സാക്കിച്ചി ടോയോടായെ അറിയുമോ അദ്ദേഹത്തിന്റെ "വൈ" "വൈ" അനാലിസിസ് കേട്ടിട്ടുണ്ടോ.ബിസിനസ് മാനേജ്‍മെന്റ് ട്രൈനേഴ്‌സ് ഒക്കെ ഇപ്പോഴും 2000 ,3000 ഡോളറിനു ഓണ്ലൈനിനിൽ വിൽക്കാൻ വെച്ചിരിക്കുന്ന ഏതൊരു പ്രശ്നത്തിന്റെയും അടി വേര് കണ്ട് പിടിച്ചു ആ പ്രശ്നത്തെ വേരോടെ ഉന്മൂലനം ചെയ്യാൻ ഉതകുന്ന വൈ വൈ അനാലിസിസിന്റെ ഉപജ്ഞാതാവാണ് സാക്കിച്ചി ടൊയോട.ആളെ നിങ്ങൾ അറിയും പണ്ട് ചെറുപ്പത്തിൽ സ്‌കൂട്ടർ കണ്ട് പിടിച്ചവൻ ജോൺ സ്‌കൂട്ടർ എന്ന ചളിയൊക്കെ പോലെ പേരിൽ ചെറിയ അക്ഷര പിശാശുണ്ടന്നെ ഉള്ളു . യെസ് 300 ബില്ല്യൻ കമ്പനി ആയ ടൊയോട്ടയുടെ സ്ഥാപകൻ ആണ് ഈ അണ്ണൻ . ഏതൊരു പ്രശ്‌നത്തിനോടും അഞ്ചു വൈ ചോദിക്കുക. ആദ്യ പടി പ്രശ്നം കണ്ട് പിടിക്കലാണ്.എന്നിട്ട് അതിനോട് ഒരു "വൈ" ചോദിക്കൂ എന്നിട്ട് അത് എഴുതി വെക്കൂ. പിന്നീട് ആ ഉത്തരത്തിനോട് ഒരു "വൈ" ചോദിക്കു, ഇതെല്ലാം എഴുതി വെക്കൂ. അഞ്ചാമത്തെ വൈയുടെ ഉത്തരം എത്തുമ്പോൾ നിങ്ങൾ പ്രശ്നത്തിന്റെ അടിവേര് കണ്ടെത്തി- Root cause analysis.എന്നിട്ട് ആ വേരിൽ പിടിച്ചു എന്തെല്ലാം മാറ്റങ്ങൾ വരുത്തണം എന്ന് എഴുതി വെച്ച് പ്രവർത്തിക്കൂ, വിജയം സുനിശ്ചിതം എന്നാണ് ടൊയോട്ട വിജയ കഥയുടെ ദൃഷ്ടാന്തം. ഇന്ന് ലോകമെമ്പാടും പല മൾട്ടി ബില്ല്യൻ കമ്പനികളും വൈ വൈ അനാലിസിസ് ഉപയോഗിച്ച് റൂട്ട് കോസ് കണ്ടെത്തുന്നു . എത്രയോ മാനേജ്‌മന്റ് ട്രെയിനിങ് കമ്പനികൾ ഈ അനാലിസിസ് പഠിപ്പിച്ചു കോടികൾ സമ്പാദിക്കുന്നു.
ഇത്രയും വായിച്ചപ്പോൾ മലയാളികൾക്ക് മനസ്സിൽ വന്നത് നമ്മടെ സലീമേട്ടനെ അല്ലെ...ഒറ്റ പൈസ മുതൽ മുടക്കില്ലാതെ നമ്മളെ എന്നോ അദ്ദേഹം 'ബട്ട് വൈ' എന്ന് ചോദിക്കാൻ പഠിപ്പിച്ചില്ലേ ..ആവശ്യത്തിനും അനാവശ്യത്തിനും ബട്ട് വൈ ..എന്നും പറഞ്ഞു നടക്കുന്ന എനിക്ക് പോലും അത് മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ ഫഗവാനെ.... സലിം കുമാറേട്ടാ ഒരു കാര്യം ചോദിക്കട്ടെ ശരിക്കും നിങ്ങൾ ആരാ ??? ......
👍
ReplyDelete