Monday, January 31, 2011

അടിമകള്‍ ഉടമകള്‍

കുറച്ചു ദിവസം  തകോരടിയില്‍  ജോലിയുടെ  ആവശ്യങ്ങള്ക്കായി  പോവേണ്ടി   വന്നു , അവിടെ നിന്നും  കേപ്പ്   കോസ്റ്റിലെക്കും   അപ്പോഴാണ്   ഡ്രൈവര് ‍   കേപ്പ്   കോസ്റ്റിലെ സ്ലേവ്  കാസില്  വളരെ പ്രശസ്തമാണെന്നും   ഇവിടെ   വരെ 
വന്ന     സ്ഥിതിക്ക്  അത്  കാണല്‍  കൂടി  ജോലിയുടെ  അജണ്ടയില്     ഉള്പ്പെടുത്താം  എന്ന് പറഞ്ഞത്   .UNESCO യുടെ   വേള്ഡ്  ഹെരിറ്റേജ്
 സൈറ്റുകളില് ‍  ഒന്നാണിത് .ഒബാമയുടെ   ഘാന  സന്ദര്ശന  വേളയില് ‍ അദ്ദേഹം  കുടുംബ സമേതം  ഇവിടം  സന്ദര്ശിക്കുകയും   അത്  വളരെ 
 വാര്‍ത്താ  പ്രാധാന്യം   നേടുകയും  ചെയ്തിരുന്നത്  ഓര്‍ക്കുമല്ലോ .
                           
  
സിമെന്റ്  ഒന്നുമില്ലാത്ത  കാലത്ത്  ചളി  കുഴച്ചു  കല്ല്‌  പാകി  അടിമകളും
കുറഞ്ഞ  കൂലി കൊടുത്തു  മേസ്തിരിമാരെ  കൊണ്ടും 1600    കാലഘട്ടത്തില്
പണിയിപ്പിച്ചതാണ്    കാസില്‍ . സമുദ്രത്തിലേക്ക്  തല ഉയര്‍ത്തി  പിടിച്ചു   അല്പം  ഗര്‍വോടെ  നില്കുന്ന   കോട്ട   കാലത്തിനും   പ്രകൃതിക്കും   അടിമപ്പെടാതെ  കഴിഞ്ഞു  പോയ  കിരാത കാലത്തിന്റെ ഓര്‍മപ്പെടുത്തലാണ്   .വെളുത്ത  പ്രതലം  അങ്ങിങ്ങ്  പൊട്ടി   പൊളിഞ്ഞിട്ടുന്ടെങ്കിലും
  സര്കാര്‍ ‍  നല്ല  രീതിയില്‍  തന്നെ  ഇതിനെ   സംരക്ഷിക്കുന്നു . പ്രവേശന
  ഫീസ്‌  വിദേശിക്ക് 8 സിഡി നമ്മുടെ നാട്ടിലെ  ഏകദേശം 250 രൂപ  .എന്നാല്‍ 
 എന്റെ   ഡ്രൈവര്‍  ഘാന്യന്‍ ആയതിനാല്  വെറും  2സിഡി .അകത്തു
  മ്യുസിയവും ടൂര്‍‍ ഗയിഡും  നിങ്ങളെ  സ്വാഗതം  ചെയ്യുംജോലിയുടെ   
ആവശ്യത്തിനു  വന്നതിനാല്  ക്യാമറ  കൂടെ  കരുതിയിരുന്നില്ല , മൊബൈലിലെ  ചിത്രങ്ങള്ക്ക്  തെളിമ  കുറവുമാണ്.
കാസില് ഇന്റെ  ആദിമ ഉടമസ്ഥരെ കുറിച്ച് ശരിയായ രേഖ   ഇല്ലെങ്കിലും 
സ്വിഡിഷ്‌     കച്ചവടക്കാരാണ് ആദ്യമായി തറകല്ലിട്ടത്    എന്ന് പറയുന്നു.
തൊട്ടടുത്തുള്ള എലിമിന ഫോര്ട്ട്‌  ,ഫോര്ട്ട്‌ വിക്ടോറിയ, ഫോര്ട്ട്‌ വില്ല്യം  എന്നിവ  സ്വിഡിഷ്‌,പോര്ച്ചുഗല്,ഡച് എന്നിവര്ഏകദേശം   ഒരേ കാലഘട്ടത്തില് ‍ നിര്മിച്ചവയാണു . അന്ന് ഘാന "ഗോള്ഡ്കോസ്റ്റ്" എന്നാണ് അറിയപ്പെട്ടിരുന്നത്.
ഇവര്തമ്മില്‍ ഉള്ള പരസ്പര പോര്വിളികളുടെ ഫലമായി  കോട്ടകള്കൈ
 മറിഞ്ഞു പോവുകയും ഒടുവില്‍ വന്നെത്തിയ ബ്രിട്ടിഷു കാരില്‍ എത്തപ്പെടുകയും ആയിരുന്നു .മഞ്ഞ ലോഹത്തിന്റെ തിള തിളപ്പു തന്നെയാണ് എല്ലാവരെയും ആകര്ഷിച്ചത് .എന്നാല്ലാഭമുണ്ടാക്കാനുള്ള ത്വര അവരെ വെറും സ്വര്ണ്ണത്തിലും
 തടി കച്ചവടത്തിലും തളച്ചിടാനായില്ല .മുന്പ് തന്നെ പോര്ച്ചുഗീസുകാര്‍ 
 അടിമ വ്യാപാരവും അതിലുള്ള പതിന്മടങ്ങ്ലാഭവും തെളിയിച്ചതാണ് .
പണ്ട് മുതല്ക്കേ അടിമ  കച്ചവടം  വെസ്റ്റ് ആഫ്രിക്കയില്‍ നിലനിന്നിരുന്നെങ്കിലും
 അത് മിക്കവാറും അന്ഗോല ,നിഗേര്തുടങ്ങിയ രാജ്യങ്ങളില്നിന്നും  സഹാറ
വഴിയുള്ള മനുഷ്യ കച്ചവടമായിരുന്ന്നു.പോര്ച്ചുഗീസുകാര്‍  14000  അടിമകളെ
ഇറക്കുമതി ചെയ്യുകയും അവരെ മാലിയിലെ സ്വര്‍ണ്ണ   കച്ചവടക്കാര്‍ക്ക്  കാഴ്ച വയ്ക്കുകയും അതിലൂടെ സ്വര്ണ്ണ കയറ്റുമതി തുടങ്ങിയതുമാണ് 
ബ്രിടിഷുകാരെ   ഉത്സാഹഭരിതരാക്കിയതും  കേപ്പ്  കോസ്റ്റ്   കാസിലിനെ 
ഒരു ഭൂതത്താന്കോട്ടയക്കാന്‍ തുടക്കം ഇട്ടതും.

പിന്നിട് സമുദ്ര മാര്ഗ്ഗം ഇറക്കുമതി ചെയ്ത പഞ്ചസാര,പരുത്തി ,പുകയില  എന്നിവയ്ക്ക് പകരമായി ഗോത്ര തലവന്മാരില്  നിന്നും അടിമകളെ 
സ്വീകരിച്ചു  തുടങ്ങുകയും ചെയ്തു . അതായതു ഒരു കെട്ടു   പുകയിലയും
അല്പം തുപ്പാക്കി തിരയ്ക്കും  അല്ലെങ്കില്‍ ഒരു നേരത്തെ മദ്യത്തിനും  ഒരു പായ്കെറ്റ് സിഗരെട്ടിനും  വരെ മാത്രം വിലയുള്ളവരായി  ഓരോ 
അടിമ ജന്മങ്ങളും. ഇവരെ ഓരോ മൂന്നോ നാലോ മാസം കൂടുമ്പോള്‍  
വന്നെത്തുന്ന കപ്പലുകളില്‍ കയറ്റി അയക്കുന്നതിനു മുന്പുള്ള ജയിലുകള്
‍ ആണ്  കോട്ടയുടെ  കീഴെ ഉള്ള ഭൂഗര് അറകള്‍ .‍
ഇവരെ കയറ്റി അയച്ചിരുന്നത് ന്യു വേള്ഡ് ലെക്കയിരുന്നു അതായതു ഇന്ന്  
അമേരിക്കയും, കാനഡയും,  ഓസ്ട്രേലിയ എന്നിടിങ്ങളിലെ പരുത്തി കൃഷിയിടങ്ങളിലും കരിമ്പിന്തോട്ടങ്ങളിലും അടിമപ്പണി ചെയ്യാന്‍. എന്നാല്‍ 
ചുരുക്കം ചില നല്ല  കഴിവുകള്‍ ഉള്ള അടിമ സ്ത്രീകളെയും പുരുഷന്മാരെയും  യൂറോപിലേക്ക് വീട്ടു ജോലികള്ക്കായും അയച്ചിരുന്നു .  ഇവരുടെ രോഗ
പ്രതിരോധ ശേഷിയും ശാരീരിക    ബലവും   തന്നെയാണ് ഇവരെ ഇതിനുപയോഗിക്കാന്‍    പ്രചോദനമായത് . എന്നാല്സ്വന്തം കരുത്ത് തിരിച്ചറിയാന്‍ 
കഴിയാത്തത് ഇവരെ നൂറ്റാണ്ടുകളോളം അടിമകളാക്കി .സ്ലേവ്  കാസില്‍ 
അതിജീവനത്തിന്റെ തുരങ്കം  ആവുന്നത്  അപ്പോളാണ് "ദി  ഡോര്ഓഫ് നോ റിട്ടേണ്‍ " എന്നറിയപ്പെട്ടിരുന്ന  ഇടം ഇന്ന് അന്വേഷിച്ചു പല    പാശ്ചാത്യരും വന്നു ചേരുന്നത് തന്റെ പിതാമഹന്മാരെ അന്വേഷിച്ചുള്ള യാത്രയില്‍ ഇവിടെ ഒരു പുഷ്പ ചക്രവും
 ഇരുണ്ട ജന്മങ്ങള്ക്ക് ഒരിറ്റു കണ്ണീര്തൂവാനുമാണ് .  
   
       ‍       
 ഭൂമിക്കടിയില്‍ തുരങ്കത്തിലൂടെ നടന്നു പോയാല്‍ 15x15' മുറിയുടെ അത്രയുമുള്ള   കരാഗ്രഹമാണ്   പ്രധാനം മറ്റുള്ള  മുറികള്‍   അതിലും  ചെറുതാണ്   .ഇവിടെ  പുരുഷ അടിമകളെ ആണ്
  താമസിപ്പിച്ചിരുന്നത് , സ്ത്രീകളുടെത്   കോട്ടയുടെ എതിര്വശത്തും ആണ് .മുകളില്        അതായതു 3 ആള്പൊക്കത്തില്‍    വളരെ ചെറിയ വ്യാസത്തില്‍ സൂര്യ പ്രകാശം കടന്നു വരാന്   മാത്രമായി ഒരു പഴുതുണ്ട് .അതിനു നേരെ വിപരീത ദിശയില്‍ ഒരു ദ്വാരവും കൂടിയുണ്ട്   അത്   കോട്ടയ്ക്കു അകത്തു നിന്നാണ് .200  മുതല്‍ 250  തടവുകാരെ ഞെക്കി ഞെരുക്കി പാര്പ്പിക്കുന്ന    മുറി ഇരുമ്പ് വാതിലാല്‍ അടച്ചു കഴിയുമ്പോള്‍   ഉള്ളില്തീ പൊള്ളല്പോലെ ഉഷ്ണം ഉയരുകയു അടിമകള്ഉറക്കെ കരഞ്ഞു ആര്ത്തു വിളിക്കുമ്പോള്‍, കുറ്റം പറയരുതല്ലോ യജമാനന്മാര്വല്ലപ്പോഴുമൊക്കെ അവരെ ആശ്വസിപ്പിക്കാന്മേല്പറഞ്ഞ കോട്ട യില്നിന്നുള്ള   ദ്വാരത്തിലൂടെ വെള്ള സ്പ്രേ ചെയ്യും .


ചുമരില്അങ്ങിങ്ങ് ഇവരെ ബന്ധിച്ചിരുന്ന ചങ്ങലകളുടെയും കൈ ആമങ്ങ്ളുടെയും     അടയാളങ്ങള്കാണാം . മുറിയുടെ  നടുക്ക് ഉള്ള കുഞ്ഞു ചാലിലുടെയാണ് ഇത്രയും പേരുടെ ചര്ധിലും ,മലവും, മൂത്രവും, ചോരയും ചലവും ഒഴുകി പിറകിലേക്കിറങ്ങി കുന്നു കൂടി  .മേല്പറഞ്ഞ കോട്ടയില്നുന്നുള്ള ദ്വാരത്തിലൂടെ തന്നെയാണ് ഭക്ഷണം ഈക്കൂട്ടരിലേക്ക് എറിഞ്ഞു  കൊടുത്തിരുന്നത്  .തങ്ങളുടെ   ശൌച്ച്യങ്ങളില്‍  ‍ വീണ ഭക്ഷണം കൈയൂക്കുളവന്‍ കയ്യടക്കുകയും   ഉപജീവനം നടത്തുകയും  തദ്വാര   ചങ്ങല ബന്ധനങ്ങള്‍   മുറിവേല്പിച്ച ശരീരം  പഴുത്തളിഞ്ഞും രോഗങ്ങള്‍ ബാധിച്ചു  ദിവസം ഒന്നും രണ്ടും പേരാണ് ജീവന്വെടിഞ്ഞിരുന്നത് . ഉള്ളിലെ അന്ധകാരത്തില്നിന്നും പുറത്തിറങ്ങി സൂര്യ പ്രകശം നേരിട്ട് കണ്ണില്വീഴുമ്പോള്പല അടിമകളും അന്ധരായി തീര്ന്നു .   


ഇനി അടിമകള്‍ ആണെങ്കിലും ശെരിക്കു നിവര്‍ന്നൊന്നു പൂശിയാല്‍  വെള്ളകാരന്‍  മയ്യത്താവും അതാണ് അടിമയുടെ   ശരീര ബലം ( ഈ ശരീര ബലം ചെന്നെത്തുന്ന നാട്ടില്‍ സ്ത്രീകള്‍ ആസ്വദിച്ചിരുന്നു എന്നും ഗൈഡ് കൂട്ടിച്ചേര്‍ക്കുന്നു ). അപ്പോള്‍ ഇവര്‍ കൂട്ടം ചേരുകയോ പ്രക്ഷോഭമോ പ്രത്യാക്രമണമോ പ്ലാന്‍ ചെയ്യുന്നത് അറിയാന്‍ മുറിയുടെ  നേരെ മുകളില്‍ മേസ്ഥിരികള്‍ ചില പണി  ഒപ്പിച്ചിട്ടുണ്ട്   മുകളിലെ സുഷിരത്തിലൂടെ താഴെ പറയുന്നതെല്ലാം കേള്‍ക്കാം അവിടെ ഒരു ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു .അങ്ങിനെ തിരിച്ചറിഞ്ഞവരെ    പാര്പ്പിക്കാന്‍    
 ഒരു  കുഞ്ഞലമാരയുടെ  അത്രയുമുള്ള  മുറികള്‍  പിറകില്‍  ഉണ്ട്  അതില്‍  15 ഉം 16ഉം  പേരെ   ഒരുമിച്ചിട്ടടച്ച്‌  ഭക്ഷണവും  വെളിച്ചവും  വായുവും  നല്കാതെ  അവരെ  ഉടനെ
  കാലപുരിയിലേക്ക്  അയക്കുകയും  ചെയ്തിരുന്നു.

ഇനി   മറ്റൊരു കാര്യം അടിമകളെ സ്ഥിരമായി കിട്ടണം എന്നില്ല .അപ്പോള്വെള്ളക്കാരന്‍  പണ്ടു  മുതലേ  ചെയ്യുന്ന   കുടില  തന്ത്രം  പുറത്തെടുക്കും ഗോത്ര വര്ഗങ്ങളെ തമ്മില്തല്ലിപ്പിക്കുക  എന്നാ സിമ്പിള്ഫോര്മുല . യുദ്ധമുണ്ടാവുമ്പോള്‍ യുദ്ധ തടവുകാരും ഉണ്ടാവുമല്ലോ . തടവുകാരെ ഗോത്ര തലവന്‍  വെള്ളക്കാരന്  കൈമാറും  . പൊതുവില്‍ വലിയ വില്ലാളി വീരന്മാരാണ്   ധഗോമ്പ,  കൊണ്കൊബാസ് , വര്ഗത്തില്പെട്ടവര്‍ .ഇവരെയൊക്കെ കുഞ്ഞു കുഞ്ഞു കാര്യങ്ങള്ക്കു പ്രകോപിപ്പിക്കുക എളുപ്പവും .ചില ഗോത്രങ്ങള്‍ അവരുടെ കുറ്റകൃത്യ വാസനയും,  പശ്ചാത്തലവും  ഉള്ളവരേയും    കൈമാറി അങ്ങിനെ... അങ്ങിനെ നാല് മാസം കൂടുമ്പോള്വന്നെത്തുന്ന കപ്പലില്‍ 2000 ത്തോളം അടിമകളെ  ലോറീല് ചാള  അടുക്കുന്ന  പോലെ   ചവിട്ടി കയറ്റിയാണ് വിട്ടിരുന്നത് .അടിമ തുറുങ്കിനെക്കാള്‍   കഷ്ടമാണ് കപ്പല്യാത്ര .ഏകദേശം 10 വര്ഷം മുന്പാണ് തിരുവനന്തപുരത്തെ ശ്രീ വിശാഖ് തിയറ്ററില് ‍ ഇരുന്നു വല്ലാത്ത ആത്മ നൊമ്പരത്തോടെ സ്പില്ബര്ഗിന്റെ അമിസ്ട്ടാട് (AMISTAD )    എന്ന ചലച്ചിത്രം കണ്ടത് അന്നോരിക്കലും ആഫ്രിക്കയില്എത്തി പെടും എന്നും ഇത് പോലെ ഒരു അനുഭവം ഉണ്ടാവും എന്നും കരുതിയില്ല .
      
യാത്ര പുറപ്പെട്ടവരില്പകുതി  പേരേ എത്തിചേരു . രോഗവും സമുദ്രവും പട്ടിണിയും അവരെ പകുതിയാക്കി .എത്തിച്ചേര്ന്നാല്അവര്ക്ക് ഏതെങ്കിലും കൃഷിയിടത്തില്അടിമ വേല ചെയ്യാമായിരുന്നു എന്നാല്അവര്‍ ‍ മരണം സ്വാഗതം ചെയ്തതില്നന്ദി ഉള്ളവര്ആയിരുന്നിരിക്കണം .യുറോപ്പിലേക്ക് കയറ്റി അയക്കപ്പെട്ട അടിമകള്യജമാനന്റെ വീടുകളില്‍  അടിമവേല ചെയ്തു .ഇതെല്ലം അമേരിക്കയും, ആസ്ട്രലിയയും   ക്രിമിനലുകളെ കാലാപാനി ചെയ്യാനുള്ള മാത്രം  സ്ഥലങ്ങള്‍  ആക്കാനുള്ള   യുറോപ്യന്റെ തീരുമാങ്ങള്ക്ക് മുന്പ് ആണെന്ന്  കൂടി ഓര്ക്കണം 
വെസ്റ്റ് ആഫ്രിക്കയില്‍ മിക്കവാറും ആധിമാഗോത്ര വര്ഗ്ഗങ്ങള്ആയിരുന്നല്ലോ .അവരും ഇന്ത്യക്കാരെ പോലെ കല്ലും ,മണ്ണും, മരവും ,പക്ഷികളും ,മൃഗങ്ങളും ഒക്കെ യാണ് ആരാധിച്ചിരുന്നത് .എന്നാല്ബ്രിട്ടിഷ് കടന്നു കയറ്റം ക്രിസ്തീയ മത പ്രചരണം കൂടി ആയിരുന്നു . കാസിലിലെ അടിമ തുറുങ്കിനു  തൊട്ടു മുകള്നിലയില്ആയി അവര്പള്ളി പണിതു .ആര്ത്തു കരയുന്ന അടിമകള്ക്ക് മുകളില്ആയി പുണ്യത്തിന്റെ മകുടമായി അത് സ്ഥിതി ചെയ്തു ,അതെ മനുഷ്യന്‍ പണി തീര്ത്ത നരകത്തിനു മുകളില്‍ ,സ്വര്ഗത്തിലെക്കൊരു വഴി കാട്ടിയായി അത് സ്ഥിതി ചെയ്തു . എന്നാല്ഇപ്പോള്പള്ളിയുണ്ടായിരുന്ന ഹാള്‍ പുസ്തകശാലയാണ് .
 അടിമ വ്യാപാരം (1833 )  നിര്ത്തല്ആക്കുന്നതു  വരെ  കൊടും ക്രുരത  തുടര്ന്നു. ഏകദേശം രണ്ടര കോടിയോളം അടിമകള്കയറ്റി അയക്കപെട്ടതായി കരുതുന്നു .1957  ഇല്‍ ഘാനയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ കേപ്പ്   കോസ്റ്റിലെ സ്ലേവ്  കാസില്   ബ്രിട്ടീഷ്‌ തലസ്ഥാന  കാര്യാലയം ആയിരുന്നു . പിന്നിടാണ് തലസ്ഥാനം  ആക്രയിലേക്ക്  മാറ്റപ്പെട്ടത്  .
ഈ ഇരുമ്പ് ധണ്ട്   തീയില്‍ പഴുപ്പിച്ചു ശരീരത്തില്‍ ആഴത്തില്‍ ഇറക്കിയാണ്  അടിമകളെ മാര്‍ക്കു ചെയ്തിരുന്നത്
 എല്ലാം കണ്ടു കഴിയുമ്പോള്മനസ്സില്‍ ഉയരുന്ന ചോദ്യങ്ങള്‍  കഴിഞ്ഞു പോയ കിരാത കാലത്തിന്റെ ,മനുഷ്യന്ചെയ്തു കൂടിയ ആക്രമണത്തിന്റെ , ദയ രഹിത്യതിന്റെ...
അതെ തന്റെ പൂര്വികര്‍ അടിമകളായിരുന്നു എന്ന സത്യം ഇനിയും ആവര്ത്തിച്ചു പ്രച്ചരിപ്പിക്കണോ ,തന്റെ പിതാമഹനെ വെറും ഒരു വസ്തു  ആയി ശരീരം അടയാള പ്പെടുത്താന്‍ ഉപയോഗിച്ച ഇരുമ്പ് ധണ്ട് പ്രദര്ശിപ്പിക്കണോ ,അടിമ ലേലത്തിന്റെ പോസ്റ്ററില്‍ അടിമകളെ കൂടാതെ പഞ്ചസാര,പുകയില , ധാന്യങ്ങള്‍   കൂടി വില്ക്കപ്പെടും  എന്ന മനുഷ്യന്വെറും ഒരു ഒപഭോഗ വസ്തുവിന്റെ വില  പോലും   നല്കാതിരുന്ന കാലഘട്ടം തുറന്നു കാണിക്കണോ.
(ഗൈഡ് .).
എനിക്ക് തോന്നുന്നത് ഇതൊരു ഓര്മപ്പെടുത്തല്‍ ‍ ആണ് .ദുര്ബല്നു  മേല്ശക്തന്റെ സംഘടിത രാഷ്ട്രീയ നീക്കങ്ങളാല്‍ ‍ ശരീരത്തേയും  സര്വോപരി മനസ്സിനെയും അടിമപെടുത്താന്ഇന്നും തുനിഞ്ഞിരുങ്ങുന്ന രാഷ്ട്ര്രീയ നീക്കങ്ങള്ക്ക്ഒരു മുന്നറിയിപ്പായി ഇത് ലോകത്തിനു മുന്നില്‍ പ്രധിഷ്ടിക്കപ്പേടട്ടെ .
ഘാനയില്‍  ഇന്നും സായിപ്പിനെ കണ്ടാല്‍ കവാത്തു  മറക്കുന്നവര്ആണ്   ഭൂരിഭാഗവും വെള്ളത്തൊലി  കണ്ടാല്കുനിഞ്ഞു നിന്ന് നാ....(ഗ്രീടിംഗ്) പറയാനും  അവന്റെ ചൊല്പ്പടിക്ക്  നില്ക്കാനും ഇന്നും അവന്റെ പൂര്വികന്റെ അപകര്ഷാബോധം  അവനെ വിട്ടു പിരിയുന്നില്ല എന്നതാണ് സത്യം . നാട് മറ്റൊരു ഭയാനക കാലത്തിലേക്കുള്ള യാത്രയിലാണോ..... .


16 comments:

  1. ആഫ്രിക്കന്‍ : സത്യസന്ധമായി എഴുതിയ യാത്ര വിവരണം, അല്ലെങ്കില്‍ ചരിത്ര വിവരണം, ഇപ്പോഴും എല്ലാ സ്ഥലങ്ങളിലും നടക്കുന്നത്, ദുര്‍ബല്നു മേല്‍ ശക്തന്റെ ഭരണം തന്നെയാണ്. അത് അഫ്രികയിലായാലും അമേരികായായാലും നമ്മുടെ കൊച്ചുകേരളമായാലും

    ReplyDelete
  2. കറുത്ത പ്രതലത്തിലെ വെളുത്ത അക്ഷരങ്ങള്‍ വായിക്കാന്‍ ഒത്തിരി പ്രയാസം ഉണ്ടാക്കുന്നു:
    അതോണ്ട് വായിച്ചില്ലാ. സോറി

    ReplyDelete
  3. ജയരാജ്‌ ഇവിടെ വന്നതിലും ,വായിച്ചതിലും ഒരുപാടു സന്തോഷം... .
    akb ....നന്ദി

    ReplyDelete
  4. മനോജ്‌ അഭിപ്രായങ്ങള്‍ക്ക് ഒരു പാട് നന്ദി ... ഈ സ്ഥലം കാണുകയും ഗയിടിന്റെ വിവരണം കേള്‍ക്കുകയും ചെയ്തപ്പോളാണ് ഇത് എഴുതണം എന്ന് തോന്നിയത് .മനോജ്‌ പറഞ്ഞത് തീര്‍ത്തും ശരിയാണ് .

    ഹാഷിം - സത്യസന്ധമായ അഭിപ്രായത്തിനു നന്ദി .ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ ക്ഷമിക്കുമല്ലോ .ഇപ്പൊ കളര്‍ മാറ്റിയിട്ടുണ്ട്.

    ReplyDelete
  5. ഒരു യാത്രയിലൂടെ വായനക്കാരെ
    വഴി നടത്തിയത് ഒരു പാട് ചരിത്രങ്ങള്‍ ഉറങ്ങുന്ന
    ഒരു ‍ കാലഘട്ടത്തിലേക്ക്.ആശംസകള്‍.

    ReplyDelete
  6. കുഞ്ഞാ ഇതൊക്കെ വളരെ നല്ലേനു തന്നെയാ ... വിവരണം ഇഷ്ടപ്പെട്ടു

    ReplyDelete
  7. ജീവിതം ഒരു യാത്രയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആരാലും തടയപ്പെടാതെ എങ്ങോട്ടെന്നില്ലാതെ ഒഴുകുക..ഒരുപക്ഷെ ഒരിക്കലും കാണാൻ കഴിയാത്ത ദേശങ്ങളിലൂടെയാണ് കുഞ്ഞൻ എന്നെ കൊണ്ടുപോയത് നന്ദി.

    ReplyDelete
  8. എന്റെ ലോകം ,ഹഫീസ്, ശ്രീകുമാര്‍ ഒരു പാട് നന്ദി ....

    ReplyDelete
  9. ചെറുതായെങ്കിലും ആഫ്രിക്കയില്‍ നിലനിന്നിരുന്നതും ഇന്നും വിട്ടുമാറാതെ അതിന്റെ പ്രേതം വേട്ടയാടുന്നതും ഒരു യാത്രാവിവരണം എന്നതിന് അപ്പുറത്തേക്ക് മനുഷ്യന്‍ എത്ര ക്രൂരമാകുന്നു എന്നതിന്റെ കഴിഞ്ഞകാല കഥകളാണ്. ഇന്ന് ഇത്തവണ അവാര്‍ഡ്‌ കിട്ടിയ നോവല്‍ "ആടുജീവിതം" വായിച്ച് അവസാനിപ്പിച്ചതാണ്. അതിലും ക്രൂരതുടെ മുഖം വളരെ ഭീകരമായിതന്നെ അവതരിപ്പിച്ചിരിക്കുന്നു, മറ്റൊരു രീതിയിലുള്ളത്‌.
    ആശംസകള്‍.

    ReplyDelete
  10. നിനക്കൊന്നും വേറെ ഒരു പണിയും ഇല്ലെടോ *@#%!#^%&(%$#

    ReplyDelete
  11. നന്ദി റാംജി. ,ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിലും

    ജോജോ ഒരുപാടു നന്ദി .......

    ReplyDelete
  12. ക്രൂരതയുടെ ആവരണങ്ങൾ പലതും എടുത്തുകാട്ടിയുള്ള സഞ്ചാരചരുത്രങ്ങൾ ...
    ഇതിലൂടെ പല അറിയാത്ത കാര്യങ്ങളും മനസ്സിലാക്കാൻ സാധിച്ചു കേട്ടൊ കുഞ്ഞാ

    ReplyDelete
  13. അടിമകളുടെ ജീവിതം ഒരുപാട് ക്രൂരതകൾ നിറഞ്ഞതാണെന്ന് അറിയാം.. എങ്കിലും അതിന്റെ ഒരു ചെറിയ ജീവിതം ഇതിലൂടെ വരച്ചു കാട്ടിയിരിക്കുന്നു...

    നമ്മുടെ നാട്ടിലും ഇത്തരം അടിമജീവിതങ്ങൾ ഉണ്ടല്ലൊ...
    അന്യ സംസ്ഥാന ജോലിക്കാരാണെന്നു മാത്രം....!!
    ഈ വിവരണം നൽകിയതിനു വളരെ നന്ദി.
    ഇനിയും ഘാനയെക്കുറിച്ചെഴുതുമല്ലൊ....
    ആശംസകൾ....

    ReplyDelete
  14. മുൻപ് ഒരിക്കൽ ഗൗരീനാഥന്റെ യാത്രാവിവരണത്തിൽ വായിച്ചിരുന്നു ഘാനയിലെ അടിമ ജീവിതത്തിന്റെ ചില ഏടുകൾ. ഇത് കുറച്ചുകൂടെ വിവരങ്ങൾ പകർന്ന് നൽകി.

    വിരോധമില്ലെങ്കിൽ ഈ യാത്രാവിവരണം http://yathrakal.com/ സൈറ്റിലേക്ക് നൽകൂ. 76 ബ്ലോഗേഴ്സ് ഇതിനകം അവിടെ സഹകരിക്കുന്നുണ്ട്.

    ReplyDelete

വൈബ്

  സാറേ.. സാറേ ... ഉച്ചക്ക് കഴിച്ച ഒമാനി ബിരിയാണിയുടെ ആലസ്യത്തിൽ ..  കാണാനുള്ള കസ്റ്റമറുടെ ക്യാബിനിനു മുന്നിൽ ഉറക്കം തൂങ്ങി ഇരിക്കയാണ്  ഞാൻ ....