Tuesday, April 26, 2011

മുതലവാലു പിടിച്ചേ....

ഘാനയുടെ വടക്കേ  അതിര്ത്തി   പട്ടണമാണ് പാഗാ. ബുര്കിനാ  ഫാസോ  എന്ന  രാജ്യത്തിലേക്കുള്ള പ്രവേശന കവാടം. ബുര്കിനയിലേക്കുള്ള    വിസയും കാത്തു കെട്ടിക്കിടക്കുകയാണ്ബുര്കിനയുടെ  ഒഫീഷ്യല്‍    ഭാഷ   ആയതു കൊണ്ട് പഠിച്ച മുറി ഫ്രഞ്ച് തെക്ക് വടക്ക് നടക്കുന്നവരുടെ മേല്പ്രയോഗിച്ചു എല്ക്കുന്നുണ്ടോന്നു പരീക്ഷിക്കുക, അത്യാവശ്യം വായ് നോട്ടം  എന്നിത്യാദി കലാ പരിപാടികളുമായി       ഇരിക്കുന്ന എനിക്ക്   പൊടുന്നനെ  തൊട്ടടുത്തുള്ള മുതലക്കുളത്തേ കുറിച്ച് ഓര്  വന്നു .പല വട്ടം വഴി വന്നിട്ടുണ്ടെങ്കിലും പാഗാ ക്രോകോഡയല്‍       പോണ്ട് ഞാന്‍ സന്ദര്ശിച്ചിട്ടില്ല .അവിടുത്തെ മുതലകള്‍ വളരെ സൌഹൃദ പ്രിയരാണെന്നും      കണ്ടാല്എന്റെ സുഹൃത്ത് അവൂ         എന്ന്  പറഞ്ഞു   കെട്ടി പിടിക്കും എന്നും ഒക്കെ കേട്ടിട്ടുണ്ട് .അവിടെ സാധാരണ കുറെ വിദേശിയര്വന്നു മുതലപ്പുറത്തിരിക്കുക .കൈ മുതലയുടെ വായില്ഇടുക  എന്നിങ്ങനെ അഭ്യാസങ്ങള്ഒക്കെ നടത്തി ഫോട്ടോയെടുത്തു അത്യാവശ്യം മുതലകളെ      ഒക്കെ വെറുപ്പിച്ചിട്ടുണ്ട്.
പിന്നെ ഞാനിതുവരെ  പോകാത്തത് ഒന്ന്. എനിക്ക് മുതലകളെ കണ്ടാലെ എന്തോ അറപ്പാണ്   ,പിന്നെ രണ്ടാമത് ജയന്എന്നാ അനശ്വര നടനെ കളിയാക്കാന്‍ വേണ്ടി തങ്ങളുടെ കുലത്തെ മുഴുവന്അപമാനിച്ച മലയാളിയാണ് ഞാനെന്നു അറിഞ്ഞാല്‍  മുതല ചിലപ്പോ ....ഒരു മുതലയെ കിട്ടിയിരുന്നെങ്കില്നീ എന്ത് ചെയ്യുമെടാ പുല്ലേ എന്നും പറഞ്ഞു ഒരു കടി തന്നെങ്കിലോ . ഇന്ന് എന്തായാലും റിസ്ക്ക് എടുക്കാന്തീരുമാനിച്ചു (ഞങ്ങടെ നാട്ടിലെ മാംബികുട്ടി  വൈകുന്നേരം    ഫിറ്റായിട്ടു വരണ വഴിക്ക്  ഇത് കണ്ടിരുന്നെങ്കി എന്തിനാ മക്കളെ വെറുതെ   'ഡിസ്ക്' എടുക്കുന്നത് എന്ന് പറഞ്ഞെന്നെ ).
എന്തായാലും   എന്ട്രീ    ഫീ വിദേശി 7 സിടി (1 സിടി = 30 രൂപ )   സ്വദേശി  3 സിഡി. നാട്ടില് ആനക്ക് നാളികേരം കൊടുക്കണ മാതിരി മുതലക്കു കൊടുക്കാന്‍ ഒരു ഗിന്നി കോഴി 4 സിടി   .അകത്തേക്ക് കയറി  ഗയിഡ്    നീണ്ട   ചൂളമടിച്ചു  അല്പം കഴിഞ്ഞപ്പോള്‍ 4 മുതലകള്സലാം പറഞ്ഞു കൊണ്ട് നീന്തി വന്നു .വന്നു,. ചുറ്റും സൌഹൃദ ഭാവത്തില്‍ നിലകൊണ്ടു .
ഗയിട് ഇവരെല്ലാം പാവങ്ങള്ആണെന്നും കടിക്കില്ലന്നൊക്കെ പറഞ്ഞെങ്കിലും .എന്റെ പേടി മാറിയില്ല .അവര് മുതലയെ തലോടുന്നു വാല് പിടിച്ചു വലിക്കുന്നു .ഒടുവില്ധൈര്യം സംഭരിച്ചു       ഞാനും അടുത്ത് ചെന്നു . ഗയിഡ് വാലെടുത്തു കൈയില്‍ തന്നു ..ദൈവമേ എന്തൊരു  ഭാരം ...എന്തൊരു മുള്ളുകള് ഇത് വച്ചോരെണ്ണം   കിട്ടിയാല്‍  തന്നെ പണി പാളും  ജയനെ സമ്മതിക്കണം എന്റെ ചങ്ങായിയെ .എന്തായാലും വാല് പൊക്കി പിടിച്ചു... വേഗം ഫോട്ടോ എടുക്കു.. എവിടെ എന്റെ  ഡ്രൈവര്‍ അപ്പോഴാണ് എങ്ങിനെ ഫോട്ടോ എടുക്കാം എന്നതിനെ കുറിച്ച് ചോദിക്കുന്നത് ..കൊള്ളാം വേഗം എടുക്കു..
ഇതാ ഇങ്ങനെ പിടിച്ചാ മതി


രണ്ടു വിരല് കൊണ്ട് പിടിച്ചു


ദെ മുതല തല തിരിക്കുന്നു ..ഞാന്‍   ഓടി
പിന്നെ  കുളത്തെ കുറിച്ചുള്ള ഐതീഹ്യങ്ങള്‍ പലതുണ്ടെങ്കിലും പ്രശസ്തമായത്‌ പാന്‍ലോഗോ എന്ന യുവാവ്‌ തന്റെ ഗ്രാമ മുഖ്യനായ  അച്ഛന്റെ മരണശേഷം   ആ സ്ഥാനത്തേക്ക് മത്സരിക്കുകയും  എന്നാല്‍  തന്റെ ഇളയ സഹോദരന് മുന്നില്‍ തോല്‍ക്കുകയും അങ്ങിനെ സ്ഥാനവും നഷ്ടപ്പെട്ടു ഉള്ള മാനവും പോയി തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ പാന്‍ലോയുടെ  ജീവിതം  പിന്നേം  ബാക്കി  എന്നും  പറഞ്ഞു   തന്‍റെ  അനുയായികളുമായി നാട് വിട്ടു .
കുറെ  എത്തിയപ്പോള്‍ ഇളയ ചെക്കന്റെ  കുറച്ചു   സെറ്റുകാര്‍  ഇവരെ  രണ്ടു പൂശീട്ടു വിടാന്നു വച്ച്  പിറകെ കൂടി . കുറെ ഓടിയെപ്പോ ഒരു പുഴെടടുത്തു  എത്തി എന്നാല്‍ കടുത്ത ഒഴുക്കുള്ള  പുഴ  കടക്കാന്‍  അവരെ കൊണ്ട് പറ്റീല  .ഈ നേരത്ത് അവിടെ വെയില്‍ കാഞ്ഞു  കിടന്നേര്‍ന്ന ഒരു മുതലേ കണ്ടു .സംഭവക്കെ കേട്ടപ്പോ മുതല ആകെ സെന്റിയായി ..ആ മുതലേം ചങ്ങായിയോളും‍ പാന്‍ ലോഗോയെയും   കൂട്ടുകാരേം   മുതലപ്പുറത്തിരുത്തി  പുഴ കടത്തി  . അനിയന്‍ ചെക്കന്റെ സെറ്റ്  കാര്‍ക്ക്  കാര്യോട്ടു നടന്നുല്ല്യ.   ഇതിനു നന്ദി യായിട്ടു  പാന്‍ ഒരു ഗംഭീര ഓഫെരങ്ങട്ടു കൊടുത്തു .ഇനി മൊതല് ഇമ്മടെ   കൂട്ടക്കാര്     ഒന്നും മൊതല ഇറച്ചി തിന്നൂ ഇല്ല്യ ,കൊല്ലൂല്ല്യ നമ്മളൊക്കെ ഇനി ഫ്രെണ്ട്സ് ആണെന്നും .


                          .   
 ഈ മുതലകളില്‍ തങ്ങളുടെ പൂര്‍വികരുടെ ആത്മാക്കള്‍  കുടിയിരിക്കുന്നു എന്ന്  സ്ഥലവാസികള്‍ വിശ്വസിച്ചു പോന്നിരുന്നു തങ്ങളുടെ  സമൂഹത്തിലെ
വിശിഷ്ട വ്യക്തികളുടെ മരണവും അതെ ദിവസമുള്ള മുതലകളുടെ  മരണവും  ഇവരുടെ വിശ്വാസത്തെ ഊട്ടി ഉറപ്പിച്ചു. ഇവിടുത്തെ ഏറ്റവും പ്രായം ചെന്ന മുതലക്കു 85  വയസ്സ്    പറയപ്പെടുന്നു.
   
 ഏകദേശം  ഇരുനൂറോളം മുതലകള്‍ ഇവിടെ ഉണ്ട് എന്ന് പറയുന്നു.അവസാനം പോരാന്‍ നേരത്ത് ഗയിട് ഗിന്നി കോഴിയെ   മുതലയ്ക്ക് എറിഞ്ഞു കൊടുത്തു .അതും കടിച്ചു പിടിച്ചു മുതലകള്‍ തിരിച്ചുപോയി.  ഇനിം  വിശ്വാസം വരാത്തോര്‍ക്ക് ഇബിടെ ഞെക്കാം. മറ്റു  ചില  മലയാളികള്‍  ഇവിടെ വന്നപ്പോള്‍ എടുത്ത  ചിത്രങ്ങള്‍ കൂടി താഴെ കൊടുത്തിരിക്കുന്നു ..ഭയം എന്ന വികാരം  മുഖത്ത് തെളിയാതിരിക്കാന്‍ പരമാവധി  മസ്സില്  പിടിക്കുമ്പോള്‍ ഉണ്ടാകുന്ന പുതിയ ഒരു ഭാവം നവരസങ്ങള്‍ക്ക് മേല്‍ റിസേര്‍ച്ച് നടത്തുന്നവര്‍ക്കായി ഒരു റഫറന്‍സിനു  വേണ്ടി .    ‍      
                   
ഓ.ടോ.    പാന്‍ ലോഗോ പറഞ്ഞത് അക്ഷരം പ്രതി അനുസരിക്കാന്‍ വേണ്ടിയാണോ എന്നറിയില്ല അവരിപ്പോ മുതല ഇറച്ചി കഴിക്കുന്നത്‌  നിര്‍ത്തി   പകരം പട്ടി ഇറച്ചിയാക്കി തൊട്ടടുത്തുള്ള തട്ട് കടകളിലെ ബോര്‍ഡുകള്‍ "ഫ്രഷ്‌ ഡോഗ് മീറ്റ്‌ റെഡി ".
പട്ടിയിറച്ചി ഉപഭോഗം കൂടുന്നു എന്ന് പത്രങ്ങള്‍  .T. P രാജീവൻ

 T. P രാജീവൻ വിടവാങ്ങി .. 2009 ഇൽ വായിച്ച പാലേരി മാണിക്യം മുതലുള്ള ബന്ധമേ ഞങ്ങൾ തമ്മിൽ ഉള്ളു .പാലേരി മാണിക്യം വായിക്കുമ്പോൾ യൗവന യുക്തനായ എഴ...