Thursday, December 30, 2010

ശബരിമല ഒരു യഥാര്‍ത്ഥ സംഭവ കഥ


ഇപ്പൊ മണ്ഡല കാലം ,നാട്ടില്‍ സുഹൃത്തുക്കളില്‍ പലരും ശബരിമല  വൃതത്തില്‍.പണ്ടൊരിക്കെ ഞാന്‍ ആദ്യമായി ശബരി  മലക്ക്പോവുന്നു   .കടുത്ത 41 ദിവസത്തെ വൃതം,കാഷായ വസ്ത്രം, താടി , കുളി ഇജ്ജാതി സെറ്റപ്പുകൾ എല്ലാം ഒന്നിനോന്നുണ്ട്. ആദ്യ യാത്രയായത്  കൊണ്ട് എല്ലാം കൃത്യമാവണം.രാവിലെകുളിയ്ക്കുന്നു,തിരുവനന്തപുരത്ത് ഞാന്‍ 
താമസിക്കുന്ന എസ് പി ടൂറിസ്റ്റ് ഹോമിനടുത്തു നല്ലോന്നാംതരം രണ്ടു  അമ്പലങ്ങള്‍ ‍പോയി തൊഴുന്നു (ഗാന്ധരിയമ്മന്‍ കോവിലും ,സുബ്രമണ്യ സ്വാമി ക്ഷേത്രവും  ).പിന്നെ ഗുരുവായൂരപ്പന്‍  ഹോട്ടലില്‍ നിന്നുംഭക്ഷണം.അറിയാതെങ്ങാന്‍ കയറിപോയലോ എന്ന് പേടിച്ചു ഞാന്‍ സേവിയെർസ്     ബാറിന്റെ മുന്നില്‍ കൂടി പോലും പോവുന്നില . വൈകുന്നേരം ജോലി കഴിഞ്ഞു വന്നാല്‍ ഒരു പെപ്സി വാങ്ങി ഗ്ളാസ്സില്‍ ഒഴിച്ച് മെല്ലെ  മെല്ലെ സിപ്പ് ചെയ്തു കുടിക്കുന്നു .ചൊട്ടയിലെ ശീലം .... എനിക്ക് കൂടെ വരുന്നവര്‍  ഒന്നും മാലയോന്നും എന്നോടോപ്പമല്ല ഇട്ടതു.ഞാന്‍ കന്നിക്കാരൻ ആയതു കൊണ്ട് കടുത്ത വ്രിതം    വേണം.അവരൊക്കെ വരുന്നതിനു കുറച്ചു ദിവസം മുന്‍പേ മാല ഇടൂ.
.ഗുരു സ്വാമിയേ പോലെയുള്ളതു വി.ബി.കെ സര്‍, പ്രായം കൊണ്ട് ഞങ്ങളെക്കാള്‍ ഒരു പാട് മുതിര്‍ന്ന താണെങ്കിലും മനസ്സ് കൊണ്ട് ഞങ്ങളെക്കാൾ ബഹുദൂരം പിറകിൽ.അദ്ദേഹം ഇരുപതു വർഷത്തോളമായി സ്ഥിരമായി മലയ്ക്ക് പോവുന്ന പാർടിയാണ്.ബാക്കി കൂടെയുള്ള സന്തോഷ്‌ ,സജീന്‍ ,സുഭാഷ്‌ ,ബിനു അങ്ങിനെ എല്ലാവരും  വളരെ  കാലമായി സ്ഥിരമായി പോകുന്നവർ.  എന്നെ ഉപദേശിച്ചു കൊല്ലുകയാണ്‌   ഇവരുടെ സ്ഥിരം പരിപാടി.
അന്ന്  അക്കാലത്തിറങ്ങിയ ടൊയോട്ട  ക്വാളിസ്  ആണ് ബുക്ക് ചെയ്തത് .ക്വാളിസ് ലോഡ്ജിനു  മുന്നില്‍ വന്നു നിന്നപ്പോ ആണ്   മുരളി ഹോട്ടലില്‍ നിന്നും നല്ല മീന്‍ കറിയൊക്കെ കൂട്ടി ഊണ് കഴിച്ചു വന്ന ഭാസി പതിവുപോലെ
ലോഡ്ജിലെ ടെലിഫോണ്‍ ബൂത്തിലേക്ക് കയറുന്നത് .സാധാരണ ഭാസി ബൂത്തില്‍ കയറിയാല്‍ പിന്നെ നിങ്ങള്‍ ഒരു സിനിമ യൊക്കെ കണ്ടിട്ട് വരുന്നതാവും നല്ലത്
കാരണം പ്രിയതമയുമായി പഞ്ചാരയുടെ ഗിരി ശ്രുന്ഗങ്ങളില്‍ തീര്‍ത്ഥാടനം നടത്തലാണ്‌ പിന്നെ.പഹയന്‍ ബൂത്തിന്റെ കണ്ണാടി കൂട്ടിലുടെ ഞങ്ങളുടെ ഒരുക്കങ്ങള്‍ കണ്ടു ,ഞാന്‍ ഇപ്പൊ വരാമെന്ന് പൈങ്കിളിയോട് ചൊല്ലി ഒരൊറ്റ വരവും ഒരു പ്രഖ്യാപനവും ഞാനും മലക്ക് വരുന്നു .ഉടനെ പോയി കുളിച്ചു സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തില്‍ നിന്നും മാലയൊക്കെ ഇട്ടു വന്നു .ഒടുവില്‍ കെട്ടു നിറയൊക്കെ കഴിഞ്ഞു ഉച്ചക്ക് പുറപ്പെടേണ്ട ഞങ്ങള്‍ ശരണം വിളികളോടെ യാത്ര തുടങ്ങിയത് ഏകദേശം വൈകുന്നേരം ഏഴു മണിക്ക്.പിന്നീട് കുറെ നേരം ഭജനയും ശരണം
വിളിയും ഒക്കെ നിറഞ്ഞു നിന്നിരുന്നു .ഇടക്കെപ്പോഴോ വീ ബീ ക്കെ ഷേക്ക്‌സ്പിയെരിലേക്ക്   കടന്നു പുള്ളി പണ്ട് കോളേജില്‍ കാണാതെ പഠിച്ച ഇംഗ്ലീഷ്  വരികള്‍ തുടങ്ങി .ഇത് തെറ്റാണോ ശരിയാണോന്നു അറിയില്ല കാരണം ബാക്കി വണ്ടിയിലുള്ള വര്‍ക്ക് ഇപ്പറഞ്ഞ ഷേക്ക്‌ ദുബായിലാണോ കുവൈറ്റിലാന്നോ  എന്ന്  പോലും അറിയില്ല .
ഓരോരുത്തരും അവരവര്‍ക്ക് നന്നായി അറിയുന്ന കാര്യങ്ങള്ളല്ലേ ചര്‍ച്ച ചെയുന്നത് .ഇതിനിടക്ക്‌ ആരോ ചര്‍ച്ച ഷക്കീല വഴി മറിയയില്‍ എത്തിച്ചു.  ഞാനും കന്നിസ്വാമിയാണെന്ന് കരുതി നാണിച്ചോന്നും,ഇരിക്കാന്‍ തയ്യാര് ആയിരുന്നില്ല ..പിന്നെ ഇതോ അങ്കം . പിന്നെ പഴയ പ്രേമമായി , ഓരോരുത്തരുടെ Aവിശുദ്ധ പരക്രമാങ്ങളായി etc etc ...
    ഒടുവില്‍ ഷേക്ക്‌ വീ ബീ ക്കെ കോളേജിലെ പഴയ പ്രണയിനി ചുരുണ്ട മുടിക്കാരിയെ കുറിച്ച് ഒരു നാല് വരി കവിത തന്നെ രചിക്കുകയും ,പിന്നെ കുറെ നേരത്തേക്ക് ആ കാറില്‍ ചുരുണ്ട മുടിക്കാരി ...ചുരുണ്ട മുടിക്കാരി........  എന്ന ഭജന ഇമ്പമുള്ള  സംഗീതത്തോടെ മുഴങ്ങുകയും അതില്‍  ആറാടുകയും  ചെയ്തു എന്നാണോര്‍മ ...സംഭവം ഒരു വിനോദ യാത്രയുടെ മൂടിലേക്ക് പോണേ ആന്നു ...     തിരിച്ചു വരുമ്പോ മാലയൂരി ഏതൊക്കെ ഷാപ്പില്‍ കയറണം   എന്നൊക്കെ ....
പെട്ടെന്നാണ് ഒരു കൊടിയ വളവു തിരിഞ്ഞ ക്വാളിസ്സ് മുന്നില്‍ പാര്‍ക്‌ ചെയ്ത വാഹനം കണ്ടു ആഞ്ഞു ചവിട്ടിയത് ..കാര്‍ ഒരു വട്ടം 360 ഡിഗ്രി വട്ടം കറങ്ങി നിരങ്ങി നീങ്ങി പോവുന്നു .പാര്‍ക്‌ ചെയ്ത അംബാസിഡര്‍ന്റെ മേല്‍ തൊട്ടോ തോട്ടില്ലന്ന പോലെ വന്നു ആടിയുലഞ്ഞു നിന്നു .  ഈ ഞൊടിയിടയില്‍ എല്ലാവരും ശരണം വിളിച്ചു .ചുരുണ്ടമുടിക്കാരി എങ്ങോ പറന്നു പോയി ..ഭയ ചകിതരായി എല്ലാവരും പരസ്പരം നോക്കി .പുറത്തിറങ്ങിയ ഞങ്ങള്‍ കാണുന്നത് ആ വിജനമായ തിരിവില്‍ ബ്രൈക്ക് ഡൌണ്‍ ആയ അംബാസിഡര്‍ ഇടുങ്ങിയ റോഡിന്റെ മുക്കാല്‍ ഭാഗവും കവര്‍ന്നു നില്‍ക്കുന്നു അടുത്തെങ്ങും ഒരു മനുഷ്യക്കുഞ്ഞു പോലുമില്ല .മറു വശത്ത് നല്ല താഴ്ചയുള്ള ചെരിവ് .ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ എല്ലാവരും തിരിച്ചു വണ്ടിയില്‍ കയറുന്നു .പിന്നെ ശബരിമലയിലെത്തി തിരിച്ചു ലോഡ്ജിലെതുന്ന വരെ ശരണം വിളിയല്ലാതെ മറ്റൊന്നും ആ യാത്രയില്‍ മുഴങ്ങിയില്ല. 
വാല്‍ .കഷ്ണം .  സന്നിധാനത്തിനു അടുത്ത്‌ എത്തീട്ടും എള്ളുണ്ട കയ്യിലിരിക്കുന്നു  ...
.  ചേട്ടാ ഇതെറിയന്ടെ ....
 അപ്പൊ ഇത് എറിഞ്ഞില്ലേ ...
 പറയാന്ന്  പറഞ്ഞിട്ട് ..
ഒരു കാര്യം ചെയ്യ് ആ ഇടതു ഭാഗത്തേക്ക്‌ ആഞ്ഞു ഒന്ന് എറിഞ്ഞേ ..
അതെല്ലാം അപ്പാച്ചി മെട് തന്നെ ...സ്വാമിയേ ശരണ മയ്യപ്പ ... അറിവില്ലാ പൈതങ്ങള്‍ ആണേ...         
            

14 comments:

  1. kollam kalakki..... sabari malayil puli ella ennathu manasilayi.... swami saranam.....sabari mala ok enthakumo entho....

    ReplyDelete
  2. ഇതാണ് പറയുന്നത് ഒരു കാര്യം ചെയ്യുമ്പോള്‍ നേരെ ചൊവ്വേ ചെയ്യണം എന്ന്.
    വിവരണം നന്നായി.

    ReplyDelete
  3. ഗൊള്ളാം .....നല്ല ബെസ്റ്റ്‌ അയ്യപ്പമ്മാര്‍ ...!!..മലക്ക് പോവുമ്പോള്‍ ഇങ്ങനെ തന്നെ പോകണം....!!!

    ReplyDelete
  4. നായയുടെ വാൽ
    പന്തിരാണ്ടു കാലം
    കുഴൽ
    നേരെയാവുമോ?

    ReplyDelete
  5. ജോജോ ,
    ഗിരീഷ്‌,
    റാംജി ,
    ഫൈസു,
    നികു കേച്ചേരി .. ..
    ഇവിടം സന്ദര്‍ശിച്ചതിനു ഒരുപാടു ....നന്ദി....അഭിപ്രായങ്ങള്‍ക്കും .... .ഇത്തരം പുണ്യ കാര്യങ്ങള്‍ക്ക് പുറപ്പെടുമ്പോള്‍ അല്പം കൂടി കാര്യവിവരമുള്ളവര്‍ കൂടെയുള്ളതാണ് നല്ലത് എന്ന് ഉദ്ദേശിച്ചാണ് എഴുതിയത്.

    ReplyDelete
  6. ഭക്തി വരണമെങ്കില്‍ ആപത്തു വരണം അല്ലേ?
    ഗുരുസ്വാമി സൂപ്പര്‍!

    ReplyDelete
  7. നന്നായിട്ടുണ്ട്.പിന്നെ കുറച്ച് ഘാന ചിത്രങ്ങളും,ജീവിതവുമെല്ലാം പോസ്റ്റ് ചെയ്യൂ.എപ്പോഴും കാണുവാന്‍ കഴിയുന്ന കാഴ്ചകള്‍ അല്ലല്ലോ അതൊക്കെ!!

    ReplyDelete
  8. യാത്രാ വിവരണം നന്നായി
    :)

    ReplyDelete
  9. അതെ ഇസ്മയില്‍ ഗുരു സ്വാമി ഒരൊന്നൊന്നര സ്വാമിയായിരുന്നു ....ഇവിടെ വന്നതില്‍ നന്ദി

    തണല്‍ തീര്‍ച്ചയായും ചിത്രങ്ങളും ജീവിതവും എല്ലാം പോസ്റ്റു ചെയ്യാം ..നന്ദി

    ശ്രീ .....നന്ദി

    ReplyDelete
  10. കന്നിസ്വാമിയുടെ മലകയറ്റം കൊള്ളാമല്ലോ...
    മാലയൂരിയുള്ള ആ നൊയമ്പ് മുറിക്കലും കൂടി ആകാമായിരുനൂ...കേട്ടൊ

    ReplyDelete
  11. thankal oru vishishta vyakthiyan .allenkil itharathil orikkalum thurannezhuthan kazhiyilla.itharam rasakaramaya anubhavangal thudarnnum pankuvaykkum ennu pratheekshikkunnu

    ReplyDelete
  12. ഒരു തവണ ശബരിമലയ്ക്ക് പോയത് ഒരു കൂട്ടുകാരനോടൊപ്പമാണ്. സ്റ്റേറ്റ് ട്രാന്‍സ്പോര്ട്ട് ബസ്സില്‍ കോട്ടയത്തു നിന്ന് പമ്പയിലേക്കുള്ള യാത്ര. രാത്രിയിലെ നിശബ്ദതയെ ഭേദിച്ച് പലരും ശരണം വിളിക്കുന്നു. ചിലര്‍ അയ്യപ്പ ഗീതങ്ങള്‍ പാടുന്നു. എല്ലാം കേള്ക്കുന്ന കൂട്ടുകാരന്‍ എന്നോട് പറഞ്ഞു '' എടാ, ഉണ്ണിയേ, എനിക്ക് ഇതൊന്നും അറിയില്ല. പക്ഷെ കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് അറിയാം. ഞാന്‍ പാടിക്കോട്ടേ '' എന്‍റെ മറുപടിക്ക് കാത്തു നില്‍ക്കാതെ അദ്ദേഹം എനിക്ക് കേള്‍ക്കാവുന്ന മട്ടില്‍ പാടി. ഒടുവില്‍ '' അറിഞ്ഞോ അറിയാതേയോ, കല്‍പ്പിച്ചു കൂട്ടിയോ ചെയ്ത എല്ലാ തെറ്റുകളും പൊറുക്കണേ അയ്യപ്പാ '' എന്നൊരു റിക്വസ്റ്റും. ഭഗവാന്‍ അത് അംഗീകരിച്ചു എന്ന് തോന്നുന്നു. ഒരു കുഴപ്പവും കൂടാതെ ഞങ്ങള്‍ പോയി വന്നു.

    ReplyDelete
  13. പണ്ട് വായിച്ചതാണ്... :)

    ReplyDelete

T. P രാജീവൻ

 T. P രാജീവൻ വിടവാങ്ങി .. 2009 ഇൽ വായിച്ച പാലേരി മാണിക്യം മുതലുള്ള ബന്ധമേ ഞങ്ങൾ തമ്മിൽ ഉള്ളു .പാലേരി മാണിക്യം വായിക്കുമ്പോൾ യൗവന യുക്തനായ എഴ...