Saturday, March 26, 2011

സെലിബ്രിറ്റികള്‍ ഉണ്ടാകുന്നത്

ഇപ്പോളൊന്നും  അല്ലാട്ടോ 2002 ഇലാണ് .തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന കാലം  .എസ് .എസ് കോവില്‍  റോഡിലെ  ഇന്ദ്ര ഭവന്‍   ലോഡ്ജിലെ   106  ആം    നമ്പര്‍ മുറിയിലാണ് താമസം .തൊട്ടടുത്ത്‌ തന്നെ മറ്റൊരു ബാച്ചിലേര്‍സ് കോട്ടയായ് എസ്.പി.ടി ഹോം .ഞാനാദ്യം   എസ്.പി.ടി ഹോമിലായിരുന്നു , പിന്നീടാണ്‌ ഇങ്ങോട്ട് മാറിയത് .എന്റെ സുഹൃത്തുക്കള്‍ എല്ലാം എസ്.പി.ടി യിലാണ് .ഇന്ദ്ര ഭവന്‍ ലോഡ്ജില്‍ താമസിക്കുന്നവര്‍ അല്പം ബുജി ലൈനാണ് .സര്‍ക്കാര്‍ ഉധ്യോഗസ്തര്‍ ,അല്ലറ ചില്ലറ രാഷ്ട്രീയക്കാര്‍ ,വക്കീലന്മാര്‍ .എന്റെ പ്രായ ഗണത്തില്‍ പെട്ടവരൊക്കെ എസ് .പി യിലാണ് .ഇന്ദ്രഭവനിലെ  ഇന്‍മേറ്റ്സിനു     എസ്  .പി യില്‍ ഉള്ള ചെറു  ബാല്യക്കാര്  ഇങ്ങോട്ട് വരികയും എന്റെ  കൂടെ സമയം  ചെലവഴിക്കുന്നതും  ഒട്ടും  പിടിക്കുന്നില്ല . പ്രത്യേകിച്ച് മദ്യപിച്ചു  കഴിയുമ്പോള്‍  ഉള്ള രാഗ വിസ്താരം  .അല്ല അവരെ പറഞ്ഞിട്ട് കാര്യമില്ല 
 അത്  കേള്‍ക്കുമ്പോ ഇടവഴീലെ പട്ടി വരെ  ക്രിടിക് റോഷന്‍  മാരാവാറുണ്ട്...പിന്നല്ലേ പാവം ബുജികള്‍ .            
ടക്ക്...ടക്ക് .....ടക്ക് ... കണ്ണിലെ പീള തുടച്ചുമാറ്റി , ചുണ്ടിനരുകിലൂടെ ഒഴുകിയിറങ്ങിയ തേറ്റ,  ഊര്‍ന്നു വീണ ലുങ്കി തലപ്പ്‌ കൊണ്ട് ഇറേസ്   ചെയ്തു  ഏതു _ മകനാണ്  ഈ വെളുപ്പാന്‍  കാലത്ത്  ഇടങ്ങേറാക്കാനായി   കൊണ്ട്   കിടന്നു കൊട്ടി വിളിക്കുന്നത്‌ .എന്തായാലും എന്റെ തനി കൊണം സമര്‍പ്പിക്കണ്ട ലുങ്കിയുടുത്തു വാതിലിന്റെ   കുറ്റി തുറന്നു .
 തോടീന്ന് തല നീട്ടണ മാതിരി രണ്ടു ക്യാമറ ..രണ്ടു മൈക്രോ  ഫോണ്‍ ....വായും പൊളിച്ചു നിക്കണ എന്നോട് ..എന്താണ്ടൊക്കെ   ചോദിക്കുന്നു  .....ദൈവമേ  ടി.വി ക്കാരാണ്‌...പെണ്‍ വാണിഭത്തിന്റെ  ഒക്കെ സീസണ്‍ ആണ് ....ഇനി ......
അങ്ങോട്ടൊക്കെ മനസ്സ് പോവുമ്പോഴേക്കും താടിക്കാരന്‍  ചോദ്യങ്ങള്‍ തുടങ്ങി ...
ഇതു  തന്നെയല്ലേ ആ മുറി ....യേത്‌

 ശ്രീ   കലാമിന്റെ    ..യേത്‌......(കഴിഞ്ഞ 6 മാസം ആയിട്ട് ഞാന്‍ താമസിക്കണ മുറിയാണ്).....  അതല്ല ഇന്ത്യന്‍ പ്രസിഡന്റ്‌  ആവാന്‍ പോണ  ശ്രീ   അബ്ദുല്‍ കലാം താമസിച്ചിരുന്ന മുറിയല്ലെ.
 തലച്ചോറിലെ സെല്ലുകള്‍ ട്യൂബ്  ലൈറ്റുകള്‍ പോലെ മിന്നി  ..ഇന്നലെയാണ് ടി.വി യില്‍ കണ്ടത് അബ്ദുല്‍ കലാം പ്രസിഡന്റ്‌ ആവാന്‍   പോണെന്ന്.. അദ്ദേഹം  ഇവിടെ താമസിച്ചെന്നോ  ജീവിതത്തില്‍ ആദ്യമായി കാണുന്ന പോലെ ഞാന്‍ ആ മുറി സാകൂതം വീക്ഷിച്ചു .മുരുകന്‍ കാട്ടാകടയുടെ   കവിത പോലെ ..പൊട്ടാ മധ്യ കുപ്പികള്‍ കാണാം.... കീറിയ  വലയന്‍  ജെട്ടികള്‍  കാണാം ....ജന  വാതിലിന്‍  പടിനീക്കുമ്പോള്‍   ഒരു  പിടി  ബീഡി  കുറ്റികള്‍  കാണാം .  
  അതെ അങ്ങോട്ട്‌ നോക്കു അങ്ങിങ്ങായി പരന്നു കിടക്കുന്ന വിശ്വ വിഖ്യാത  മാസികകള്‍      മുത്ത്‌ ചിപ്പി,ക്രൈം ,ഫയര്‍ ,നാന , ക്ലോറോഫോം തോറ്റു തൊപ്പിയിട്ടു പോവുന്ന സോക്ക്സുകള്‍ , ചുമരില്‍ ചിരിച്ചു കൊണ്ട് നില്‍ക്കണ എന്റെ   മനുഷ്യ കൊയിരാള (യസ് ..യസ് ആരാധകര്‍ ക്ഷമിക്കുക  ഇമ്മടെ മനീഷ കൊയിരാള) . ഭഗവാനെ അദ്ദേഹം താമസിച്ചിരുന്ന    മുറിയാണോ ഇത്  ഞാന്‍ അല്‍പ നേരം കറന്റ്‌ അടിച്ച പോലെ നിന്ന് പിന്നെ സ്ഥലകാല ബോധം   വീണ്ടെടുത്തു. അവര് മുറിക്കകത്ത് കയറി ക്യാമറ പാന്‍ ചെയ്തു തുടങ്ങി .ഒറ്റ ചാട്ടത്തിനു ഞാന്‍ ടോയലെട്ടിന്റെ വാതില്‍ തടഞ്ഞു നിന്ന് ഇല്ലെങ്കില്‍ അവന്മാര് ശ്രീ കലാം ഉപയോഗിച്ചിരുന്ന  ക്ലോസെട്ട്  വരെ  ടി വി ക്കൂടെ  വിറ്റു  കാശാക്കിയേനെ. എന്റെ  ദയനീയ മായ നോട്ടം കണ്ടു ക്യാമറമാന്‍  കൂടുതലും സീലിന്ഗും ചുമരും, ജനലൊക്കെ ഷൂട്ട്‌ ചെയ്തു . 
ചുമ്മാതല്ല കുറച്ചു ദിവസം മുന്നേ ഞാന്‍ ദീപാവലിക്ക്  ഇല്ലാത്ത കായിക്ക്‌ റോക്കറ്റ്  വാങ്ങി ടെറസിന്റെ മണ്ടക്കുന്നു  വിട്ടു,  അപ്പറത്തെ തമിഴന്‍ ചങ്ങായീടെ കയ്യീന്ന്  ഹെയര്‍  വെച്ച  തെറി കേട്ടത് .വെറുതെയല്ല    ഈയിടെ  മദ്യപിക്കുമ്പോ  ഒരുമിച്ചു സോഡാ ഗ്ലാസില്‍    ഒഴിക്കാതെ    ഞാന്‍  കുറച്ചു കുറച്ചു ഒഴിച്ച്    ഒരു   ടെസ്റ്റ്‌   ട്യൂബ്  പോലെ ഗ്ലാസ്‌  കറക്കികൊണ്ട്  നില്‍ക്കണതു.              .
ഈയിടെ മാസാവസാനം   ശമ്പളം   തീരുമ്പോ   മൂപ്പരെ    പോലെ  താടിക്കു   കൈയും  കൊടുതിരിക്കുന്നത് ,എല്ലാം  കലാം ഇഫെക്ടാണ് .   
    
പണിക്കു പോവാന്‍ തുണിയൊക്കെ നന്നായി ഇസ്തിരി ചെയ്തു ഇപ്പൊ പഴയ പോലെയല്ല .മുറി പൂട്ടി   ഇറങ്ങുമ്പോ എന്റെ നേരെ എതിര്‍ ദിശയിലെ മുറിയില്‍ താമസിക്കണ  താടിക്കാരന്‍  ബുജി കൈയില്ലൊരു മന്തക്ക്ന്‍   പുസ്തകവും പിടിച്ചു എന്നെ നോക്കി പുഞ്ചിരിക്കുന്നു .അങ്ങേര്‍ക്കു എന്നെ വലിയ  പിടിയില്ല  നമ്മക്ക്    ഈ താടി മുളക്കാത്തത് കൊണ്ട് ബുദ്ധിയും ഇല്ലന്നാണ് മൂപ്പര് കരുതിയേടക്കന്തു.. പക്ഷെ  ഇപ്പൊ അങ്ങിനെയല്ല ശ്രീ കലാം  താമയിക്കച്ചക്കണത്  ... ആരിക്കടെ  മുറീല്ലാണ്,രാവിലെ ടീ  വിക്കാര് ഇന്റര്‍വ്യൂ ചെയ്യാന്‍ ബന്നത്  ആരിക്കനേണ്ണ്‍ അതിമ്മല്നെ ... അപ്പൊ പിന്നെ കുറച്ചു ബൈടൊക്കെ ഇമ്മക്കും ആവാം .ഓന്റെ കൈയില്ലേ ആ യമണ്ടം പുത്തകം സര്‍വകലാശാലയില്‍  മണിയന്‍പിള്ള രാജു കൊണ്ട് നടക്കണ മാതിരി അമ്മൂമെടെ  ഭാഗവതം  ആണെന്നാ   തോന്നണത് .  
താഴെ വന്നപ്പോ ഇമ്മടെ ഒറ്റക്കാലന്‍ കെയര്‍ ടയ്കെറിനെ     അവര് തലങ്ങും ഇന്റെര്‍വ്യു ചെയ്യാണ്..       കടുത്ത പ്രമേഹം കാരണമാണ് അയാക്ക്ടെ     ഒരു    കാല് കട്ട്‌ ചെയ്യേണ്ടി വന്നത് .രാവിലെ ഇന്‍സുലിന്‍ ഇന്‍ജെക്ഷന്‍    എടുക്കാണ്ട് പൊങ്ങാന്‍ പറ്റാത്ത ആളാണ് ഇപ്പൊ ചാടി എണീറ്റ്‌ ഇന്റര്വീവ്   കൊടുക്കുന്നത്  എല്ലാം   കലാം എഫ്ഫക്റ്റ്‌.. ഈ കലാം പണ്ട്  ISRO യില്‍  ജോലി ചെയ്തിരുന്നപ്പോ ഇവിടെ താമസിച്ചിരുന്നു എന്നുള്ളത് നേരാണ്  പക്ഷെ അത് വളരെ പണ്ടാണ് അന്നീ  ആണ്ടി മൂപ്പരല്ല ഇവിടെ കെയര്‍ ടയ്ക്കര്‍  അത് എനിക്കും  അറിയാം അയാക്കും   അറിയാം അത് കൊണ്ട് മൂപ്പര് ഇടങ്ങരക്കണ്ട പോ മോനെ എന്ന്  എനിക്ക് സിഗ്നല് തന്നു .കലാം മുറി പൂട്ടിയിരുന്ന വിധം വാടക കൊടുത്തിരുന്ന സ്റ്റൈല്‍, ഹായ് പറഞ്ഞിരുന്നത്  എല്ലാം  ആണ്ടി  ഭരത് ഗോപി തോല്‍ക്കുന്ന  ഭാവാഭിനയത്തില്‍  ക്യാമറക്ക്‌  മുന്നില്‍ പ്രദര്‍ശിപ്പിച്ചു .
എന്തെകിലും കഴിക്കാമെന്ന് വിചാരിച്ചു മുരളിയില്‍  കയറി പുട്ടും  പുഴുങ്ങിയ പഴവും ഓര്‍ഡര്‍ ചെയ്തു അതില്   പൂര്‍ണ  ശ്രദ്ധ ചെലുത്തുമ്പോള്‍  കൃഷ്ണേട്ടന്‍ അടുത്ത് വന്നിരുന്നു
 അറിഞ്ഞില്ലേ ടി വി ക്കാര്  അവിടെ  ഗുരുവായൂരപ്പനില്  പണിക്കരേട്ടനെ ഇന്റര്‍വ്യൂ ചെയ്യാണ് .മുരളീലെ പ്രധാന  സപ്പ്ളയരാണ് കൃഷ്ണേട്ടന്‍ ..
 മുരളി  ഹോട്ടലിന്റെ    നേരെ  എതിര്‍വശത്താണ്   ഗുരുവയുരപ്പന്‍ . ഹോട്ടല്‍  ബിസിനെസ്സ്   ഒരു  ഗോംബെറ്റിഷന്‍  ഐറ്റം  ആയിരുന്നെങ്കില്‍  ഗപ്പ്  ഞങ്ങള്  മേടിച്ചേനെ  എന്ന്  നാഴികക്ക്  നാല്‍പതു  വട്ടം  പറഞ്ഞിരുന്ന  മുരളി 
 ചേട്ടന്  ഇത്  കനത്ത  അടിയായി മൌന   വ്രുതത്തിലാണ്  .
പണിക്കേട്ടന്  മാത്രേ കലാം ഉണ്ടായിരുന്ന കാലത്തേ പറ്റി  അറിയൂ ...അതിനും മുന്നേ  ഗുരുവായുരപ്പന്‍ ഹോട്ടല്‍ ഉണ്ട്   .മൂപ്പരാണ്‌  ഇന്ദ്ര ഭവനില്‍  ശ്രീ കലാം താമസിച്ചിരുന്ന വിവരം ടി വി ക്കാര്‍ക്ക് കൊടുത്തത് . ഹോ കൃഷ്ണേട്ടന്റെ  മുഖത്തുന്നു  വായിച്ചെടുക്കാം  അന്ന് ഗുരുവയുരപ്പനില്‍ ഇന്റര്‍വ്യൂ കഴിഞ്ഞു കിട്ടിയെപ്പോ  വേണ്ട ഇമ്മക്ക് ഇമ്മടെ മുരളി മതീന്നു  പറഞ്ഞു ഇവിടെ നിന്നതും ഉരുളുന്ന ബടെല്ല്  ചട്ണി  പിടിക്കില്ലെന്ന്    ഒക്കെ  ഉള്ള എച് .ആറ് മുദ്രാവാക്യങ്ങള്‍  ഉരുവിട്ടതും  ഒക്കെ  എന്തബധം ആയിരുന്നു .ഇല്ലെങ്കില്‍ അവിടെ നിന്ന് ഇന്റര്‍വ്യൂ കൊടുക്കെണ്ടവനല്ലേ ഈ ഞാന്‍.
എന്നാ പിന്നെ ആ കലാ  പരിപാടി കൂടി കണ്ടേക്കാം എന്ന് കരുതി ഗുരുവയൂരപ്പനിലേക്ക് ചെന്ന് .പണിക്കര്  ചേട്ടന്‍ ശ്രീ കലാമിന്റെ   ഡയറ്റ്   വിവരങ്ങള്‍ പ്രഖ്യാപിക്കുന്നു രാവിലെ 1 കഷ്ണം പുട്ട് ,പുഴുങ്ങിയ പഴം  വൈകിട്ട് ചായ വൈകുന്നേരം ഓഫീസില്‍ നിന്നും തിരിച്ചു വന്നാല്‍   ചപ്പാത്തി വെജ് കറി ചില ദിവസം ദോശ  എന്ന് തുടങ്ങി  മൂപ്പര്  പഴം കഴിക്കുമ്പോ എത്ര കടി കടിച്ചിരുന്നു .പുട്ട് കഴിക്കുന്ന വിധം ,ചായ കുടിച്ചിരുന്ന വിധം കൈ കഴുകിയത്, അദ്ദേഹം  എല്ലാവരോടും  സൌഹൃദത്തോടെ  പെരുമാറിയിരുന്നത് . എപ്പോഴും പ്രസന്ന  ഭാവത്തോടെ  അഭിവാദ്യം  ചെയ്തിരുന്നത്.   എല്ലാവരെയും ആശ്വസിപ്പിച്ചിരുന്നത്‌.      എല്ലാം  വിശദീകരിച്ചു .
മുന്‍പ് കണ്ട ക്യാമറമാനോട് കുശലം ചോദിച്ചു .ഇനി എങ്ങോട്ടാണ് റസിടന്സി ഹോട്ടലിന്റെ   മൂലക്കുള്ള ചെരുപ്പ് കുത്തിയില്ലേ അങ്ങോട്ട്‌ . ഛെ അയാളും കലാമും ..അവര് ഫ്രണ്ട്സാ ....എന്ത് ഫ്രണ്ട്സ് ..ദൈവമേ ഇന്ന് കാലത്ത് തൊട്ടു ഈ  ലോകത്തിനു എന്തോ സംഭവിച്ചിട്ടുണ്ട് .വല്യ കുഴപ്പിമില്ലാതെ സമയ ക്രമത്തില്‍ കറങ്ങുകയും രാവും പകലും ഒക്കെ കൃത്യമായും വന്നിരുന്നതും ആന്നു..
ഇനി ചിലപ്പോ എനിക്ക് വട്ടായതാണോ.വാട്ട് എവെര്‍ ഇറ്റ്‌ ഈസ്‌ ഇനി ആ പൂരം കൂടെ കണ്ടു കളയാം .കഴിഞ്ഞ ആഴ്ച ഒരു ഷൂ നന്നാക്കാന്‍ ഇയാള്‍ക്ക് ഞാന്
‍ കൊടുത്തതാണ് ഒരാഴ്ച കഴിഞ്ഞു ചെന്നപ്പോ പറയാണ് ആ കെടക്കണ കൂമ്പാരത്തീന്നു  എടുത്തുതന്നാ
രണ്ടു ദിവസത്തിനുള്ളില്‍‍ ശരിയാക്കി തരാം എന്ന് .കൂമ്പിനിട്ടു രണ്ടെണ്ണം താങ്ങിയാലോ എന്ന് വിചാരിച്ചതാണ് പിന്നെ അയാളെ കൈയ്യിലെ  ലെതര്‍  മുറിക്കണ  ഉളിക്ക്  നല്ല  മൂര്‍ച്ചയുള്ളതു  പോലെ  തോന്നി .വേണ്ട  പാവം  ജീവിച്ചു  പൊക്കോട്ടെ  . അത് കൊണ്ട് ഓരോ ഷൂ ചത്ത  എലിയെ  തൂക്കിയെടുക്കണ  പോലെ  മെല്ലെ മാറ്റി എന്റേത് എടുത്തു കൊടുത്തു .പക്ഷെ സുരേഷ് ഗോപിയെ പോലെ തല ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചു ഒരു മുന്നറിയിപ്പും ചില ഡയലോഗും ഒക്കെ ചാമ്പി . വേണ്ടീരുന്നില്ല ..അല്ല മൂപ്പര് കലാമിന്റെ ഫ്രെണ്ട് ആണെന്ന് അറിയില്ലാരുന്നു .
മൂപ്പര് കലാമിന്റെ ഫ്രെണ്ട് ഞാന്‍ അന്നയാള് താമസിച്ചിരുന്ന റൂമ്മില്‍ താമസിക്കുന്ന ആള് .അപ്പോള്‍  ഞങ്ങളും സുഹൃത്തുക്കള്‍ ആവേണ്ടതാണ് തികച്ചും സ്വാഭാവികം .മോശമായിപ്പോയി ഛെ ..ആള്  അത്യാവശ്യം  നന്നായി  പണി  അറിയുന്ന  ആളാണ്  ,അത്  കൊണ്ടാണല്ലോ  അവിടെ  ഇത്രേം  തിരക്ക്  .
ചെന്നപ്പോ മനോരമക്കാര് ഫോട്ടോ എടുത്തോണ്ട് നില്‍ക്കുന്നു .  സ്ഥിരം വൈകുന്നേരങ്ങളില്‍ അവിടെ വന്നിരുന്നു എന്നും അയാള്‍ ചൂണ്ടി കാട്ടിയ കല്ലിനു മുകളില്‍ ഇരുന്നു ഒരു പാട് നേരം സംസാരിക്കാറുണ്ട് എന്നും (മനോരമ    ക്യാമറമാന്‍ ചാടി വീണു ആ കല്ലിന്റെ ഫോട്ടോ എടുക്കണ് നാളെ     ആരോ മാര്‍ക്ക് സഹിതം ബഹുമാനപ്പെട്ട  
 കലാമിരുന്ന കല്ല്‌ എന്ന് വായിക്കേണ്ടി വരും ) അദ്ദേഹം ഒരിക്കല്‍  വന്നിരുന്നു ഒരു പാട് നേരം കരഞ്ഞെന്നും ചോദിച്ചപ്പോ....
 അമ്മാ ഇരന്തു പോച്ച്  ......
അന്ന് പിന്നെ ഒന്നും മിണ്ടാതെ നടന്നു നീങ്ങിയെന്നും ...പിന്നീട് വിവാഹം കഴികുന്നതിനെ ക്കുറിച്ച് ചോദിച്ചപ്പോ ..തമ്പീ  അതൊന്നും നമുക്ക് ശരി വരാതെ എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുന്നതും എല്ലാം ഭാവ പ്രകടനങ്ങളോടെ വിവരിച്ചു.ഒറ്റ ദിവസം കൊണ്ട് അയാള്‍ ഒരു സെലിബ്രിട്ടിയായി ..എല്ലാവനും ഒരു ദിനം  ഉണ്ടെന്നും 
 അങ്ങനെ ഒരു പാട് ചിന്തകള്‍ കലാമിന്റെ മഹത്ത്വമൊക്കെ   മനസ്സില്‍ വിചാരിച്ചു    .......ആ പകല്‍ കടന്നു   പോയി .രാത്രി മുറിയില്‍ വല്ലാത്തൊരു ഉള്പുളകത്തോടെ കിടക്കുമ്പോള്..‍ ജോസ് എന്റെ പ്രിയ സുഹൃത്ത്‌ കടന്നു വന്നു കുശലമൊക്കെ പറഞ്ഞിരുന്നപ്പോ ..കുറച്ചു കഴിഞ്ഞവന്‍ ഒരു കുപ്പി പുറത്തെടുത്തു മേശ പ്പുറത്ത് വെച്ചു. എനിക്ക് എന്നെ തന്നെ പിടിച്ചു നിര്‍ത്താനായില്ല ഞാന്‍ എഴുന്നേറ്റു ആ കുപ്പി എടുത്തു അവന്റെ കൈയില്‍ തിരിച്ചേല്പിച്ചു   ..അതേ   ഇത് കണ്ട അണ്ടനും അടകോടനും കിടന്നു വിരകാനും ..തോന്നിവാസം  കാണിക്കാനും ഉള്ള സ്ഥലമല്ല  വലിയ ഒരു മനുഷ്യന്‍ താമസിച്ചിരുന്ന മുറിയാണ് ..ഇനി തൊട്ടു ഇത് ഇവിടെ നടക്കില്ല .ഇടിവെട്ട് ഏറ്റവനെ പോലെ അവന്‍ നില്‍ക്കുന്നു ..ഒരു ദിവസം കൊണ്ട് എന്തെല്ലാമാണ്   മാറി മറിഞ്ഞത് ...         
വാര്‍ത്തകള്‍  എല്ലാം  അന്ന് തന്നെ സുര്യ , ഏഷ്യനെറ്റ്  ചാനലുകളിലും   പിറ്റേ ദിവസത്തെ പത്രങ്ങളിലും  വന്നു .
   കലാം തിരുവനന്തപുരത്ത്  വന്നപ്പോള്‍ പ്രോടോകോളുകള്‍   പോലും മറന്നു തന്റെ  ചെരുപ്പ്കുത്തി സുഹൃത്തിനെ  സന്ദര്‍ശിച്ചു  ...
ഇതൊരു  സ്വകാര്യ  അഹങ്കാര മായി  ഇന്നും  ഞാന്‍  ചിലരോടൊക്കെ  തട്ടി  വിടാറുണ്ട്  ,കിടക്കട്ടെന്നെ  ആഫ്രിക്കന്‍  മല്ലുവിനും  കുറച്ചു    ബെയ്റ്റ്‌ ...                 

T. P രാജീവൻ

 T. P രാജീവൻ വിടവാങ്ങി .. 2009 ഇൽ വായിച്ച പാലേരി മാണിക്യം മുതലുള്ള ബന്ധമേ ഞങ്ങൾ തമ്മിൽ ഉള്ളു .പാലേരി മാണിക്യം വായിക്കുമ്പോൾ യൗവന യുക്തനായ എഴ...