Tuesday, April 26, 2011

മുതലവാലു പിടിച്ചേ....

ഘാനയുടെ വടക്കേ  അതിര്ത്തി   പട്ടണമാണ് പാഗാ. ബുര്കിനാ  ഫാസോ  എന്ന  രാജ്യത്തിലേക്കുള്ള പ്രവേശന കവാടം. ബുര്കിനയിലേക്കുള്ള    വിസയും കാത്തു കെട്ടിക്കിടക്കുകയാണ്ബുര്കിനയുടെ  ഒഫീഷ്യല്‍    ഭാഷ   ആയതു കൊണ്ട് പഠിച്ച മുറി ഫ്രഞ്ച് തെക്ക് വടക്ക് നടക്കുന്നവരുടെ മേല്പ്രയോഗിച്ചു എല്ക്കുന്നുണ്ടോന്നു പരീക്ഷിക്കുക, അത്യാവശ്യം വായ് നോട്ടം  എന്നിത്യാദി കലാ പരിപാടികളുമായി       ഇരിക്കുന്ന എനിക്ക്   പൊടുന്നനെ  തൊട്ടടുത്തുള്ള മുതലക്കുളത്തേ കുറിച്ച് ഓര്  വന്നു .പല വട്ടം വഴി വന്നിട്ടുണ്ടെങ്കിലും പാഗാ ക്രോകോഡയല്‍       പോണ്ട് ഞാന്‍ സന്ദര്ശിച്ചിട്ടില്ല .അവിടുത്തെ മുതലകള്‍ വളരെ സൌഹൃദ പ്രിയരാണെന്നും      കണ്ടാല്എന്റെ സുഹൃത്ത് അവൂ         എന്ന്  പറഞ്ഞു   കെട്ടി പിടിക്കും എന്നും ഒക്കെ കേട്ടിട്ടുണ്ട് .അവിടെ സാധാരണ കുറെ വിദേശിയര്വന്നു മുതലപ്പുറത്തിരിക്കുക .കൈ മുതലയുടെ വായില്ഇടുക  എന്നിങ്ങനെ അഭ്യാസങ്ങള്ഒക്കെ നടത്തി ഫോട്ടോയെടുത്തു അത്യാവശ്യം മുതലകളെ      ഒക്കെ വെറുപ്പിച്ചിട്ടുണ്ട്.
പിന്നെ ഞാനിതുവരെ  പോകാത്തത് ഒന്ന്. എനിക്ക് മുതലകളെ കണ്ടാലെ എന്തോ അറപ്പാണ്   ,പിന്നെ രണ്ടാമത് ജയന്എന്നാ അനശ്വര നടനെ കളിയാക്കാന്‍ വേണ്ടി തങ്ങളുടെ കുലത്തെ മുഴുവന്അപമാനിച്ച മലയാളിയാണ് ഞാനെന്നു അറിഞ്ഞാല്‍  മുതല ചിലപ്പോ ....ഒരു മുതലയെ കിട്ടിയിരുന്നെങ്കില്നീ എന്ത് ചെയ്യുമെടാ പുല്ലേ എന്നും പറഞ്ഞു ഒരു കടി തന്നെങ്കിലോ . ഇന്ന് എന്തായാലും റിസ്ക്ക് എടുക്കാന്തീരുമാനിച്ചു (ഞങ്ങടെ നാട്ടിലെ മാംബികുട്ടി  വൈകുന്നേരം    ഫിറ്റായിട്ടു വരണ വഴിക്ക്  ഇത് കണ്ടിരുന്നെങ്കി എന്തിനാ മക്കളെ വെറുതെ   'ഡിസ്ക്' എടുക്കുന്നത് എന്ന് പറഞ്ഞെന്നെ ).
എന്തായാലും   എന്ട്രീ    ഫീ വിദേശി 7 സിടി (1 സിടി = 30 രൂപ )   സ്വദേശി  3 സിഡി. നാട്ടില് ആനക്ക് നാളികേരം കൊടുക്കണ മാതിരി മുതലക്കു കൊടുക്കാന്‍ ഒരു ഗിന്നി കോഴി 4 സിടി   .അകത്തേക്ക് കയറി  ഗയിഡ്    നീണ്ട   ചൂളമടിച്ചു  അല്പം കഴിഞ്ഞപ്പോള്‍ 4 മുതലകള്സലാം പറഞ്ഞു കൊണ്ട് നീന്തി വന്നു .വന്നു,. ചുറ്റും സൌഹൃദ ഭാവത്തില്‍ നിലകൊണ്ടു .
ഗയിട് ഇവരെല്ലാം പാവങ്ങള്ആണെന്നും കടിക്കില്ലന്നൊക്കെ പറഞ്ഞെങ്കിലും .എന്റെ പേടി മാറിയില്ല .അവര് മുതലയെ തലോടുന്നു വാല് പിടിച്ചു വലിക്കുന്നു .ഒടുവില്ധൈര്യം സംഭരിച്ചു       ഞാനും അടുത്ത് ചെന്നു . ഗയിഡ് വാലെടുത്തു കൈയില്‍ തന്നു ..ദൈവമേ എന്തൊരു  ഭാരം ...എന്തൊരു മുള്ളുകള് ഇത് വച്ചോരെണ്ണം   കിട്ടിയാല്‍  തന്നെ പണി പാളും  ജയനെ സമ്മതിക്കണം എന്റെ ചങ്ങായിയെ .എന്തായാലും വാല് പൊക്കി പിടിച്ചു... വേഗം ഫോട്ടോ എടുക്കു.. എവിടെ എന്റെ  ഡ്രൈവര്‍ അപ്പോഴാണ് എങ്ങിനെ ഫോട്ടോ എടുക്കാം എന്നതിനെ കുറിച്ച് ചോദിക്കുന്നത് ..കൊള്ളാം വേഗം എടുക്കു..
ഇതാ ഇങ്ങനെ പിടിച്ചാ മതി


രണ്ടു വിരല് കൊണ്ട് പിടിച്ചു


ദെ മുതല തല തിരിക്കുന്നു ..ഞാന്‍   ഓടി
പിന്നെ  കുളത്തെ കുറിച്ചുള്ള ഐതീഹ്യങ്ങള്‍ പലതുണ്ടെങ്കിലും പ്രശസ്തമായത്‌ പാന്‍ലോഗോ എന്ന യുവാവ്‌ തന്റെ ഗ്രാമ മുഖ്യനായ  അച്ഛന്റെ മരണശേഷം   ആ സ്ഥാനത്തേക്ക് മത്സരിക്കുകയും  എന്നാല്‍  തന്റെ ഇളയ സഹോദരന് മുന്നില്‍ തോല്‍ക്കുകയും അങ്ങിനെ സ്ഥാനവും നഷ്ടപ്പെട്ടു ഉള്ള മാനവും പോയി തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ പാന്‍ലോയുടെ  ജീവിതം  പിന്നേം  ബാക്കി  എന്നും  പറഞ്ഞു   തന്‍റെ  അനുയായികളുമായി നാട് വിട്ടു .
കുറെ  എത്തിയപ്പോള്‍ ഇളയ ചെക്കന്റെ  കുറച്ചു   സെറ്റുകാര്‍  ഇവരെ  രണ്ടു പൂശീട്ടു വിടാന്നു വച്ച്  പിറകെ കൂടി . കുറെ ഓടിയെപ്പോ ഒരു പുഴെടടുത്തു  എത്തി എന്നാല്‍ കടുത്ത ഒഴുക്കുള്ള  പുഴ  കടക്കാന്‍  അവരെ കൊണ്ട് പറ്റീല  .ഈ നേരത്ത് അവിടെ വെയില്‍ കാഞ്ഞു  കിടന്നേര്‍ന്ന ഒരു മുതലേ കണ്ടു .സംഭവക്കെ കേട്ടപ്പോ മുതല ആകെ സെന്റിയായി ..ആ മുതലേം ചങ്ങായിയോളും‍ പാന്‍ ലോഗോയെയും   കൂട്ടുകാരേം   മുതലപ്പുറത്തിരുത്തി  പുഴ കടത്തി  . അനിയന്‍ ചെക്കന്റെ സെറ്റ്  കാര്‍ക്ക്  കാര്യോട്ടു നടന്നുല്ല്യ.   ഇതിനു നന്ദി യായിട്ടു  പാന്‍ ഒരു ഗംഭീര ഓഫെരങ്ങട്ടു കൊടുത്തു .ഇനി മൊതല് ഇമ്മടെ   കൂട്ടക്കാര്     ഒന്നും മൊതല ഇറച്ചി തിന്നൂ ഇല്ല്യ ,കൊല്ലൂല്ല്യ നമ്മളൊക്കെ ഇനി ഫ്രെണ്ട്സ് ആണെന്നും .


                          .   
 ഈ മുതലകളില്‍ തങ്ങളുടെ പൂര്‍വികരുടെ ആത്മാക്കള്‍  കുടിയിരിക്കുന്നു എന്ന്  സ്ഥലവാസികള്‍ വിശ്വസിച്ചു പോന്നിരുന്നു തങ്ങളുടെ  സമൂഹത്തിലെ
വിശിഷ്ട വ്യക്തികളുടെ മരണവും അതെ ദിവസമുള്ള മുതലകളുടെ  മരണവും  ഇവരുടെ വിശ്വാസത്തെ ഊട്ടി ഉറപ്പിച്ചു. ഇവിടുത്തെ ഏറ്റവും പ്രായം ചെന്ന മുതലക്കു 85  വയസ്സ്    പറയപ്പെടുന്നു.
   
 ഏകദേശം  ഇരുനൂറോളം മുതലകള്‍ ഇവിടെ ഉണ്ട് എന്ന് പറയുന്നു.അവസാനം പോരാന്‍ നേരത്ത് ഗയിട് ഗിന്നി കോഴിയെ   മുതലയ്ക്ക് എറിഞ്ഞു കൊടുത്തു .അതും കടിച്ചു പിടിച്ചു മുതലകള്‍ തിരിച്ചുപോയി.  ഇനിം  വിശ്വാസം വരാത്തോര്‍ക്ക് ഇബിടെ ഞെക്കാം. മറ്റു  ചില  മലയാളികള്‍  ഇവിടെ വന്നപ്പോള്‍ എടുത്ത  ചിത്രങ്ങള്‍ കൂടി താഴെ കൊടുത്തിരിക്കുന്നു ..ഭയം എന്ന വികാരം  മുഖത്ത് തെളിയാതിരിക്കാന്‍ പരമാവധി  മസ്സില്  പിടിക്കുമ്പോള്‍ ഉണ്ടാകുന്ന പുതിയ ഒരു ഭാവം നവരസങ്ങള്‍ക്ക് മേല്‍ റിസേര്‍ച്ച് നടത്തുന്നവര്‍ക്കായി ഒരു റഫറന്‍സിനു  വേണ്ടി .    ‍      




                   
ഓ.ടോ.    പാന്‍ ലോഗോ പറഞ്ഞത് അക്ഷരം പ്രതി അനുസരിക്കാന്‍ വേണ്ടിയാണോ എന്നറിയില്ല അവരിപ്പോ മുതല ഇറച്ചി കഴിക്കുന്നത്‌  നിര്‍ത്തി   പകരം പട്ടി ഇറച്ചിയാക്കി തൊട്ടടുത്തുള്ള തട്ട് കടകളിലെ ബോര്‍ഡുകള്‍ "ഫ്രഷ്‌ ഡോഗ് മീറ്റ്‌ റെഡി ".
പട്ടിയിറച്ചി ഉപഭോഗം കൂടുന്നു എന്ന് പത്രങ്ങള്‍  .



Saturday, March 26, 2011

സെലിബ്രിറ്റികള്‍ ഉണ്ടാകുന്നത്

ഇപ്പോളൊന്നും  അല്ലാട്ടോ 2002 ഇലാണ് .തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന കാലം  .എസ് .എസ് കോവില്‍  റോഡിലെ  ഇന്ദ്ര ഭവന്‍   ലോഡ്ജിലെ   106  ആം    നമ്പര്‍ മുറിയിലാണ് താമസം .തൊട്ടടുത്ത്‌ തന്നെ മറ്റൊരു ബാച്ചിലേര്‍സ് കോട്ടയായ് എസ്.പി.ടി ഹോം .ഞാനാദ്യം   എസ്.പി.ടി ഹോമിലായിരുന്നു , പിന്നീടാണ്‌ ഇങ്ങോട്ട് മാറിയത് .എന്റെ സുഹൃത്തുക്കള്‍ എല്ലാം എസ്.പി.ടി യിലാണ് .ഇന്ദ്ര ഭവന്‍ ലോഡ്ജില്‍ താമസിക്കുന്നവര്‍ അല്പം ബുജി ലൈനാണ് .സര്‍ക്കാര്‍ ഉധ്യോഗസ്തര്‍ ,അല്ലറ ചില്ലറ രാഷ്ട്രീയക്കാര്‍ ,വക്കീലന്മാര്‍ .എന്റെ പ്രായ ഗണത്തില്‍ പെട്ടവരൊക്കെ എസ് .പി യിലാണ് .ഇന്ദ്രഭവനിലെ  ഇന്‍മേറ്റ്സിനു     എസ്  .പി യില്‍ ഉള്ള ചെറു  ബാല്യക്കാര്  ഇങ്ങോട്ട് വരികയും എന്റെ  കൂടെ സമയം  ചെലവഴിക്കുന്നതും  ഒട്ടും  പിടിക്കുന്നില്ല . പ്രത്യേകിച്ച് മദ്യപിച്ചു  കഴിയുമ്പോള്‍  ഉള്ള രാഗ വിസ്താരം  .അല്ല അവരെ പറഞ്ഞിട്ട് കാര്യമില്ല 
 അത്  കേള്‍ക്കുമ്പോ ഇടവഴീലെ പട്ടി വരെ  ക്രിടിക് റോഷന്‍  മാരാവാറുണ്ട്...പിന്നല്ലേ പാവം ബുജികള്‍ .            
ടക്ക്...ടക്ക് .....ടക്ക് ... കണ്ണിലെ പീള തുടച്ചുമാറ്റി , ചുണ്ടിനരുകിലൂടെ ഒഴുകിയിറങ്ങിയ തേറ്റ,  ഊര്‍ന്നു വീണ ലുങ്കി തലപ്പ്‌ കൊണ്ട് ഇറേസ്   ചെയ്തു  ഏതു _ മകനാണ്  ഈ വെളുപ്പാന്‍  കാലത്ത്  ഇടങ്ങേറാക്കാനായി   കൊണ്ട്   കിടന്നു കൊട്ടി വിളിക്കുന്നത്‌ .എന്തായാലും എന്റെ തനി കൊണം സമര്‍പ്പിക്കണ്ട ലുങ്കിയുടുത്തു വാതിലിന്റെ   കുറ്റി തുറന്നു .
 തോടീന്ന് തല നീട്ടണ മാതിരി രണ്ടു ക്യാമറ ..രണ്ടു മൈക്രോ  ഫോണ്‍ ....വായും പൊളിച്ചു നിക്കണ എന്നോട് ..എന്താണ്ടൊക്കെ   ചോദിക്കുന്നു  .....ദൈവമേ  ടി.വി ക്കാരാണ്‌...പെണ്‍ വാണിഭത്തിന്റെ  ഒക്കെ സീസണ്‍ ആണ് ....ഇനി ......
അങ്ങോട്ടൊക്കെ മനസ്സ് പോവുമ്പോഴേക്കും താടിക്കാരന്‍  ചോദ്യങ്ങള്‍ തുടങ്ങി ...
ഇതു  തന്നെയല്ലേ ആ മുറി ....യേത്‌

 ശ്രീ   കലാമിന്റെ    ..യേത്‌......(കഴിഞ്ഞ 6 മാസം ആയിട്ട് ഞാന്‍ താമസിക്കണ മുറിയാണ്).....  അതല്ല ഇന്ത്യന്‍ പ്രസിഡന്റ്‌  ആവാന്‍ പോണ  ശ്രീ   അബ്ദുല്‍ കലാം താമസിച്ചിരുന്ന മുറിയല്ലെ.
 തലച്ചോറിലെ സെല്ലുകള്‍ ട്യൂബ്  ലൈറ്റുകള്‍ പോലെ മിന്നി  ..ഇന്നലെയാണ് ടി.വി യില്‍ കണ്ടത് അബ്ദുല്‍ കലാം പ്രസിഡന്റ്‌ ആവാന്‍   പോണെന്ന്.. അദ്ദേഹം  ഇവിടെ താമസിച്ചെന്നോ  ജീവിതത്തില്‍ ആദ്യമായി കാണുന്ന പോലെ ഞാന്‍ ആ മുറി സാകൂതം വീക്ഷിച്ചു .മുരുകന്‍ കാട്ടാകടയുടെ   കവിത പോലെ ..പൊട്ടാ മധ്യ കുപ്പികള്‍ കാണാം.... കീറിയ  വലയന്‍  ജെട്ടികള്‍  കാണാം ....ജന  വാതിലിന്‍  പടിനീക്കുമ്പോള്‍   ഒരു  പിടി  ബീഡി  കുറ്റികള്‍  കാണാം .  
  അതെ അങ്ങോട്ട്‌ നോക്കു അങ്ങിങ്ങായി പരന്നു കിടക്കുന്ന വിശ്വ വിഖ്യാത  മാസികകള്‍      മുത്ത്‌ ചിപ്പി,ക്രൈം ,ഫയര്‍ ,നാന , ക്ലോറോഫോം തോറ്റു തൊപ്പിയിട്ടു പോവുന്ന സോക്ക്സുകള്‍ , ചുമരില്‍ ചിരിച്ചു കൊണ്ട് നില്‍ക്കണ എന്റെ   മനുഷ്യ കൊയിരാള (യസ് ..യസ് ആരാധകര്‍ ക്ഷമിക്കുക  ഇമ്മടെ മനീഷ കൊയിരാള) . ഭഗവാനെ അദ്ദേഹം താമസിച്ചിരുന്ന    മുറിയാണോ ഇത്  ഞാന്‍ അല്‍പ നേരം കറന്റ്‌ അടിച്ച പോലെ നിന്ന് പിന്നെ സ്ഥലകാല ബോധം   വീണ്ടെടുത്തു. അവര് മുറിക്കകത്ത് കയറി ക്യാമറ പാന്‍ ചെയ്തു തുടങ്ങി .ഒറ്റ ചാട്ടത്തിനു ഞാന്‍ ടോയലെട്ടിന്റെ വാതില്‍ തടഞ്ഞു നിന്ന് ഇല്ലെങ്കില്‍ അവന്മാര് ശ്രീ കലാം ഉപയോഗിച്ചിരുന്ന  ക്ലോസെട്ട്  വരെ  ടി വി ക്കൂടെ  വിറ്റു  കാശാക്കിയേനെ. എന്റെ  ദയനീയ മായ നോട്ടം കണ്ടു ക്യാമറമാന്‍  കൂടുതലും സീലിന്ഗും ചുമരും, ജനലൊക്കെ ഷൂട്ട്‌ ചെയ്തു . 
ചുമ്മാതല്ല കുറച്ചു ദിവസം മുന്നേ ഞാന്‍ ദീപാവലിക്ക്  ഇല്ലാത്ത കായിക്ക്‌ റോക്കറ്റ്  വാങ്ങി ടെറസിന്റെ മണ്ടക്കുന്നു  വിട്ടു,  അപ്പറത്തെ തമിഴന്‍ ചങ്ങായീടെ കയ്യീന്ന്  ഹെയര്‍  വെച്ച  തെറി കേട്ടത് .വെറുതെയല്ല    ഈയിടെ  മദ്യപിക്കുമ്പോ  ഒരുമിച്ചു സോഡാ ഗ്ലാസില്‍    ഒഴിക്കാതെ    ഞാന്‍  കുറച്ചു കുറച്ചു ഒഴിച്ച്    ഒരു   ടെസ്റ്റ്‌   ട്യൂബ്  പോലെ ഗ്ലാസ്‌  കറക്കികൊണ്ട്  നില്‍ക്കണതു.              .
ഈയിടെ മാസാവസാനം   ശമ്പളം   തീരുമ്പോ   മൂപ്പരെ    പോലെ  താടിക്കു   കൈയും  കൊടുതിരിക്കുന്നത് ,എല്ലാം  കലാം ഇഫെക്ടാണ് .   
    
പണിക്കു പോവാന്‍ തുണിയൊക്കെ നന്നായി ഇസ്തിരി ചെയ്തു ഇപ്പൊ പഴയ പോലെയല്ല .മുറി പൂട്ടി   ഇറങ്ങുമ്പോ എന്റെ നേരെ എതിര്‍ ദിശയിലെ മുറിയില്‍ താമസിക്കണ  താടിക്കാരന്‍  ബുജി കൈയില്ലൊരു മന്തക്ക്ന്‍   പുസ്തകവും പിടിച്ചു എന്നെ നോക്കി പുഞ്ചിരിക്കുന്നു .അങ്ങേര്‍ക്കു എന്നെ വലിയ  പിടിയില്ല  നമ്മക്ക്    ഈ താടി മുളക്കാത്തത് കൊണ്ട് ബുദ്ധിയും ഇല്ലന്നാണ് മൂപ്പര് കരുതിയേടക്കന്തു.. പക്ഷെ  ഇപ്പൊ അങ്ങിനെയല്ല ശ്രീ കലാം  താമയിക്കച്ചക്കണത്  ... ആരിക്കടെ  മുറീല്ലാണ്,രാവിലെ ടീ  വിക്കാര് ഇന്റര്‍വ്യൂ ചെയ്യാന്‍ ബന്നത്  ആരിക്കനേണ്ണ്‍ അതിമ്മല്നെ ... അപ്പൊ പിന്നെ കുറച്ചു ബൈടൊക്കെ ഇമ്മക്കും ആവാം .ഓന്റെ കൈയില്ലേ ആ യമണ്ടം പുത്തകം സര്‍വകലാശാലയില്‍  മണിയന്‍പിള്ള രാജു കൊണ്ട് നടക്കണ മാതിരി അമ്മൂമെടെ  ഭാഗവതം  ആണെന്നാ   തോന്നണത് .  
താഴെ വന്നപ്പോ ഇമ്മടെ ഒറ്റക്കാലന്‍ കെയര്‍ ടയ്കെറിനെ     അവര് തലങ്ങും ഇന്റെര്‍വ്യു ചെയ്യാണ്..       കടുത്ത പ്രമേഹം കാരണമാണ് അയാക്ക്ടെ     ഒരു    കാല് കട്ട്‌ ചെയ്യേണ്ടി വന്നത് .രാവിലെ ഇന്‍സുലിന്‍ ഇന്‍ജെക്ഷന്‍    എടുക്കാണ്ട് പൊങ്ങാന്‍ പറ്റാത്ത ആളാണ് ഇപ്പൊ ചാടി എണീറ്റ്‌ ഇന്റര്വീവ്   കൊടുക്കുന്നത്  എല്ലാം   കലാം എഫ്ഫക്റ്റ്‌.. ഈ കലാം പണ്ട്  ISRO യില്‍  ജോലി ചെയ്തിരുന്നപ്പോ ഇവിടെ താമസിച്ചിരുന്നു എന്നുള്ളത് നേരാണ്  പക്ഷെ അത് വളരെ പണ്ടാണ് അന്നീ  ആണ്ടി മൂപ്പരല്ല ഇവിടെ കെയര്‍ ടയ്ക്കര്‍  അത് എനിക്കും  അറിയാം അയാക്കും   അറിയാം അത് കൊണ്ട് മൂപ്പര് ഇടങ്ങരക്കണ്ട പോ മോനെ എന്ന്  എനിക്ക് സിഗ്നല് തന്നു .കലാം മുറി പൂട്ടിയിരുന്ന വിധം വാടക കൊടുത്തിരുന്ന സ്റ്റൈല്‍, ഹായ് പറഞ്ഞിരുന്നത്  എല്ലാം  ആണ്ടി  ഭരത് ഗോപി തോല്‍ക്കുന്ന  ഭാവാഭിനയത്തില്‍  ക്യാമറക്ക്‌  മുന്നില്‍ പ്രദര്‍ശിപ്പിച്ചു .
എന്തെകിലും കഴിക്കാമെന്ന് വിചാരിച്ചു മുരളിയില്‍  കയറി പുട്ടും  പുഴുങ്ങിയ പഴവും ഓര്‍ഡര്‍ ചെയ്തു അതില്   പൂര്‍ണ  ശ്രദ്ധ ചെലുത്തുമ്പോള്‍  കൃഷ്ണേട്ടന്‍ അടുത്ത് വന്നിരുന്നു
 അറിഞ്ഞില്ലേ ടി വി ക്കാര്  അവിടെ  ഗുരുവായൂരപ്പനില്  പണിക്കരേട്ടനെ ഇന്റര്‍വ്യൂ ചെയ്യാണ് .മുരളീലെ പ്രധാന  സപ്പ്ളയരാണ് കൃഷ്ണേട്ടന്‍ ..
 മുരളി  ഹോട്ടലിന്റെ    നേരെ  എതിര്‍വശത്താണ്   ഗുരുവയുരപ്പന്‍ . ഹോട്ടല്‍  ബിസിനെസ്സ്   ഒരു  ഗോംബെറ്റിഷന്‍  ഐറ്റം  ആയിരുന്നെങ്കില്‍  ഗപ്പ്  ഞങ്ങള്  മേടിച്ചേനെ  എന്ന്  നാഴികക്ക്  നാല്‍പതു  വട്ടം  പറഞ്ഞിരുന്ന  മുരളി 
 ചേട്ടന്  ഇത്  കനത്ത  അടിയായി മൌന   വ്രുതത്തിലാണ്  .
പണിക്കേട്ടന്  മാത്രേ കലാം ഉണ്ടായിരുന്ന കാലത്തേ പറ്റി  അറിയൂ ...അതിനും മുന്നേ  ഗുരുവായുരപ്പന്‍ ഹോട്ടല്‍ ഉണ്ട്   .മൂപ്പരാണ്‌  ഇന്ദ്ര ഭവനില്‍  ശ്രീ കലാം താമസിച്ചിരുന്ന വിവരം ടി വി ക്കാര്‍ക്ക് കൊടുത്തത് . ഹോ കൃഷ്ണേട്ടന്റെ  മുഖത്തുന്നു  വായിച്ചെടുക്കാം  അന്ന് ഗുരുവയുരപ്പനില്‍ ഇന്റര്‍വ്യൂ കഴിഞ്ഞു കിട്ടിയെപ്പോ  വേണ്ട ഇമ്മക്ക് ഇമ്മടെ മുരളി മതീന്നു  പറഞ്ഞു ഇവിടെ നിന്നതും ഉരുളുന്ന ബടെല്ല്  ചട്ണി  പിടിക്കില്ലെന്ന്    ഒക്കെ  ഉള്ള എച് .ആറ് മുദ്രാവാക്യങ്ങള്‍  ഉരുവിട്ടതും  ഒക്കെ  എന്തബധം ആയിരുന്നു .ഇല്ലെങ്കില്‍ അവിടെ നിന്ന് ഇന്റര്‍വ്യൂ കൊടുക്കെണ്ടവനല്ലേ ഈ ഞാന്‍.
എന്നാ പിന്നെ ആ കലാ  പരിപാടി കൂടി കണ്ടേക്കാം എന്ന് കരുതി ഗുരുവയൂരപ്പനിലേക്ക് ചെന്ന് .പണിക്കര്  ചേട്ടന്‍ ശ്രീ കലാമിന്റെ   ഡയറ്റ്   വിവരങ്ങള്‍ പ്രഖ്യാപിക്കുന്നു രാവിലെ 1 കഷ്ണം പുട്ട് ,പുഴുങ്ങിയ പഴം  വൈകിട്ട് ചായ വൈകുന്നേരം ഓഫീസില്‍ നിന്നും തിരിച്ചു വന്നാല്‍   ചപ്പാത്തി വെജ് കറി ചില ദിവസം ദോശ  എന്ന് തുടങ്ങി  മൂപ്പര്  പഴം കഴിക്കുമ്പോ എത്ര കടി കടിച്ചിരുന്നു .പുട്ട് കഴിക്കുന്ന വിധം ,ചായ കുടിച്ചിരുന്ന വിധം കൈ കഴുകിയത്, അദ്ദേഹം  എല്ലാവരോടും  സൌഹൃദത്തോടെ  പെരുമാറിയിരുന്നത് . എപ്പോഴും പ്രസന്ന  ഭാവത്തോടെ  അഭിവാദ്യം  ചെയ്തിരുന്നത്.   എല്ലാവരെയും ആശ്വസിപ്പിച്ചിരുന്നത്‌.      എല്ലാം  വിശദീകരിച്ചു .
മുന്‍പ് കണ്ട ക്യാമറമാനോട് കുശലം ചോദിച്ചു .ഇനി എങ്ങോട്ടാണ് റസിടന്സി ഹോട്ടലിന്റെ   മൂലക്കുള്ള ചെരുപ്പ് കുത്തിയില്ലേ അങ്ങോട്ട്‌ . ഛെ അയാളും കലാമും ..അവര് ഫ്രണ്ട്സാ ....എന്ത് ഫ്രണ്ട്സ് ..ദൈവമേ ഇന്ന് കാലത്ത് തൊട്ടു ഈ  ലോകത്തിനു എന്തോ സംഭവിച്ചിട്ടുണ്ട് .വല്യ കുഴപ്പിമില്ലാതെ സമയ ക്രമത്തില്‍ കറങ്ങുകയും രാവും പകലും ഒക്കെ കൃത്യമായും വന്നിരുന്നതും ആന്നു..
ഇനി ചിലപ്പോ എനിക്ക് വട്ടായതാണോ.വാട്ട് എവെര്‍ ഇറ്റ്‌ ഈസ്‌ ഇനി ആ പൂരം കൂടെ കണ്ടു കളയാം .കഴിഞ്ഞ ആഴ്ച ഒരു ഷൂ നന്നാക്കാന്‍ ഇയാള്‍ക്ക് ഞാന്
‍ കൊടുത്തതാണ് ഒരാഴ്ച കഴിഞ്ഞു ചെന്നപ്പോ പറയാണ് ആ കെടക്കണ കൂമ്പാരത്തീന്നു  എടുത്തുതന്നാ
രണ്ടു ദിവസത്തിനുള്ളില്‍‍ ശരിയാക്കി തരാം എന്ന് .കൂമ്പിനിട്ടു രണ്ടെണ്ണം താങ്ങിയാലോ എന്ന് വിചാരിച്ചതാണ് പിന്നെ അയാളെ കൈയ്യിലെ  ലെതര്‍  മുറിക്കണ  ഉളിക്ക്  നല്ല  മൂര്‍ച്ചയുള്ളതു  പോലെ  തോന്നി .വേണ്ട  പാവം  ജീവിച്ചു  പൊക്കോട്ടെ  . അത് കൊണ്ട് ഓരോ ഷൂ ചത്ത  എലിയെ  തൂക്കിയെടുക്കണ  പോലെ  മെല്ലെ മാറ്റി എന്റേത് എടുത്തു കൊടുത്തു .പക്ഷെ സുരേഷ് ഗോപിയെ പോലെ തല ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചു ഒരു മുന്നറിയിപ്പും ചില ഡയലോഗും ഒക്കെ ചാമ്പി . വേണ്ടീരുന്നില്ല ..അല്ല മൂപ്പര് കലാമിന്റെ ഫ്രെണ്ട് ആണെന്ന് അറിയില്ലാരുന്നു .
മൂപ്പര് കലാമിന്റെ ഫ്രെണ്ട് ഞാന്‍ അന്നയാള് താമസിച്ചിരുന്ന റൂമ്മില്‍ താമസിക്കുന്ന ആള് .അപ്പോള്‍  ഞങ്ങളും സുഹൃത്തുക്കള്‍ ആവേണ്ടതാണ് തികച്ചും സ്വാഭാവികം .മോശമായിപ്പോയി ഛെ ..ആള്  അത്യാവശ്യം  നന്നായി  പണി  അറിയുന്ന  ആളാണ്  ,അത്  കൊണ്ടാണല്ലോ  അവിടെ  ഇത്രേം  തിരക്ക്  .
ചെന്നപ്പോ മനോരമക്കാര് ഫോട്ടോ എടുത്തോണ്ട് നില്‍ക്കുന്നു .  സ്ഥിരം വൈകുന്നേരങ്ങളില്‍ അവിടെ വന്നിരുന്നു എന്നും അയാള്‍ ചൂണ്ടി കാട്ടിയ കല്ലിനു മുകളില്‍ ഇരുന്നു ഒരു പാട് നേരം സംസാരിക്കാറുണ്ട് എന്നും (മനോരമ    ക്യാമറമാന്‍ ചാടി വീണു ആ കല്ലിന്റെ ഫോട്ടോ എടുക്കണ് നാളെ     ആരോ മാര്‍ക്ക് സഹിതം ബഹുമാനപ്പെട്ട  
 കലാമിരുന്ന കല്ല്‌ എന്ന് വായിക്കേണ്ടി വരും ) അദ്ദേഹം ഒരിക്കല്‍  വന്നിരുന്നു ഒരു പാട് നേരം കരഞ്ഞെന്നും ചോദിച്ചപ്പോ....
 അമ്മാ ഇരന്തു പോച്ച്  ......
അന്ന് പിന്നെ ഒന്നും മിണ്ടാതെ നടന്നു നീങ്ങിയെന്നും ...പിന്നീട് വിവാഹം കഴികുന്നതിനെ ക്കുറിച്ച് ചോദിച്ചപ്പോ ..തമ്പീ  അതൊന്നും നമുക്ക് ശരി വരാതെ എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുന്നതും എല്ലാം ഭാവ പ്രകടനങ്ങളോടെ വിവരിച്ചു.ഒറ്റ ദിവസം കൊണ്ട് അയാള്‍ ഒരു സെലിബ്രിട്ടിയായി ..എല്ലാവനും ഒരു ദിനം  ഉണ്ടെന്നും 
 അങ്ങനെ ഒരു പാട് ചിന്തകള്‍ കലാമിന്റെ മഹത്ത്വമൊക്കെ   മനസ്സില്‍ വിചാരിച്ചു    .......ആ പകല്‍ കടന്നു   പോയി .രാത്രി മുറിയില്‍ വല്ലാത്തൊരു ഉള്പുളകത്തോടെ കിടക്കുമ്പോള്..‍ ജോസ് എന്റെ പ്രിയ സുഹൃത്ത്‌ കടന്നു വന്നു കുശലമൊക്കെ പറഞ്ഞിരുന്നപ്പോ ..കുറച്ചു കഴിഞ്ഞവന്‍ ഒരു കുപ്പി പുറത്തെടുത്തു മേശ പ്പുറത്ത് വെച്ചു. എനിക്ക് എന്നെ തന്നെ പിടിച്ചു നിര്‍ത്താനായില്ല ഞാന്‍ എഴുന്നേറ്റു ആ കുപ്പി എടുത്തു അവന്റെ കൈയില്‍ തിരിച്ചേല്പിച്ചു   ..അതേ   ഇത് കണ്ട അണ്ടനും അടകോടനും കിടന്നു വിരകാനും ..തോന്നിവാസം  കാണിക്കാനും ഉള്ള സ്ഥലമല്ല  വലിയ ഒരു മനുഷ്യന്‍ താമസിച്ചിരുന്ന മുറിയാണ് ..ഇനി തൊട്ടു ഇത് ഇവിടെ നടക്കില്ല .ഇടിവെട്ട് ഏറ്റവനെ പോലെ അവന്‍ നില്‍ക്കുന്നു ..ഒരു ദിവസം കൊണ്ട് എന്തെല്ലാമാണ്   മാറി മറിഞ്ഞത് ...         
വാര്‍ത്തകള്‍  എല്ലാം  അന്ന് തന്നെ സുര്യ , ഏഷ്യനെറ്റ്  ചാനലുകളിലും   പിറ്റേ ദിവസത്തെ പത്രങ്ങളിലും  വന്നു .
   കലാം തിരുവനന്തപുരത്ത്  വന്നപ്പോള്‍ പ്രോടോകോളുകള്‍   പോലും മറന്നു തന്റെ  ചെരുപ്പ്കുത്തി സുഹൃത്തിനെ  സന്ദര്‍ശിച്ചു  ...
ഇതൊരു  സ്വകാര്യ  അഹങ്കാര മായി  ഇന്നും  ഞാന്‍  ചിലരോടൊക്കെ  തട്ടി  വിടാറുണ്ട്  ,കിടക്കട്ടെന്നെ  ആഫ്രിക്കന്‍  മല്ലുവിനും  കുറച്ചു    ബെയ്റ്റ്‌ ...                 

Wednesday, February 23, 2011

ബോളിവുഡിനെ കൊണ്ടുള്ള പ്രയോജനങ്ങള്‍

ഒരു ഉച്ച നേരത്ത് ഹരിഷിന്റെ കടയില്ചെന്നാല്നല്ല ചപ്പാത്തിയും ഭാജിയും കിട്ടും .കാരണം തമാലേയിലെ ഏറ്റവും നല്ല കുക്ക് അവന്റെ  വീട്ടിലെതാണ്. നമ്മള്‍ക്കും ഉണ്ട് ഒരു കുക്ക് വലിയ തരക്കേടില്ലാതെ ചിക്കന്‍ കറിയൊക്കെ വച്ചിരുന്നതാണ് ഇടയ്ക്കു ഏതോ ദുര്‍ബല നിമിഷത്തില്‍ സാമ്പാറും രസവും ഉണ്ടാക്കാന്‍ പഠിപ്പിച്ചു.പിന്നീട് എന്തെങ്കിലും കറി ഉണ്ടാക്കാന്‍ പറഞ്ഞാല്‍ ശ്രീ ഹരിക്കൊട്ടയില്‍ നിന്നും റോകേറ്റ് വിടാന്‍‍ പോണ ശാസ്ത്രജ്ഞരെ പോലെ കുലങ്കഷമായ ചിന്തയും ടെന്‍ഷനും പിന്നെ പുളിയൊഴിച്ച ചിക്കന്‍  കറി  വെണ്ടക്കയും പരിപ്പും ചേര്‍ത്ത മീന്‍ കറി എന്നിത്യാദി സാഹസങ്ങള്‍ സഹിക്കേണ്ടിവന്നൂ,അതെ  ആകെ മൊത്തം കണ്‍ഫ്യൂഷന്‍.

തമാലേ ഘാനയുടെ  തെക്കന് ‍ പ്രവിശ്യ  , പൊതുവില്‍  സാമ്പത്തിക  സ്ഥിതി  അല്പം കുറഞ്ഞ  പ്രവിശ്യ, കൂടുതലും  കൃഷിക്കാര്‍. അപ്പൊ പിന്നെ  സാമ്പത്തികം കുറവ് തന്നെ.തമാലെയില്ഞങ്ങള്‍ ഇന്ത്യക്കാര്‍ ഇരുപതു പേരോളം   ഉണ്ട് . ഞാന്‍ ആദ്യം പരിചയപെടുകയും ഏറ്റവും  സൗഹൃദത്തിലായതും ഹരിഷും ആയാണ് .അവനിവിടെ ബൈകിന്റെ ബിസിനെസ്സ് ആണ് .സാധാരണ ഘാനയിലെ മറ്റു മെട്രോകളില്ഒരു ബൈക്ക് കണ്ടു കിട്ടാന്പോലും ബുദ്ധിമുട്ടാണ് എല്ലാവര്ക്കും കാര്‍  ആണ് പ്രിയം പക്ഷെ ഇവിടെ പറഞ്ഞ പോലെ സാമ്പത്തികം ഇല്ലാത്തതു കൊണ്ട് ബിസിനെസ്സ് പൊടി പൊടിക്കുന്നു.
  

നാളികേര പൂള് കടിചോണ്ട് പോണ കാക്കയെ പോലെ ചിരിച്ചു കൊണ്ട് നടക്കണ കറുമ്പന്മാരും ഇടയ്ക്കു വെള്ളയടിച്ച കുഴിമാടങ്ങള്‍  പോലെ മദാമമാരും  ഉരുകിയൊലിക്കുന്ന  വെയിലും നിറഞ്ഞ തമാലേ .  ഹരിഷിന്റെ കടയില്കയറി ചെന്നപ്പോ എല്ലാ മേക്കാനിക്കുകളും കൂട്ടം  കൂടി  നില്കുന്നു  , മൊത്തത്തില്‍  ഒരു  കോഴി  ചത്ത  കുറവന്‍  ലുക്ക്. അകത്തു ഹരിഷ്ആസനസ്തന്‍ .എന്താ ഹരേ ( സംഭാഷണം മൊടന്തന്ഹിന്ദിയില്‍ )

എന്താ മൊത്തം ഒരു മൌനം .
 അവന്മാരോ  ...   ഇന്നലെ ഒരു എഞ്ചിന്‍ കളവു പോയി.  ഹമ്മോ ..എന്നിട്ട് .എന്നിട്ടോന്നുല്യ .....അതായത് നീ ഓസിനു ഞണ്ണി സ്ഥലം കാലിയാക്കു  ഡയലോഗ് ‌ വേണ്ട എന്ന ലുക്ക്‌.
.എന്നാലും ഒരു എഞ്ചിന്‍ ..ഞാന്‍ സഹതാപം പ്രകടിപ്പിച്ചു 
അതൊക്കെ വരും ..
എങ്ങിനെ വരും.പിന്നെ കറുമ്പന്ഇപ്പൊ തരും ..മണ്ടന്‍   എന്ന് എന്റെ ആത്മഗദം.

നീ ചപ്പാത്തി  കഴിച്ചു തീരുമ്പോഴേക്കും  വരും .. ബെറ്റ് വക്കുന്നോ  പണ്ടൊരിക്കെ നൈറ്റ്ക്ലബ്ബില്‍ അടിച്ചു ഫിറ്റായി നീ കാണിച്ചു തരുന്ന മദാമയെ ഞാന്‍ കിസ്സ് ചെയ്യാമെന്ന് പറഞ്ഞിവന്‍ എന്നെ കൊണ്ട് ബെറ്റ് വെപ്പിച്ചു  കാശു പോയതാണ്  ....
കള്ള ഹിമാറിന്റെ കാര്യം ഒന്നും പറയാന്പെറ്റില്ല... പോരാത്തതിനു സിന്ധി,
ഏയ്‌ ബെറ്റൊന്നും വേണ്ട ..ഞാന്സ്കൂട്ടാവുന്നു...
എന്നാലും ...
ഇവനെന്ത് പറഞ്ഞാലും ബെറ്റ് വയ്ക്കണം ...ആരാണ്ട് ബെറ്റില്‍    കൂടോത്രം ചെയ്തതാണ്  ....
 ഒരൊറ്റ സ്വഭാവം കൊണ്ടാണ് ആക്രയില്‍ നിന്നും ഇങ്ങോട്ട് പറഞ്ഞു വിട്ടത് ...ഒറ്റ പ്രശ്നമേ ഉള്ളു കാസിനോ...  തമാലെയില്കാസിനോ ഇല്ലാത്തതിന്റെ കുറവ്   എന്റെ മേല്‍  കുതിരകയറി    തീര്ക്കുന്നു.
കാസിനോ കണ്ടാല്‍ മൊത്തം പൈസക്കും കളിക്കണം ഇല്ലെങ്കില്‍ സമാധാനം നഹി .

ചപ്പാത്തി എവിടന്നു പറഞ്ഞത് ...ങേ .. കിട്ടി...
മഞ്ഞപിത്തം മാറിയവന്‍   ബിരിയാണി കണ്ടാല്‍ എങ്ങിനെ,,ചാടി    
വീണു ..മൂന്നാമത്തെ ചപ്പാത്തിയില്‍ നാലാമത്തെ പിടി പിടിക്കുമ്പോഴെക്കും എങ്ങുനിന്നോ ഉറക്കെ കരഞ്ഞു കൊണ്ട് രണ്ടു കറുമ്പന്മാര്‍   പാഞ്ഞു വന്നു . ഒരു വന്റെ തലയില്‍ എഞ്ചിന്‍ ..  
ദൈവമേ ..ബെറ്റ് വയ്ക്കാത്തതില്‍  കണ്നെന്കാവ് ഭഗവതിയോട് നന്ദി ചൊല്ലി .
ചെറുക്കന്‍ കരഞ്ഞു കൊണ്ട് ഹരിഷിന്റെ കൈയില്‍ ‍ പിടിക്കുന്നു 
തെറ്റ് പറ്റി ഡയറക്ടര്‍ ക്ഷമിച്ചാലും .
കൂടെ ചെറുക്കന്റെ    അമ്മാവന്ഒരുത്തന്‍ മീശയൊക്കെ വച്ച് ആറരയടി പൊക്കം നിന്ന് പൊട്ടി കരയുന്നു ...ചെറുക്കനെ വെറുതെ വിടണം ...
മഴവില്‍ കാവടിയില്മീശയില്ല വാസു കരയണ മാതിരി..
ഹരിഷ്‌ ; നിന്ന് മോങ്ങുന്നോട @**$%@***_  മോനെ ...
ചെറുക്കന്മാര് രണ്ടും ഹരിഷിന്റെ കാലില്‍     വീഴുന്നു ....
മാമന്പറഞ്ഞു പിള്ളേരെ പോലീസില്എല്പിക്കരുത്. 
അപ്പോഴാണ് വായും പൊളിച്ചു നിന്ന  ഞാന്‍  സ്ഥലകാല  ബോധം വീണ്ടെടുത്തത് ഹരിഷേ   ഇവന്മാരെ വെറുതെ വിടരുത് .പോലീസിനെ ഏല്പിക്കണം 
എന്തിനാ ..എന്നിട്ട്   വേണം അവന്മാര്ക് കൂടി പൈസ  വാങ്ങാന്..‍         
ഹരിഷ്മാമനെ സമാധാനിപ്പിച്ചു പോലീസ് ഒന്നും വേണ്ട..
മീശല്യ വസുവുന്റെ കരിക്കട്ടക്കുള്ളിലെ വെളുത്ത വൃത്തങ്ങളില് നിന്നും 
ഒഴുകി ഇറങ്ങിയിരുന്ന കണ്ണീര്‍ പൊടുന്നനെ നിലച്ചു 
പക്ഷെ പിള്ളാര്രണ്ടും നിലവിളിചോണ്ടേ ഇരിക്കുന്നു ...
നിന്നെ അല്ലേട പോലീസില്എല്പിക്കില്ലന്നു പറഞ്ഞത് ..എന്നാ പിന്നെ പോക്കൂടെ..
 മാസ്റ്റര്‍  ജുജു തിരിച്ചു എടുത്താലെ ഞാന്പോകു ....
അങ്ങിനേം ഒരു സംഭവം ഉണ്ടോ പറയെടാ ഹരി ....
അത് പിന്നെ ബൈക്ക് ഷിപ്പില്‍ പാര്ടുകളായി ബോക്സിലാണ് വരുന്നത് 
ആവശ്യക്കാര്‍  വരുന്നത് അനുസരിച്ച് മെക്കാനിക്കുകള്‍ ഫിറ്റു ചെയ്തു കൊടുക്കുന്നു ,ഇന്നലെ സ്റ്റോര്‍‍ ചെക്ക്ചെയ്തപ്പോ ഒരു എഞ്ചിന്മിസ്സിംഗ്‌.
രാവിലെ വന്നപ്പോ കടയിലെ നിരത്തി വെച്ച ദൈവങ്ങള്ക്ക് മുന്നില്‍ ധൂപകുറ്റി കത്തിച്ചു പ്രാര്ത്ഥന തുടങ്ങി ...
എല്ലാവരെയും വിളിച്ചു എന്നിട്ട് പറഞ്ഞു ഒരു എഞ്ചിന്‍ കാണാതെ പോയിട്ടുണ്ട് മര്യാദക്ക് കൊണ്ട് വന്നു തന്നാല്നല്ലത് .
ഇല്ലെങ്കില്വൈകുന്നേരം ആവുമ്പോഴേക്കും  കട്ടവന്‍ രക്തം ചര്ധിച്ചു മരിക്കും . എന്റെ ദൈവത്തിന്റെ ശക്തിയറിയാലോ അല്ലെ .

പൊതുവില്‍ ഘാനിയന്സ് ഇന്ത്യക്കാരെ  ഭയക്കുന്നത്  അവരുടെ  ദൈവത്തിന്  പത്തു കൈയും മൂന്നു    തലയും   ഒക്കെ ഉണ്ടെന്നും    അത് വളരെ  ശക്തിയുള്ള ദൈവങ്ങള്‍ ആണെന്നും ,പിന്നെ അവര്‍  കണ്ടിട്ടുള്ള ഇന്ത്യന്സിനിമകളില്‍ പാമ്പുകള്‍ പറക്കുന്നതും ,പകരം വീട്ടുന്നതും ഒക്കെയാണ്.    ഇവിടെ പോപ്പുലര്ആയ ചിത്രങ്ങള്‍  നാഗിന്‍ , ഇച്ചാ ധാരി നാഗിന്‍ ,നഗീന ,മിസ്റ്റര്‍ ഇന്ത്യ ജാദുഗര്‍ ,തൂഫാന്‍ എന്നിങ്ങനെയുള്ള  ചിത്രങ്ങളും  പിന്നെ  ദൈവം സ്വയം  കാള്‍ ഷീറ്റ് നല്‍കി അഭിനയിച്ച ഹിന്ദി ചിത്രങ്ങളും.
പഴയ ഹിന്ദി ചിത്രങ്ങള്‍  ഇവരുടെ പ്രിയപ്പെട്ട ചിത്രങ്ങള്‍   ആണ് .


 
ഘാനയില്‍ വളരെ ഭയത്തോടെയാണ് ദുര്‍മന്ദ്രവാദം   കാണപ്പെടുന്നത്.
ഇവിടെ അതിന്റെ പല രൂപങ്ങളും ഉണ്ട്   ..പ്രത്യെകിച്ചും കിഴക്ക്  പ്രവിശ്യ ഇതിനു പേര് കേട്ടതാണ് .  ജുജു എന്നാല്‍ കൂടോത്രം ,ദുര്‍മന്ദ്രവാദം, എന്നൊക്കെ അര്ഥം .    ദുര്‍മന്ദ്രവാദം  കേസ്   ആവുകയും കോടതിയില്‍ തീര്‍പ്പ് ആക്കാര്‍ പോലും ഉണ്ട്   .ചില രാഷ്ട്രീയ നേതാക്കളുടെ മരണം പോലും ദുര്‍മന്ദ്രവാദം  മൂലം ആണെന്നും അതിന്റെ കേസുകള്കോടതിയില്നില നില്ക്കുന്നു .
നവജാത ശിശുവിന്റെ  കവിളുകളില്‍  കത്തികൊണ്ട് ആഴത്തില്‍ വരക്കും,
ഇനി ഏതെങ്കിലും കുഞ്ഞു ജനിക്കുമ്പോള്‍ കവിളില്‍ മാര്കിംഗ് ഉണ്ടെങ്കില്
അത് പുനര്ജ്ജന്മം ആണെന്ന് ഉറപ്പാക്കാന്‍ . 
ഇന്ത്യന്ടീം വേള്ഡ്കപ്പ്കളിക്കാത്തത് തന്നെ നമ്മുടെ  ദുര്‍മന്ദ്രവാദം  
കാരണം ആണത്രേ .ആദ്യ തവണ കളിച്ചപ്പോ ഗ്രൌണ്ട് മുഴുവന്പാമ്പുകള്ഇഴഞ്ഞു നടന്നെന്നും ,പെനാല്ടി അടിച്ചപ്പോ ഗോളിയുടെ നേര്ക്ക്പാമ്പ്പറന്നു  വന്നെന്നും ഇത് കണ്ട്     ഗോളി ജുജുക്കളെ,,, എന്ന് വിളിച്ചു ഗ്രൌണ്ട് നീളെ ഓടിയെന്നും  ഗ്രൗണ്ടില്‍ ഇപ്പോഴും പുല്ലു മുളചിട്ടില്ലെന്നും  ...എക്സിട്ര ...എക്സിട്ര .     


അടവ് ആണ് ഹരി ഇവിടെ പ്രയോഗിച്ചത് .... .ഉച്ചയവുമ്പോഴേക്കും ഒരുത്തന്വന്നു സത്യം പറഞ്ഞു  ,അവിടുന്ന് ഓടിയ ഓട്ടമാണ് ഇങ്ങനെ   കലാശിച്ചത്  .ഞാനും ഹരിയോട്  കെഞ്ചി എടാ മന്ത്രം ഒന്ന് പിന് വലിക്കു ..പാവങ്ങള്‍ .....അവന്‍ ചക്ഷ് ..ചക്ഷ് ..ഫഷ് ..ഫഷ് .ചൂ
 ..ചോഓ....എന്ന് മന്ത്രം ജപിച്ചു  ശാപം  തിരിച്ചെടുത്തു . കറുത്ത മുഖങ്ങളില്‍ വീണ്ടും തേങ്ങ പൂള് വിരിഞ്ഞു  അവര്സന്തോഷത്തോടെ തിരിച്ചു പോയി.ഞാന്‍ ഹരിയുടെ മന്ത്ര    സിദ്ധിയില്‍ അത്ഭുദം കൊണ്ടു അവനു ശിഷ്യപ്പെടാന്‍ തയ്യാറായി .കുറച്ചു ദിവസങ്ങള്ക്കു ശേഷം ഇതേ ജോലിക്കാരെ അവന്തിരിച്ചെടുത്തു .
പറഞ്ഞു വന്നത് ഘനയിലെ ഷോപ്പിംഗ്‌ മാള്ളില്‍ ‍ ഒക്കെ ചിലപ്പോള്അവര്നിങ്ങളെ വിഷ് ചെയ്യുന്നത് 
കിത്നെ ആദ്മി ദെ ...
നിങ്ങള്തിരിച്ചു ....ദോ ദെ സര്കാര്‍ .....
വോ ദോ ഓര്‍ തും തീന്‍ ഫിര്‍ ഭി വാപസ് ....
അല്ലാതെ നിങ്ങള്നാട്ടില്‍ അഭിനവ ബുദ്ധി ജീവി യാണെന്നും പോടോവസ്കിയുടെം വടോവസ്കിടെം  ചിത്രങ്ങളെ കാണാറുള്ളു എന്നൊക്കെ പറഞ്ഞാലുണ്ടല്ലോ 
അവന്നിങ്ങളെ ഒന്ന് നോക്കും പിന്നെ  പറയും കണ്ട്രി ....ഇന്ത്യന്വില്ലെജര്‍ ...
 ടോ : ഇതില്പലേടത്തും കറുമ്പന്എന്ന വാക്ക്  ഉപയോഗിച്ചത്  എളുപ്പത്തിനു വേണ്ടിയാണു അല്ലാതെ അതില്ഫ്യൂടല്‍     ചിന്താഗതിയുടെ  അന്തര്ലീനമായ  ഫാസ്സിസ്റ്റ്    സാമ്രാജികതയല്ല..നേരിട്ട് ഒരുത്തനെ അങ്ങിനെ വിളിച്ചെങ്കില്പിന്നെ  ആഫ്രിക്കന്‍  മല്ലു    വെറും പടം മാത്രം ആയേനെ .....സര്കാര്മേനെ ആപ്ക നമക് ഖായാ ഹൈന്‍ .        

First   pic courtesy Google                 
                  


        
     ‍
    


സാക്കിച്ചി ടോയോടയും വൈ വൈയും

  സാക്കിച്ചി   ടോയോടായെ അറിയുമോ അദ്ദേഹത്തിന്റെ "വൈ" "വൈ" അനാലിസിസ് കേട്ടിട്ടുണ്ടോ.ബിസിനസ് മാനേജ്‍മെന്റ് ട്രൈനേഴ്‌സ് ഒക്ക...