Saturday, June 2, 2012

ബുര്‍ക്കിനോ ഫാസോ

ഘാനയിലേക്ക് വരുവാന്‍ ഡിസ് അബാബ വഴി വരണം എന്ന് കേട്ടപ്പോള്‍ അഡിഡാസ് കമ്പനിയുടെ ആസ്ഥാനമുള്ള നഗരമെന്നു നിരീച്ച മണ്ടനാണ് ഞാന്‍ .അതുപോലെ തന്നെ ഇത്രയും വര്‍ഷങ്ങളില്‍   ഞാന്‍ ബുര്‍ക്കിനോ ഫാസോ എന്ന രാജ്യത്തെക്കുറിച്ചു കേട്ടിട്ടേയില്ല.അവിടേക്ക് പോവാന്‍ ഒരവസരം ഒത്തുവന്നപ്പോള്‍ ഞാന്‍ സുഹൃത്തുക്കളോട്  'വന്‍  ടൂ ത്രീ' എന്ന ചിത്രത്തിലെ വില്ലനെ പോലെ 'ബുര്‍ക്കിനോസ് ആന്‍ഡ്‌ ഫാസോസ്' പോവുന്നു എന്നും അല്പം പൊങ്ങച്ചം ഇറക്കിയതാണ്.എന്നാല്‍ പോകുന്നതിനു ഒരാഴ്ച്ചമുന്പു തൊട്ട് ബുര്‍ക്കിനയില്‍ കലാപം തുടങ്ങി.ഈജിപ്തിലെ കലാപം കൊടിയിങ്ങുകയും ലിബിയയില്‍ കലാപം കൊടുമ്പിരിക്കൊള്ളുകയും ചെയ്തിരുന്ന രണ്ടായിരത്തിപതിനൊന്നു ഏപ്രില്‍ മാസത്തിലായിരുന്നു അത്.എന്നാല്‍ പോവാനുള്ള ആദ്യത്തെ അവസരം തട്ടിത്തെറിപ്പിക്കാന്‍ എന്റെയുള്ളിലെ സാഹസികന്‍ തീരെ അനുവദിച്ചിരുന്നില്ല.സുഹൃത്തുക്കള്‍ പലരും എതിര്‍ത്തെങ്കിലും പോകാന്‍ തന്നെ ഒരുങ്ങുകയായിരുന്നു. 


പുരോഗതിയില്‍ പിന്നോക്കം നില്‍ക്കുന്ന,ലോകത്തിലെ മൂന്നാമത്തെ രാജ്യമാണ് ബുര്‍ക്കിനോ ഫാസോ.ഫ്രെഞ്ചാണ് സംസാര ഭാഷ.1987ൽ സ്വന്തം സുഹൃത്തിനെ വധിച്ച് അധികാരമേറ്റ കംപോറെയാണ് ഇരുപത്തഞ്ചുവര്‍ഷമായി രാജ്യം ഭരിച്ച്ച്ചുകൊണ്ടിരിക്കുന്നത്.അതും മിലിട്ടറി 'കൂ'യിലൂടെ.ആഫ്രിക്കയില്‍ പ്രസിഡൻറ് വധവും മിലിട്ടറി അട്ടിമറിയും ഒന്നും പുതുമയല്ല.എങ്കിലും 2011 മെയ്യില്‍ ഈ പ്രസിഡൻറിനെ മാറ്റുന്നത് ലോകം ഉറ്റു നോക്കുന്ന അവസരത്തിലാണ് ഞാന്‍ ആദ്യമായി ബുര്‍ക്കിനയിലേക്ക് യാത്രതിരിച്ച്ചത്.


ഘാനബോർഡറിൽ എത്തിയപ്പോള്‍ അവിടുത്തെ ഫ്രെഞ്ച് ഉദ്യോഗസ്ഥന്‍ വളരെ ഹാര്‍ദ്ദമായി വരവേല്‍ക്കുകയും തങ്ങളുടെ രാജ്യത്തേക്ക് സ്വാഗതമരുളുകയും ചെയ്തു.മിലിട്ടറി കൊള്ളയും ഏഴോളം പേര്‍ കൊല്ലപ്പെടുകയും ചെയ്ത കാലമായിരുന്നു.എങ്കിലും ആ ഉദ്യോഗസ്ഥന്‍ തങ്ങളുടെ രാജ്യ തലസ്ഥാനത്ത് യാതൊരു വിധ പ്രശ്നങ്ങളും ഇല്ലെന്ന് വീണ്ടും വീണ്ടും ഉറപ്പു നല്‍കിക്കൊണ്ടിരുന്നു.പക്ഷെ യാത്ര തീര്‍ത്തും വെറുതെയായി എന്ന് പറഞ്ഞാല്‍ മതിയല്ലോ..വൈകുന്നേരം അഞ്ചരയായപ്പോഴേക്കും കർഫ്യൂ തുടങ്ങുകയായി.ഒരു ബിയറുപോലും കിട്ടാതെ വലഞ്ഞുപോയി.അതിനു ശേഷം മൂന്നുവട്ടം പോയെങ്കിലും ഒന്നുമെഴുതാന്‍
തോന്നാത്തത് കാര്യമായി ചുറ്റിക്കറങ്ങാന്‍ സാധിചില്ലെന്നതുകൊണ്ടാണ്.മാത്രമല്ല അവിടെ അത്യാവശ്യം തിരക്ക് പിടിച്ച പണിയും ഉണ്ടായിരുന്നു.ഏതായാലും ഇച്ചിരി ചിത്രങ്ങളും വിവരണവും താഴെ.



      
  പുരോഗതിയില്‍ താഴെ നിന്നും മൂന്നാം സ്ഥാനമാണെങ്കിലും റോഡുകള്‍ കണ്ണാടി പോലെ വെട്ടിത്തിങ്ങുന്നവ


ലസ്ഥാന നഗരിയില്‍ അത്യാവശ്യം ഫ്ലൈ ഓവറുകളും ബഹുനില കെട്ടിടങ്ങളുമുണ്ട്. 


 

 വീടുകള്‍ക്കൊന്നും യാതൊരു തരത്തിലും ഭംഗി കുറച്ചിട്ടില്ല.മണ്ണുപൊത്തിയുണ്ടാക്കിയ വീടുകളില്‍        കരികൊണ്ടുള്ള മനോഹരമായ ചിത്രപ്പണികള്‍ കാണാം.

   വാഗഡുഗു  എത്തുന്ന വഴിക്കിരുവശവും 'ഷിയാ ബട്ടര്‍ ' മരങ്ങള്‍ കാണാം.ഇവ പല സൌന്ദര്യ വര്‍ദ്ധക വസ്തുക്കളിലും ഉപയോഗിക്കുന്നു.ഇവിടെ പല ഇന്ത്യാക്കാരും ഷിയാ ബട്ടര്‍ കയറ്റി അയക്കുന്ന കച്ച്ച്ചവടക്കാരാണ്.ഇതിനെക്കുറിച്ചു പറയുമ്പോള്‍ :-മുന്‍പ് ഞാന്‍ ജോലിചെയ്തിരുന്ന ഒരു കമ്പനിയുടെ,വരണ്ടച്ചര്‍മ്മത്തിനുള്ള ക്രീമിന് മുടിഞ്ഞ വിലയായിരുന്നു.അന്ന് അതിന്റെ കാരണമായി വൈദ്യന്മാരോട് മൊഴിഞ്ഞിരുന്നത് ,'അതില്‍ ആഫ്രിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത ഷിയാ ബട്ടറുണ്ട്,പണ്ട് ക്ളിയോപാട്രപോലും ഷിയാ ബട്ടറുപയോഗിച്ച്ചാണ്  സൌന്ദര്യം കാത്തുസൂക്ഷിച്ചിരുന്നത്‌ 'എന്നെല്ലാമാണ്.എന്നാല്‍ ആരും പരിപാലിക്കാതെ,നമ്മുടെ നാട്ടില്‍

കമ്മ്യൂണിസ്റ്റപ്പപോലെ സുലഭമായ ഒരു വസ്തുവാണെന്ന് മനസ്സിലാക്കാന്‍ ഇപ്പോഴാണ്
സാധിച്ചത്.ഇതിന്റെ കായ പച്ചയായും കറിവച്ചും ഭക്ഷ്യ യോഗ്യമാണെന്നും മനസ്സിലായി.കൂടാതെ ഇതില്‍ നിന്നും എടുക്കുന്ന എണ്ണയും ഇവര്‍ പാകത്തിനുപയോഗിക്കുന്നു
    ബൈക്കുകൾ ഒരുപാട് ഉപയോഗിക്കുന്ന ഒരു രാജ്യമാണ്.അവയ്ക്ക് സഞ്ചരിക്കാന്‍ പ്രത്യേകം
സൈഡ് വേകളുണ്ട് എന്തുമാത്രം ശ്രദ്ധയോടെയാണ് അവര്‍ ട്രാഫിക് നിയമങ്ങള്‍ പാലിച്ചു വാഹനങ്ങള്‍ ഓടിക്കുന്നത് എന്ന് കണ്ടു പഠിക്കേണ്ടതാണ്. 
    വെസ്റ്റാഫ്രിക്കയിലെ, ഏറ്റവും വലിയ മിനാരങ്ങളുള്ള പള്ളികളില്‍ ഒന്നാണ് വഗസുഗുവിലെ സെന്‍ട്രല്‍ മോസ്ക്. അതിനു പിന്നിലെ മാര്‍ക്കറ്റില്‍ കോലാനട്ടുകളുടെ ഗംഭീര വ്യാപാരം നടക്കുന്നു.പ്രമാണിമാര്‍ക്ക് ചുമ്മാ ചവച്ചു നടക്കാന്‍ മാത്രമല്ല,വിവാഹം, പേരിടല്‍ ,മരണാനന്തര ചടങ്ങുകള്‍ എന്നീ അവസരങ്ങളില്‍ സമ്മാനിക്കാനുള്ള (കാഴ്ചവയ്ക്കാനുള്ള ) ഉപഹാരം കൂടിയാണിത്.
കോല ഒന്നെടുത്തു ചവച്ചു നോക്കി.നമ്മുടെ നാട്ടിലെ പച്ച അടയ്ക്കയുടെ സ്വാദ്.(കൊക്കക്കോള 
എന്നാല്‍ കൊക്കൊയുടെയും കോലാനട്ടിന്റെയും സമ്മിശ്രമായ രുചിഭേമാണെന്നു ഗൂഗിളാന്‍ പറഞ്ഞുതന്നു.)  

ഫ്രീഡംസ്ക്വയർ -വിശിഷ്ടാവസരങ്ങളില്‍ പ്രസിഡൻറ് രാജ്യത്തെ അഭിസംഭോധന ചെയ്യുന്ന മൈതാനം. 
      ഴയ ഫ്രെഞ്ച് സംസ്കാരം പരിപൂർണ്ണമായും വിട്ടു പോയിട്ടില്ല വാഗഡുഗുവില്‍ നിന്ന്.ആര്‍ഭാടപൂര്‍ണ്ണമായ ഡിസ്ക്കോത്തെക്കുകളും നിശാ ക്ളബ്ബുകളും കാസിനോകളും ബുര്‍ക്കിനയിലെ രാത്രി ജീവിതം കൊണ്ടാടുന്നുണ്ട്.     
കാര്യങ്ങള്‍ എന്തൊക്കെയായാലും ഈ യാത്രകളെല്ലാം ഉദര നിമിത്തമായതിനാല്‍ ഭക്ഷണത്തെ കുറിച്ചു കൂടി പറയട്ടെ.ഇവിടെ രൂപയ്ക്ക് മൂല്യം കുറവായതിനാല്‍ എല്ലാ വിലകളും ആയിരത്തിലാണ്.ആയിരം സിഫ :-ഏകദേശം നൂറ്റിപ്പന്ത്രണ്ട് രൂപ.രണ്ടായിരം മൂവായിരം സിഫയ്ക്ക് കുഞ്ഞു ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാം.
ഒരു ഹോട്ടല്‍ ദൃശ്യം 
ഘാനയില്‍ പൊതുവേ അരിയാഹാരം
റികൂട്ടിക്കഴിക്കുന്ന സമ്പ്രദായം ഇല്ല.കപ്പയും നേന്ത്രക്കായും കാച്ചിലുമെല്ലാം പുഴുങ്ങി ഉരലില്‍ (mortar)ഇടിച്ചുണ്ടാക്കുന്ന ഫുഫു,ചോളം രണ്ടോ മൂന്നോ ദിവസം വെള്ളത്തില്‍ കുതിര്‍ത്ത് പൊടിച്ച്  (അപ്പോഴേക്കും പുളിച്ച്ചിട്ടുണ്ടാവും)വെള്ളം ചേര്‍ത്ത് അടുപ്പില്‍ വച്ച് കുറുക്കി ഉരുട്ടിയെടുക്കുന്ന ബങ്കു ഇവയാണ് പ്രധാന ഭക്ഷണം.പിന്നെ ഫ്രൈഡ്റൈസ് സുലഭമായി കിട്ടുന്നതിനാല്‍ അതുകഴിച്ച്‌ കഴിച്ച്‌ കണ്ണെല്ലാം
ചീനക്ക
ണ്ണുളായി എന്ന് പറയാം.ഭാഗ്യത്തിന് ഇവിടെ ചോറും കറികളും കണ്ടപ്പോള്‍ സന്തോഷം അടക്കാനായില്ല.മാത്രമല്ല കറികളില്‍ ഉരുളക്കിഴങ്ങും ഉള്ളിയും സുലഭം. 
                                                                         ചോറ് 
                                                             ചോറും കോഴിക്കറിയും. 
രുച്ചയ്ക്ക്  വ്യത്യസ്തമായതെന്തെങ്കിലും കഴിക്കാമെന്ന് കരുതി മെനുവില്‍ കണ്ട ഉസ് ഉസ്  ഓർഡർ ചെയ്തു.
നമ്മുടെ നാട്ടിലെ പോലെ ഒന്നാന്തരം ഉപ്പുമാവ്!!കൂട്ടിനു ചിക്കന്‍ പൊരിച്ചതും ബീഫ് കറിയും...യമ്മി...      

20 comments:

  1. യമ്മി.....നല്ല ഖുശിയായി ഈ പോസ്റ്റ്. ബുര്‍ക്കിനോ ഫാസോ ഇത്ര നല്ല റോഡുകളും ബൈക്കിന് പ്രത്യേക ട്രാക്കുമെന്നൊക്കെ കേട്ടപ്പോള്‍ അതിശയം. ആഫ്രിക്കന്‍ വിശേഷങ്ങള്‍ വായിക്കാന്‍ ഇനിയും വരാം കേട്ടോ.

    ReplyDelete
  2. പതിവുപോലെ ഹൃദ്യമായ ശൈലി.വിശേഷങ്ങള്‍ അസ്സലായിരിക്കുന്നു. (ലേഖനം എന്ന വിഭാഗത്തിലായതുകൊണ്ട് ശ്രദ്ധിക്കാതെ പോകുമായിരുന്നു.)

    ReplyDelete
  3. ഫോട്ടോയിലെ ബുര്‍കിന അല്ല ശരിക്കുള്ള ഫാസോ എന്നര്‍ഥം. അതിനാലാവുമല്ലോ പിന്നീന്ന് മൂന്നാം സ്ഥാനം അടിച്ചെടുത്തത് :)

    ReplyDelete
  4. ഉസ് ഉസ്..നല്ല പേര്.
    നല്ല റോഡുകള്‍ ആണല്ലോ. ബൈക്കുകള്‍ക്ക് പ്രത്യേകം പാത എന്നത് കണ്ടപ്പോള്‍ ഒരു പുതുമ പോലെ തോന്നി. വിവരണങ്ങളും ചിത്രങ്ങളും നന്നായി.

    ReplyDelete
  5. ആഫ്രിക്കൻ രാജ്യങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ വളരെ കൌതുകകരമാണ്.ബുര്‍ക്കിനോ ഫാസോ വിവരണം വളരെ നന്നായി. കുറച്ചുകൂടി അവരുടെ വസ്ത്രധാരണം,ജീവിതരീതി..ഒക്കെ എഴുതാമായിരുന്നു. താങ്കളുടെ എഴുത്ത് അൽപ്പവും ബോറടിക്കില്ല.

    ReplyDelete
  6. ബുര്‍ക്കിനോ ഫാസോ എന്നൊരു രാജ്യമോ ?? ബ്ലോഗ്‌ വായിക്കുന്നത് കൊണ്ട് ഇങ്ങനെയുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പഠിക്കാന്‍ പറ്റും അല്ലെ ! ഇങ്ങനെ ആണ്ടിലും ചക്രാന്തിയിലും മാത്രം പോസ്റ്റ്‌ ഇടാതെ ആഫ്രിക്കന്‍ വിശേഷങ്ങളുമായി മാസത്തില്‍ ഒരു പോസ്റ്റ്‌ എങ്കിലും ഇടൂ കുട്ടീ :-) കാശു കൊടുത്തു അങ്ങോട്ടൊന്നും വരാന്‍ പറ്റില്ല..നിങ്ങടെ പോസ്റ്റ്‌ വഴിയെങ്കിലും അവിടെയൊക്കെ ഒന്ന് കാണാലോ :-)

    ReplyDelete
  7. നമ്മള്‍ കേട്ടിട്ടേ ഇല്ലാത്ത കുറെ സ്ഥലങ്ങള്‍..

    നല്ല വിവരണം..

    ആശംസകള്‍..

    ReplyDelete
  8. @അജിത്‌ ഭായ് നന്ദി
    @കൃഷ്ണകുമാര്‍ നന്ദി
    @അരുണ്‍ നന്ദി അതെ ഫോട്ടോയിലെ ബുര്‍ക്കിനയല്ല യാതാര്‍ത്ഥ്യം ക്യാപിറ്റല്‍ ആയ വഗടുഗുവില്‍ പോലും അല്പം അകത്തേക്ക് പോയാല്‍ ചെമ്മണ്ണ്‍ പാതകളാണ്
    പക്ഷെ ഉള്ള റോഡുകള്‍ നല്ല വൃത്തിയുള്ളതു തന്നെ . അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നടത്തുന്ന എമണ്ടന്‍ അഴിമതികളാണ് പല ആഫ്രിക്കന്‍ രാജ്യങ്ങളുടെയും അവസ്ഥ പരിതാപകരമാക്കുന്നത് .
    @റാംജി നന്ദി, കഷ്ടപ്പാടുകള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് നോക്കുമ്പോള്‍ പലതും ശ്രദ്ധ അര്‍ഹിക്കുന്നു ഇരുപത്തി അഞ്ചു വര്‍ഷമായി ഒരേ ഒരാള്‍ തന്നെ ഭരിക്കുന്നു എന്നത് തന്നെയാണ് പ്രശനം.
    @ശ്രീനാഥന്‍ സര്‍ അധികം നീട്ടി കൊണ്ട് പോവേണ്ട എന്ന് കരുതി ഒരു നോട്ടു പോലെ എഴുതിയതാണ് പിന്നീടൊരിക്കല്‍ വിശദമായി എഴുതാം ,നന്ദി .
    വില്ലേജു മാന്‍ ഒരു പാട് നന്ദി ..

    ബ്ലോഗ്ഗില്‍ നിന്നും ഒരു പാട് ദിനം വിട്ടു നിന്നിട്ടും ഇവിടെ വന്നു അഭിപ്രായം കുറിച്ചവര്‍ക്കും വായിച്ചവര്‍ക്കും നന്ദി.

    ReplyDelete
  9. മല്ലു ആഫ്രിക്ക വിട്ടിരിക്കുമെന്നാണ് ഘാനയിൽ കാണാതായപ്പോൾ തോന്നിയത്. ‘ഘാന‘ അന്വേഷിച്ചു നടക്കുകയാണെന്ന് ഇപ്പോഴല്ലെ മനസ്സിലായത്. എന്തായാലും പഴയ എഴുത്തിന്റെ ഒരു ഗുമ്മില്ലാതെ പോയീന്നുള്ളത് ഒരു സത്യമാണ് ട്ടൊ...
    പുതിയ സ്ഥലങ്ങളും വിവരണങ്ങളും ഇനിയും ഞങ്ങൾക്കായി ആ പഴയ ശൈലിയിൽ തുടരുമെന്ന വിശ്വാസത്തോടെ...
    ആശംസകൾ...

    ReplyDelete
  10. "വൈകുന്നേരം അഞ്ചരയായപ്പോഴേക്കും കര്‍ഫ്യൂ തുടങ്ങുകയായി.ഒരു ബിയറുപോലും കിട്ടാതെ വലഞ്ഞുപോയി".ലത്!! ആഫ്രിക്കയിലായാലും മല്ലു മല്ലുവായിത്തന്നെ ഇരിക്കണം. ഞണ്ണാനില്ലേലും മോന്താന്‍ വകയുണ്ടോന്നുവേണം ആദ്യം ഉറപ്പാക്കാന്‍. കൊടളിയാ, കൈ!

    അപ്പൊപ്പിന്നെ വിശദമായിട്ടും വിവിധമായിട്ടും പതിവായി പോസ്റ്റുകള്‍ പ്രതീക്ഷിക്കാമല്ലോ.'ദുബായിക്കാരന്‍' പറഞ്ഞതുപോലെ കാശുകൊടുത്ത് അങ്ങോട്ടൊന്നും പോകാന്‍ പോണില്ല (തല ഇങ്ങനെ കഴുത്തിന്റെ മോളിലിരിക്കണതു കാണാനാ ഭംഗിയേ!). നിങ്ങളെഴുതിയാല്‍ വായിക്കാം.

    ReplyDelete
  11. ആശംസകള്‍...... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ, നാളെ.....? വായിക്കണേ........

    ReplyDelete
  12. ബുര്‍ക്കിനോ ഫാസോ..എന്നൊരു രാജ്യമുണ്ട് എന്നരിയിച്ചതിനു സന്തോഷം കേട്ടോ ..ഇതൊരുമാതിരി "കുന്നം കുളമില്ലാത്ത മേപ്പ്‌ പോലെ യായല്ലോ ....കുറച്ചു കൂടി വിശേഷങ്ങള്‍ ചേര്‍ക്കാമായിരുന്നു ,,,

    ReplyDelete
  13. വീ.കെ യും ഫൈസലും പറഞ്ഞ പോലെ ഒരു ഗുമ്മില്ല എന്ന് തോന്നിയിരുന്നു ,കുറെ നാള്‍ മടി പിടിച്ചു പോസ്റ്റൊന്നും ഇടാതിരുന്നപ്പോ ചുമ്മാ രസത്തിനു ഒരെണ്ണം തട്ടിയതാണ് .വായനക്കും അഭിപ്രായത്തിനും നന്ദി. കൊച്ചു കൊചീച്ചി അത്ര വല്യ പ്രശ്നമോന്നുംമില്ല എങ്കിലും യു എസ്, യു കെ ഔദ്യോഗിക വൃത്തങ്ങള്‍ അവരുടെ പൌരന്മാര്‍ ബുര്കിന യാത്ര ചെയ്യുന്നതില്‍ സുരക്ഷ ഓര്‍ത്തു വിലക്കിയിട്ടുണ്ട് ..

    ReplyDelete
  14. താമസിക്കുന്ന രാജ്യത്തെ വിശേഷങ്ങള്‍ ഇത്ര കൃത്യമായും വ്യക്തമായും പങ്കുവയ്ക്കുന്ന മറ്റൊരു ബ്ലോഗ്‌ മലയാളത്തിലില്ല. യാതൊരു പരിചയവുമില്ലാത്ത കുറെ സ്ഥലങ്ങളും ആളുകളും അവരുടെ ജീവിത-ഭക്ഷണ രീതികളും... പങ്കുവയ്ക്കുന്നതിന് നന്ദി. ഇടയ്ക്ക് മടി പിടിച്ച് എഴുതാതിരിക്കല്ലേ...

    ReplyDelete
    Replies
    1. ്‍ ഒരിക്കല്‍ കൂടി ഇത് വഴി വന്നു ആശംസകള്‍........ പിന്നെ ബ്ലോഗില്‍ പുതിയ പോസ്റ്റ്‌........ ഇതെല്ലാം കോപിയടിയോ.......?..... വായിക്കണേ........

      Delete
  15. ആഫ്രിക്കന്‍ വിവരണം ഇഷ്ടപ്പെട്ടു. കൂടുതല്‍ സാവധാനം വായിക്കും. ഇനിയും എഴുതുക...

    ReplyDelete
  16. മാഷെ ഇത് ശ്രീജിത്താണ്, കഴിഞ്ഞ തവണ തെമലയില്‍ വന്നപ്പോള്‍ വീട്ടില്‍ വന്നിരുന്നു. നിങ്ങള്ക്ക് ബ്ലോഗ്‌ ഉള്ള കാര്യം അന്ന് പറഞ്ഞില്ല കേട്ടോ. ആഫ്രിക്കാന്‍ വിശേഷങ്ങള്‍ ഞാനും എഴുതിയിട്ടുണ്ട്.
    http://lambankathhakal.blogspot.com

    ReplyDelete
  17. വളരെ ഹൃദ്യമായ ശൈലിയോടുകൂടി തന്നെ ഘാനക്കാരുടെ ‘ഖാന’ഐറ്റംസിനെകുറിച്ചും,കൊക്കക്കോളയിലെ ‘കോല’യെ
    കുറിച്ചുമൊക്കെ പറഞ്ഞുതന്നതിന് വളരെ ഉപകാരം കേട്ടൊ ഭായ്

    ReplyDelete

സാക്കിച്ചി ടോയോടയും വൈ വൈയും

  സാക്കിച്ചി   ടോയോടായെ അറിയുമോ അദ്ദേഹത്തിന്റെ "വൈ" "വൈ" അനാലിസിസ് കേട്ടിട്ടുണ്ടോ.ബിസിനസ് മാനേജ്‍മെന്റ് ട്രൈനേഴ്‌സ് ഒക്ക...