Tuesday, April 26, 2011

മുതലവാലു പിടിച്ചേ....

ഘാനയുടെ വടക്കേ  അതിര്ത്തി   പട്ടണമാണ് പാഗാ. ബുര്കിനാ  ഫാസോ  എന്ന  രാജ്യത്തിലേക്കുള്ള പ്രവേശന കവാടം. ബുര്കിനയിലേക്കുള്ള    വിസയും കാത്തു കെട്ടിക്കിടക്കുകയാണ്ബുര്കിനയുടെ  ഒഫീഷ്യല്‍    ഭാഷ   ആയതു കൊണ്ട് പഠിച്ച മുറി ഫ്രഞ്ച് തെക്ക് വടക്ക് നടക്കുന്നവരുടെ മേല്പ്രയോഗിച്ചു എല്ക്കുന്നുണ്ടോന്നു പരീക്ഷിക്കുക, അത്യാവശ്യം വായ് നോട്ടം  എന്നിത്യാദി കലാ പരിപാടികളുമായി       ഇരിക്കുന്ന എനിക്ക്   പൊടുന്നനെ  തൊട്ടടുത്തുള്ള മുതലക്കുളത്തേ കുറിച്ച് ഓര്  വന്നു .പല വട്ടം വഴി വന്നിട്ടുണ്ടെങ്കിലും പാഗാ ക്രോകോഡയല്‍       പോണ്ട് ഞാന്‍ സന്ദര്ശിച്ചിട്ടില്ല .അവിടുത്തെ മുതലകള്‍ വളരെ സൌഹൃദ പ്രിയരാണെന്നും      കണ്ടാല്എന്റെ സുഹൃത്ത് അവൂ         എന്ന്  പറഞ്ഞു   കെട്ടി പിടിക്കും എന്നും ഒക്കെ കേട്ടിട്ടുണ്ട് .അവിടെ സാധാരണ കുറെ വിദേശിയര്വന്നു മുതലപ്പുറത്തിരിക്കുക .കൈ മുതലയുടെ വായില്ഇടുക  എന്നിങ്ങനെ അഭ്യാസങ്ങള്ഒക്കെ നടത്തി ഫോട്ടോയെടുത്തു അത്യാവശ്യം മുതലകളെ      ഒക്കെ വെറുപ്പിച്ചിട്ടുണ്ട്.
പിന്നെ ഞാനിതുവരെ  പോകാത്തത് ഒന്ന്. എനിക്ക് മുതലകളെ കണ്ടാലെ എന്തോ അറപ്പാണ്   ,പിന്നെ രണ്ടാമത് ജയന്എന്നാ അനശ്വര നടനെ കളിയാക്കാന്‍ വേണ്ടി തങ്ങളുടെ കുലത്തെ മുഴുവന്അപമാനിച്ച മലയാളിയാണ് ഞാനെന്നു അറിഞ്ഞാല്‍  മുതല ചിലപ്പോ ....ഒരു മുതലയെ കിട്ടിയിരുന്നെങ്കില്നീ എന്ത് ചെയ്യുമെടാ പുല്ലേ എന്നും പറഞ്ഞു ഒരു കടി തന്നെങ്കിലോ . ഇന്ന് എന്തായാലും റിസ്ക്ക് എടുക്കാന്തീരുമാനിച്ചു (ഞങ്ങടെ നാട്ടിലെ മാംബികുട്ടി  വൈകുന്നേരം    ഫിറ്റായിട്ടു വരണ വഴിക്ക്  ഇത് കണ്ടിരുന്നെങ്കി എന്തിനാ മക്കളെ വെറുതെ   'ഡിസ്ക്' എടുക്കുന്നത് എന്ന് പറഞ്ഞെന്നെ ).
എന്തായാലും   എന്ട്രീ    ഫീ വിദേശി 7 സിടി (1 സിടി = 30 രൂപ )   സ്വദേശി  3 സിഡി. നാട്ടില് ആനക്ക് നാളികേരം കൊടുക്കണ മാതിരി മുതലക്കു കൊടുക്കാന്‍ ഒരു ഗിന്നി കോഴി 4 സിടി   .അകത്തേക്ക് കയറി  ഗയിഡ്    നീണ്ട   ചൂളമടിച്ചു  അല്പം കഴിഞ്ഞപ്പോള്‍ 4 മുതലകള്സലാം പറഞ്ഞു കൊണ്ട് നീന്തി വന്നു .വന്നു,. ചുറ്റും സൌഹൃദ ഭാവത്തില്‍ നിലകൊണ്ടു .
ഗയിട് ഇവരെല്ലാം പാവങ്ങള്ആണെന്നും കടിക്കില്ലന്നൊക്കെ പറഞ്ഞെങ്കിലും .എന്റെ പേടി മാറിയില്ല .അവര് മുതലയെ തലോടുന്നു വാല് പിടിച്ചു വലിക്കുന്നു .ഒടുവില്ധൈര്യം സംഭരിച്ചു       ഞാനും അടുത്ത് ചെന്നു . ഗയിഡ് വാലെടുത്തു കൈയില്‍ തന്നു ..ദൈവമേ എന്തൊരു  ഭാരം ...എന്തൊരു മുള്ളുകള് ഇത് വച്ചോരെണ്ണം   കിട്ടിയാല്‍  തന്നെ പണി പാളും  ജയനെ സമ്മതിക്കണം എന്റെ ചങ്ങായിയെ .എന്തായാലും വാല് പൊക്കി പിടിച്ചു... വേഗം ഫോട്ടോ എടുക്കു.. എവിടെ എന്റെ  ഡ്രൈവര്‍ അപ്പോഴാണ് എങ്ങിനെ ഫോട്ടോ എടുക്കാം എന്നതിനെ കുറിച്ച് ചോദിക്കുന്നത് ..കൊള്ളാം വേഗം എടുക്കു..
ഇതാ ഇങ്ങനെ പിടിച്ചാ മതി


രണ്ടു വിരല് കൊണ്ട് പിടിച്ചു


ദെ മുതല തല തിരിക്കുന്നു ..ഞാന്‍   ഓടി
പിന്നെ  കുളത്തെ കുറിച്ചുള്ള ഐതീഹ്യങ്ങള്‍ പലതുണ്ടെങ്കിലും പ്രശസ്തമായത്‌ പാന്‍ലോഗോ എന്ന യുവാവ്‌ തന്റെ ഗ്രാമ മുഖ്യനായ  അച്ഛന്റെ മരണശേഷം   ആ സ്ഥാനത്തേക്ക് മത്സരിക്കുകയും  എന്നാല്‍  തന്റെ ഇളയ സഹോദരന് മുന്നില്‍ തോല്‍ക്കുകയും അങ്ങിനെ സ്ഥാനവും നഷ്ടപ്പെട്ടു ഉള്ള മാനവും പോയി തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ പാന്‍ലോയുടെ  ജീവിതം  പിന്നേം  ബാക്കി  എന്നും  പറഞ്ഞു   തന്‍റെ  അനുയായികളുമായി നാട് വിട്ടു .
കുറെ  എത്തിയപ്പോള്‍ ഇളയ ചെക്കന്റെ  കുറച്ചു   സെറ്റുകാര്‍  ഇവരെ  രണ്ടു പൂശീട്ടു വിടാന്നു വച്ച്  പിറകെ കൂടി . കുറെ ഓടിയെപ്പോ ഒരു പുഴെടടുത്തു  എത്തി എന്നാല്‍ കടുത്ത ഒഴുക്കുള്ള  പുഴ  കടക്കാന്‍  അവരെ കൊണ്ട് പറ്റീല  .ഈ നേരത്ത് അവിടെ വെയില്‍ കാഞ്ഞു  കിടന്നേര്‍ന്ന ഒരു മുതലേ കണ്ടു .സംഭവക്കെ കേട്ടപ്പോ മുതല ആകെ സെന്റിയായി ..ആ മുതലേം ചങ്ങായിയോളും‍ പാന്‍ ലോഗോയെയും   കൂട്ടുകാരേം   മുതലപ്പുറത്തിരുത്തി  പുഴ കടത്തി  . അനിയന്‍ ചെക്കന്റെ സെറ്റ്  കാര്‍ക്ക്  കാര്യോട്ടു നടന്നുല്ല്യ.   ഇതിനു നന്ദി യായിട്ടു  പാന്‍ ഒരു ഗംഭീര ഓഫെരങ്ങട്ടു കൊടുത്തു .ഇനി മൊതല് ഇമ്മടെ   കൂട്ടക്കാര്     ഒന്നും മൊതല ഇറച്ചി തിന്നൂ ഇല്ല്യ ,കൊല്ലൂല്ല്യ നമ്മളൊക്കെ ഇനി ഫ്രെണ്ട്സ് ആണെന്നും .


                          .   
 ഈ മുതലകളില്‍ തങ്ങളുടെ പൂര്‍വികരുടെ ആത്മാക്കള്‍  കുടിയിരിക്കുന്നു എന്ന്  സ്ഥലവാസികള്‍ വിശ്വസിച്ചു പോന്നിരുന്നു തങ്ങളുടെ  സമൂഹത്തിലെ
വിശിഷ്ട വ്യക്തികളുടെ മരണവും അതെ ദിവസമുള്ള മുതലകളുടെ  മരണവും  ഇവരുടെ വിശ്വാസത്തെ ഊട്ടി ഉറപ്പിച്ചു. ഇവിടുത്തെ ഏറ്റവും പ്രായം ചെന്ന മുതലക്കു 85  വയസ്സ്    പറയപ്പെടുന്നു.
   
 ഏകദേശം  ഇരുനൂറോളം മുതലകള്‍ ഇവിടെ ഉണ്ട് എന്ന് പറയുന്നു.അവസാനം പോരാന്‍ നേരത്ത് ഗയിട് ഗിന്നി കോഴിയെ   മുതലയ്ക്ക് എറിഞ്ഞു കൊടുത്തു .അതും കടിച്ചു പിടിച്ചു മുതലകള്‍ തിരിച്ചുപോയി.  ഇനിം  വിശ്വാസം വരാത്തോര്‍ക്ക് ഇബിടെ ഞെക്കാം. മറ്റു  ചില  മലയാളികള്‍  ഇവിടെ വന്നപ്പോള്‍ എടുത്ത  ചിത്രങ്ങള്‍ കൂടി താഴെ കൊടുത്തിരിക്കുന്നു ..ഭയം എന്ന വികാരം  മുഖത്ത് തെളിയാതിരിക്കാന്‍ പരമാവധി  മസ്സില്  പിടിക്കുമ്പോള്‍ ഉണ്ടാകുന്ന പുതിയ ഒരു ഭാവം നവരസങ്ങള്‍ക്ക് മേല്‍ റിസേര്‍ച്ച് നടത്തുന്നവര്‍ക്കായി ഒരു റഫറന്‍സിനു  വേണ്ടി .    ‍      




                   
ഓ.ടോ.    പാന്‍ ലോഗോ പറഞ്ഞത് അക്ഷരം പ്രതി അനുസരിക്കാന്‍ വേണ്ടിയാണോ എന്നറിയില്ല അവരിപ്പോ മുതല ഇറച്ചി കഴിക്കുന്നത്‌  നിര്‍ത്തി   പകരം പട്ടി ഇറച്ചിയാക്കി തൊട്ടടുത്തുള്ള തട്ട് കടകളിലെ ബോര്‍ഡുകള്‍ "ഫ്രഷ്‌ ഡോഗ് മീറ്റ്‌ റെഡി ".
പട്ടിയിറച്ചി ഉപഭോഗം കൂടുന്നു എന്ന് പത്രങ്ങള്‍  .



33 comments:

  1. ആ തട്ടുകടേൽ കയറി പട്ടിയിറച്ചി കഴിച്ചകാരണമാണോ ഈ മുതലക്കുള പുരാണത്തിനിത്ര വീര്യം വന്നത്..?

    ഈ മുതലകള് ഒരു മൊതല് തന്നെ...!

    പല അറിയാത്തകാര്യങ്ങളും ഇതിലൂടെ ചൊറിഞ്ഞപ്പോൾ അറിഞ്ഞു കേട്ടൊ കുഞ്ഞാ..
    പിന്നെ എഴുത്തിന്റെ ഫോൻണ്ട് മാറ്റി അല്ലേ

    ReplyDelete
  2. ഓരോരിടത്തെ ഒരൊരു കാര്യങ്ങള്‍ അല്ലെ? പലതും പലപ്പോഴും വിശ്വസിക്കാന്‍ കഴിയാറില്ല. മുതലകളെ കണ്ടാല്‍ ശരിക്കും ഒരു അറപ്പ് തോന്നും എന്ന് പറഞ്ഞത്‌ നേരാ.

    ReplyDelete
  3. മുതല പുരാണം അസ്സലായി .. മുതലയുടെ വാല് പിടിക്കാനും വേണം ഒരു യോഗം ... അടുത്തത് പുലിവാല്‍ ആയിക്കോട്ടെ എന്തെ .. :) :) പട്ടി ഫ്രൈ നിങ്ങള്‍ ഓര്‍ഡര്‍ ചെയ്തത് ആണോ :(


    ഒരു കാര്യം കൂടി പറയട്ടെ. പോസ്റ്റ്‌ ഒന്നുകൂടെ ശ്രദ്ധിക്കണം. ഫോണ്ട് സൈസ്‌ പലയിടത്തും പലതാണ്. നിങ്ങളുടെ ബ്ലോഗ്‌ അഗ്രിഗേറ്ററില്‍ ചേര്‍ക്കൂ .. കൂടുതല്‍ വായനക്കാര്‍ എത്തട്ടെ ...ആശംസകളോടെ ...

    ReplyDelete
  4. പട്ടി ഇറച്ചിയെക്കാളും ടേസ്റ്റ് കഴുത ഇറചിക്കാന് കേട്ടോ ... ഇനി പോകുമ്പോള്‍ അത് വാങ്ങി കഴിച്ചു നോക്കിക്കോ..

    ReplyDelete
  5. “എന്റെ മുതലകള്‍ക്ക് വിശപ്പ് കൂടുതല്‍ ആണു” ഇതൊരു പ്രസിദ്ധ ജോസ്പ്രകാശ് ഡയലോഗ് ആണു
    കാഴ്ചകള്‍ നന്നായിരിക്കുന്നു.ഇനിയും എഴുതൂ...

    ReplyDelete
  6. ഹ..ഹ.. ഉഷാര്‍...
    'ഒരു മുതലയെ കിട്ടിയിരുന്നെങ്കില്‍ നീ എന്ത് ചെയ്യുമെടാ പുല്ലേ എന്നും പറഞ്ഞു ഒരു കടി തന്നെങ്കിലോ'

    ഇഷ്ടായി... ആശംസകള്‍

    ReplyDelete
  7. ഇനി മുതല്‍ വളരെ ഈസിയായി ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളെ മുതല വാല് പിടിച്ചപോലെ എന്ന ഒരു ശൈലിയിലൂടെ പറയാം നമുക്ക് ..തൊന്തരവ് ഉണ്ടാക്കുന്ന കാര്യങ്ങളെ പുലിവാല്‍ പിടിച്ച പോലെ എന്നാണല്ലോ വിശേഷിപ്പിക്കുക ..ബ്ലോഗിന്റെ ഫോണ്ട് അലപം വലുതാക്കിയാല്‍ കൊള്ളാം ..:)

    ReplyDelete
  8. nice and funny narration of your experiences..

    Thanks...

    ReplyDelete
  9. നൈസ് ആർടിക്കിൾ... ഇഷ്ടമായി, കുറേ ചിരിച്ചു... ഇനിയും എഴുതുക..

    ReplyDelete
  10. കൊള്ളാം.... അപ്പോൽ 'ഡിസ്ജ്' എഡുത്തൂല്ലേ... ഹി ഹി

    ReplyDelete
  11. ബിലാത്തി ഭായ് @ പട്ടി ഇറച്ചി കഴിചില്ലട്ടോ ..അത് കണ്ടപ്പോളേ ഓടിയില്ലേ . നന്ദി

    Ramji : സത്യം അതിന്റെ വാലുംമേ പിടിക്കാന്‍ തന്നെ എനിക്ക് അറപ്പായിരുന്നു. നന്ദി

    hafeez : പട്ടി ഫ്രൈ ഞാന്‍ ഓര്‍ഡര്‍ ചെയ്തതല്ല... .ആ ഏരിയെന്ന് ഇനി ഒരു ഇറച്ചീം കഴിക്കില്ലന്നു തീരുമാനിച്ചു .പിന്നെ ഫോണ്ട് ,സത്യമാണ് സാങ്കേതിക പരിജ്ഞാനക്കുറവു തന്നെയാണ് പ്രശ്നം ...
    ,കുറെയൊക്കെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് . നന്ദി

    ജോജോ : പറഞ്ഞപ്പോഴാ അറിഞ്ഞത് അവിടെ കഴുത്ത ഇറച്ചീം കിട്ടുമെന്ന് .എങ്ങിനെ നല്ല രുചിയാണോ ..??

    krishnakumar : അതെ ജോസ് പ്രകാശിനേം ഓര്‍ത്തു .. നന്ദി

    shabeer ഭായ് : അഭിപ്രായത്തിനും വായനക്കും നന്ദി

    രമേശ്‌ ഭായ്: അത്ര ഈസി അല്ലാട്ടോ മുതലയുടെ നേരെ മുന്നില്‍ പോയി നില്‍ക്കരുത് എന്നവര് പറയുന്നുണ്ട് .വശങ്ങളിലോ പിറകിലോ നില്‍ക്കണം എന്ന് .പക്ഷെ കൊച്ചു കുട്ടികള്‍ ഈ കുളത്തില്‍ നീണ്ടി തുടിക്കുന്നുമുണ്ട്.പ്രകൃതിയും മനുഷ്യനും തമ്മില്ലുള്ള ഒരു ക്ലോസ്‌ റിലേഷന്‍ ഇവിടെ കാണാം ..പിന്നെ ഫോണ്ടിന്റെ കാര്യം എത്ര ശരിയാക്കീട്ടും അത് ശരിയാവുന്നില്ല ..ഇവിടെ ആണെങ്കില്‍ ഒരൊറ്റ ബ്ലോഗ്ഗറും ഇല്ല .നന്ദി.

    സമീര്‍ ജി: താങ്ക്സ്

    കിങ്ങിണി കുട്ടി : ഒരു പാട് നന്ദി

    കണ്ണന്‍ : കണ്ണാ ഡിസ്ക് എടുത്തു ...പക്ഷെ ബാക്കി മലയാളികളുടെ ചിത്രങ്ങള്‍ കണ്ടില്ലേ അവര്‍ക്ക് എന്തായാലും എന്നേക്കാള്‍ ധൈര്യം ഉണ്ട്

    ReplyDelete
  12. നന്നായി എഴുതി. ആ ചിരിച്ചുകൊണ്ടിരിക്കുന്ന പട്ടിയെ തീരെ പിടിച്ചില്ല........സസ്നേഹം

    ReplyDelete
  13. ഫോണ്ട് വലുതാക്കാന്‍ എഡിറ്റ്‌ പേജില്‍ പോയി പോസ്റ്റ്‌ എഡിറ്റ്‌ എടുക്കുക ..സെലക്റ്റ് ചയ്തു ഫോണ്ട് സൈസ് നോര്‍മല്‍ എന്നോ അതിലും വലുതെന്നോ ഉള്ളത് ക്ലിക്ക് ചെയ്യുക ..പിന്നെ മൊത്തത്തില്‍ ജസ്റ്റിഫൈ (മുകളില്‍ വലതു ഭാഗത്ത് അലൈന്മെന്റ് ) ക്ലിക്ക് ചെയ്യുക ..ഒന്ന് നോക്കിയേ ..:)

    ReplyDelete
  14. രമേഷ് ഭായ്: താങ്ക്സ് ..ഒന്ന് കാര്യമായി ശ്രമിച്ചു നോക്കട്ടെ

    ReplyDelete
  15. നന്നായി ചിത്രങ്ങളും വിവരണങ്ങളും. ഇനിയും പ്രതീക്ഷിക്കട്ടെ വ്യത്യസ്തമായ കാഴ്ചകൾ.

    ReplyDelete
  16. ആഫ്രിക്ക തരുന്ന ഒരു ഇരുണ്ട കൌതുകം, രസകരമായ എഴുത്ത് - നന്നായി

    ReplyDelete
  17. സലാം ഭായ് / രാവിലെ തന്നെ ആപ്പിൾ മരത്തിൽ നിന്ന് ഹ്യദയം തിരിച്ച് കിട്ടിയ പോലെ. ഹരിശ്രീ അശോകന്റെ ഭാഷയിലായാൽ ഘാന ഘാന

    ReplyDelete
  18. അലി : നന്ദി

    ശ്രീനാതന്‍ : നന്ദി

    കുഴൂര്‍ ഭായ് : നന്ദി ..ഈ മുതലകള്‍ക്ക് കുരങ്ങന്റെ ഇറച്ചിയും വേണ്ട ....

    പിന്നെ ഖാന (खाना ) കഴിക്കാന്‍ ഘാന യില്‍ വന്നവന്‍ ഞാന്‍.... ‍

    ReplyDelete
  19. ആ പ്രൊഫൈല്‍ കണ്ടപ്പോഴേ ആളൊരു മുതലയാണെന്നു മനസ്സിലായി. പോസ്റ്റ്‌ വായിച്ചു കഴിഞ്ഞപ്പോ ഞാനങ്ങു തിരുത്തി.
    നിങ്ങള് പുലിയാ പുലി.

    ബ്ലോഗും പോസ്റ്റും ചിത്രവും കിടിലന്‍.

    ReplyDelete
  20. ഈ മുതലകളെ പേടിക്കേണ്ട് കാര്യമില്ലന്നേ...ഞാനൊക്കെ എത്രതവണ പറ്റിച്ചിരിക്കുന്നു....പുഴ..മുതല..ഞാൻ...മരം...ഹൃദയം...

    ഈ ആഫ്രിക്കൻ സഫാരി ഇഷടപെട്ടു.

    ReplyDelete
  21. അപ്പോ അവിടുത്തെ മുതലകളൊക്കെ ഇത്രയേയുള്ളൂ ല്ലേ?

    ന്നാലും ആ ലാസ്റ്റ് ഫോട്ടോ... പട്ടിയിറച്ചി! ശ്ശൊ!

    ReplyDelete
  22. കൊള്ളാം!
    ഇഷ്ടപ്പെട്ടു, പോസ്റ്റ്!
    ഇനിയും ഈ വഴി വരാം.

    ReplyDelete
  23. ഈ മുതല കുഞ്ഞുങ്ങളെ ഒക്കെ വളര്‍ത്തുന്നവരുടെ കാര്യം..ഹോ...!

    ReplyDelete
  24. മുതലയുടെ വാലിൽ പിടിച്ച മിടുക്കാ....
    തന്നെ സമ്മതിക്കണം...!!
    എന്തൊരു ധൈര്യം...!!!
    (ആ ഘാനാക്കാരൻ അടുത്തു നിന്ന ധൈര്യത്തിലാണെന്ന് മനസ്സിലായി..)
    ആശംസകൾ...

    ReplyDelete
  25. ശ്രീക്കും യാത്രികനും പട്ടി ഫോട്ടോ ഇഷ്ടമായില്ല അല്ലെ എന്ത് ചെയ്യാം ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ .........
    എല്ലാവര്ക്കും ഒരുപാടു നന്ദി ....

    ReplyDelete
  26. africayile viseshangal othiri nananayi iniyum itharam viseshangalkkayi kaathirikkunnu......

    ReplyDelete
  27. മുതലപുരാണം തകർത്തു മാഷേ.
    (പപ്പുവിന്റെ ഡയലോഗ് ഓർമ്മ വന്നു. പഹയാ ഇങ്ങ്ള് സുലൈമാനല്ല ഹനുമാനാണ്‌!)
    ആ പ്ളേറ്റിൽ ഇരുന്നു ചിരിക്കുന്ന പട്ടി ഗ്ളാമർ ആയിട്ടുണ്ട്.

    എല്ലാ ആശംസകളും.
    satheeshharipad.blogspot.com

    ReplyDelete
  28. “ അതെ...ചേരയെത്തിന്നുന്ന നാട്ടില്‍ ചെന്നാല്‍ പട്ടിയെത്തിന്നണം”- എന്നാല്ലേ...!!
    ഈപോസ്റ്റ്ത്തന്നെ ഒരു ‘മുതലാ’....!!!

    നന്നായിട്ടുണ്ട്..ആശംസകള്‍....!!!

    ReplyDelete
  29. Dear Friend,
    Good Morning!
    An interesting read......nice hear all the rare news of crocodiles.
    you have good sense of humour....
    Wishing you a lovely day,
    sasneham,
    Anu

    ReplyDelete
  30. kadha kettu odiyathalle , oru kavitha ezhuthiyittundu.... onnu varane....

    ReplyDelete
  31. അഫ്രിക്കക്കാർക്കൊക്കെ എന്തും ആകാല്ലോ ? :) :)

    അസൂയ കാരണം പറഞ്ഞ് പോയതാണേ. ഇഷ്ടായില്ലെങ്കിൽ എന്നങ്ങ് മുതലയ്ക്ക് ഇട്ട് കൊടുത്തേക്ക്. (അത് ഒന്നും ചെയ്യില്ലാല്ലോ :) :)

    ReplyDelete
  32. ഇരിക്കട്ടെ കുറച്ചു ഫോട്ടോ കൂടി , ഫ്രം പാഗ
    http://nedumchali.blogspot.in/2007_05_01_archive.html

    ReplyDelete

T. P രാജീവൻ

 T. P രാജീവൻ വിടവാങ്ങി .. 2009 ഇൽ വായിച്ച പാലേരി മാണിക്യം മുതലുള്ള ബന്ധമേ ഞങ്ങൾ തമ്മിൽ ഉള്ളു .പാലേരി മാണിക്യം വായിക്കുമ്പോൾ യൗവന യുക്തനായ എഴ...