Tuesday, August 31, 2010

ബ്ലോഗോണം

ഒരു കുഞ്ഞു ഓണം ഞങ്ങളും ഇവിടെ ഒരുക്കി .
ഒരു കുന്നി കുരുവിന്റെ അത്ര ഉള്ള ,ഒരു കുയ്യാനടെ അത്രള്ളത്.
സംഗതി മോശായില്ലട്ടോ..ഞങ്ങള് ടെ  പ്രതീക്ഷേലും നന്നായി ...
പോരാത്തതിനു രണ്ടു ഉത്തര ഇന്ത്യന്‍ ഗോസായികളെയും പങ്കെടുപിച്ചു . ഞങ്ങളുടെ നിര്‍ബന്ധപൂര്‍വമുള്ള ക്ഷണനം അവര്‍ ക്ക് സ്വീകരിക്കേണ്ടി വന്നു എന്ന്‍ പറയുന്നതാവും ശരി .പാവം ഒരു തല്ലി പൊളി ആര്യ നിവാസില്‍ പോലും കയറിയിട്ടില്ലാത്തത് കൊണ്ട് വല്യ അപകടമൊന്നും ഉണ്ടായില്ല .
തോട ഓര്‍ പുലിശ്ശേരി....ഓര്‍ തോട അവിഞ്ഞ ....ഓല ..തിയ്യ .. എന്നൊക്കെ കേട്ട ഞങ്ങളുടെ കണ്ണ് നിറഞ്ഞു പോയി .നേരത്തെ തന്നെ ധഹണ്ണം കാരന്‍ ഗിരീഷ്‌ എല്ലാ കറികളും കേമം ആണെന്നും സര്‍വഥാ രുചി പ്രധവും പോഷക ധായകവും ആണെന്ന് ഞങ്ങളെ ഉദ്ഭോധിപ്പിച്ചിരുന്നു .കൂടാതെ ചില നിര്‍ദേശങ്ങളും ...പായസം കട്ടിയായി പോയതിനാല്‍ പെഗ്ഗെടുക്കുന്നത്‌ പോലെ അല്പം ഗ്ലാസില്‍ ഒഴിച് നന്നായി ചൂട് വെള്ളം സമം ചേര്‍ത്ത് വേണം കഴിക്കാന്‍ .
പഴയ കാലമൊന്നുമല്ല ഓണം ബ്ലോഗിലും , ഓര്‍കുട്ടിലും    ചിത്രമിടാന്‍ മാത്രം ആയതിനാല്‍ മണവും ഗുണവും ഒന്നും വേണ്ടല്ലോ .നിറവും എണ്ണവും മാത്രം മതി .സ്വന്തം അച്ഛനെ പോലും ഗൂഗിള്‍ ചെയ്തു കണ്ടുപിടിക്കുന്ന കാലമായതിനാല്‍ ...ഞങ്ങളും കുറവ് വരുത്തിയില്ല....ഗൂഗിളന്‍ പറഞ്ഞ പോലെ     ..മിനിമം  16 കൂട്ടങ്ങല്‍   എങ്കിലും    സദ്യക്ക്  വേണം എന്നാ  മുറ  തെറ്റിച്ചില്ല ...ചോറും  ,തൈരും,കായ വറുത്തതും എന്തിന് ഉപ്പും,പഞ്ചാരയും ,നെയ്യും,പച്ച വെള്ളവും ,വാഴയിലയും , ഒക്കെ ചേര്‍ത്താല്‍ ഇരുപതിലേറെ വിഭവങ്ങള്‍ .ഇടക്ക്    ഒരുമിച്ച് പടമെടുക്കാന്‍ മുണ്ടിനു ക്ഷാമം ഉള്ളതുകൊണ്ട് പലപ്പോഴും മുണ്ട് പറിയും ഊഴം കാത്തു അല്‍പ വസ്ത്രത്തില്‍ നില്‍പ്പും കണ്ടു    . സമൃദ്ധമായ ഊണ് കഴിഞ്ഞു...  കിടക്കാന്‍ ഒരു പായും . .അല്പം മുറുക്കാന്‍ കൂടി കിട്ടിയിരുന്നെങ്കില്‍ .ഓ ഇത്രയൊക്കെ ഇവിടെ കിട്ടിയത് തന്നെ ഭാഗ്യം .എന്നാലിനി അല്പം പരധൂഷണവും കയ്യാങ്കളിയും ആവാം .എന്താ പോരെ.. അപ്പൊ ഹാപ്പി ഓണം .
....ശുഭം ....

2 comments:

  1. ഗാനയിലും ഓണമോ? തകര്‍ത്തു. പരിചയപ്പെടണം. കൂടുതല്‍ പരിചയപ്പെടണം.paliyath@gmail.com

    ReplyDelete
  2. പായസം കട്ടിയായി പോയതിനാല്‍ പെഗ്ഗെടുക്കുന്നത്‌ പോലെ അല്പം ഗ്ലാസില്‍ ഒഴിച് നന്നായി ചൂട് വെള്ളം സമം ചേര്‍ത്ത് വേണം കഴിക്കാന്‍ ....
    ഒരു ഘനഗംഭീരൻ ഘാനോണം..!

    ReplyDelete

വൈബ്

  സാറേ.. സാറേ ... ഉച്ചക്ക് കഴിച്ച ഒമാനി ബിരിയാണിയുടെ ആലസ്യത്തിൽ ..  കാണാനുള്ള കസ്റ്റമറുടെ ക്യാബിനിനു മുന്നിൽ ഉറക്കം തൂങ്ങി ഇരിക്കയാണ്  ഞാൻ ....