Wednesday, February 23, 2011

ബോളിവുഡിനെ കൊണ്ടുള്ള പ്രയോജനങ്ങള്‍

ഒരു ഉച്ച നേരത്ത് ഹരിഷിന്റെ കടയില്‍ ചെന്നാല്‍ നല്ല ചപ്പാത്തിയും ഭാജിയും കിട്ടും .കാരണം തമാലേയിലെ ഏറ്റവും നല്ല കുക്ക് അവന്റെ  വീട്ടിലെതാണ്. നമ്മള്‍ക്കും ഉണ്ട് ഒരു കുക്ക് വലിയ തരക്കേടില്ലാതെ ചിക്കന്‍ കറിയൊക്കെ വച്ചിരുന്നതാണ് ഇടയ്ക്കു ഏതോ ദുര്‍ബല നിമിഷത്തില്‍ സാമ്പാറും രസവും ഉണ്ടാക്കാന്‍ പഠിപ്പിച്ചു.പിന്നീട് എന്തെങ്കിലും കറി ഉണ്ടാക്കാന്‍ പറഞ്ഞാല്‍ ശ്രീ ഹരിക്കൊട്ടയില്‍ നിന്നും റോകേറ്റ് വിടാന്‍‍ പോണ ശാസ്ത്രജ്ഞരെ പോലെ കുലങ്കഷമായ ചിന്തയും ടെന്‍ഷനും പിന്നെ പുളിയൊഴിച്ച ചിക്കന്‍  കറി  വെണ്ടക്കയും പരിപ്പും ചേര്‍ത്ത മീന്‍ കറി എന്നിത്യാദി സാഹസങ്ങള്‍ സഹിക്കേണ്ടിവന്നൂ,അതെ  ആകെ മൊത്തം കണ്‍ഫ്യൂഷന്‍.

തമാലേ ഘാനയുടെ  തെക്കന് ‍ പ്രവിശ്യ  , പൊതുവില്‍  സാമ്പത്തിക  സ്ഥിതി  അല്പം കുറഞ്ഞ  പ്രവിശ്യ, കൂടുതലും  കൃഷിക്കാര്‍. അപ്പൊ പിന്നെ  സാമ്പത്തികം കുറവ് തന്നെ.തമാലെയില്‍ ഞങ്ങള്‍ ഇന്ത്യക്കാര്‍ ഇരുപതു പേരോളം   ഉണ്ട് . ഞാന്‍ ആദ്യം പരിചയപെടുകയും ഏറ്റവും  സൗഹൃദത്തിലായതും ഹരിഷും ആയാണ് .അവനിവിടെ ബൈകിന്റെ ബിസിനെസ്സ് ആണ് .സാധാരണ ഘാനയിലെ മറ്റു മെട്രോകളില്‍ ഒരു ബൈക്ക് കണ്ടു കിട്ടാന്‍ പോലും ബുദ്ധിമുട്ടാണ് എല്ലാവര്ക്കും കാര്‍  ‍ ‍ ആണ് പ്രിയം പക്ഷെ ഇവിടെ പറഞ്ഞ പോലെ സാമ്പത്തികം ഇല്ലാത്തതു കൊണ്ട് ബിസിനെസ്സ് പൊടി പൊടിക്കുന്നു.
  

നാളികേര പൂള് കടിചോണ്ട് പോണ കാക്കയെ പോലെ ചിരിച്ചു കൊണ്ട് നടക്കണ കറുമ്പന്മാരും ഇടയ്ക്കു വെള്ളയടിച്ച കുഴിമാടങ്ങള്‍  പോലെ മദാമമാരും  ഉരുകിയൊലിക്കുന്ന  വെയിലും നിറഞ്ഞ തമാലേ .  ഹരിഷിന്റെ കടയില്‍ കയറി ചെന്നപ്പോ എല്ലാ മേക്കാനിക്കുകളും കൂട്ടം  കൂടി  നില്കുന്നു  , മൊത്തത്തില്‍  ഒരു  കോഴി  ചത്ത  കുറവന്‍  ലുക്ക്. അകത്തു ഹരിഷ്‌ ‍ ആസനസ്തന്‍ .എന്താ ഹരേ ( സംഭാഷണം മൊടന്തന്‍ ഹിന്ദിയില്‍ )

എന്താ മൊത്തം ഒരു മൌനം .
ഓ അവന്മാരോ  ...   ഇന്നലെ ഒരു എഞ്ചിന്‍ കളവു പോയി.  ഹമ്മോ ..എന്നിട്ട് .എന്നിട്ടോന്നുല്യ .....അതായത് നീ ഓസിനു ഞണ്ണി സ്ഥലം കാലിയാക്കു  ഡയലോഗ് ‌ വേണ്ട എന്ന ലുക്ക്‌.
.എന്നാലും ഒരു എഞ്ചിന്‍ ..ഞാന്‍ സഹതാപം പ്രകടിപ്പിച്ചു 
അതൊക്കെ വരും ..
എങ്ങിനെ വരും.പിന്നെ കറുമ്പന്‍ഇപ്പൊ തരും ..മണ്ടന്‍   എന്ന് എന്റെ ആത്മഗദം.

നീ ചപ്പാത്തി  കഴിച്ചു തീരുമ്പോഴേക്കും  വരും .. ബെറ്റ് വക്കുന്നോ  പണ്ടൊരിക്കെ നൈറ്റ്‌ ക്ലബ്ബില്‍ അടിച്ചു ഫിറ്റായി നീ കാണിച്ചു തരുന്ന മദാമയെ ഞാന്‍ കിസ്സ് ചെയ്യാമെന്ന് പറഞ്ഞിവന്‍ എന്നെ കൊണ്ട് ബെറ്റ് വെപ്പിച്ചു  കാശു പോയതാണ്  ....
കള്ള ഹിമാറിന്റെ കാര്യം ഒന്നും പറയാന്‍ പെറ്റില്ല... പോരാത്തതിനു സിന്ധി,
ഏയ്‌ ബെറ്റൊന്നും വേണ്ട ..ഞാന്‍ സ്കൂട്ടാവുന്നു...
എന്നാലും ...
ഇവനെന്ത് പറഞ്ഞാലും ബെറ്റ് വയ്ക്കണം ...ആരാണ്ട് ബെറ്റില്‍    കൂടോത്രം ചെയ്തതാണ്  ....
ഈ ഒരൊറ്റ സ്വഭാവം കൊണ്ടാണ് ആക്രയില്‍ നിന്നും ഇങ്ങോട്ട് പറഞ്ഞു വിട്ടത് ...ഒറ്റ പ്രശ്നമേ ഉള്ളു കാസിനോ...  തമാലെയില്‍ കാസിനോ ഇല്ലാത്തതിന്റെ കുറവ്   എന്റെ മേല്‍  കുതിരകയറി    തീര്‍ക്കുന്നു.
കാസിനോ കണ്ടാല്‍ മൊത്തം പൈസക്കും കളിക്കണം ഇല്ലെങ്കില്‍ സമാധാനം നഹി .

ചപ്പാത്തി എവിടന്നു പറഞ്ഞത് ...ങേ ..ആ കിട്ടി...
മഞ്ഞപിത്തം മാറിയവന്‍   ബിരിയാണി കണ്ടാല്‍ എങ്ങിനെ,,ചാടി    
വീണു ..മൂന്നാമത്തെ ചപ്പാത്തിയില്‍ നാലാമത്തെ പിടി പിടിക്കുമ്പോഴെക്കും എങ്ങുനിന്നോ ഉറക്കെ കരഞ്ഞു കൊണ്ട് രണ്ടു കറുമ്പന്മാര്‍   പാഞ്ഞു വന്നു . ഒരു വന്റെ തലയില്‍ എഞ്ചിന്‍ ..  
ദൈവമേ ..ബെറ്റ് വയ്ക്കാത്തതില്‍  കണ്നെന്കാവ് ഭഗവതിയോട് നന്ദി ചൊല്ലി .
ചെറുക്കന്‍ കരഞ്ഞു കൊണ്ട് ഹരിഷിന്റെ കൈയില്‍ ‍ പിടിക്കുന്നു 
തെറ്റ് പറ്റി ഡയറക്ടര്‍ ക്ഷമിച്ചാലും .
കൂടെ ചെറുക്കന്റെ    അമ്മാവന്‍ ഒരുത്തന്‍ മീശയൊക്കെ വച്ച് ആറരയടി പൊക്കം നിന്ന് പൊട്ടി കരയുന്നു ...ചെറുക്കനെ വെറുതെ വിടണം ...
മഴവില്‍ കാവടിയില്‍ മീശയില്ല വാസു കരയണ മാതിരി..
ഹരിഷ്‌ ; നിന്ന് മോങ്ങുന്നോട @**$%@***_  മോനെ ...
ചെറുക്കന്‍ മാര് രണ്ടും ഹരിഷിന്റെ കാലില്‍     വീഴുന്നു ....
മാമന്‍ പറഞ്ഞു പിള്ളേരെ പോലീസില്‍ എല്പിക്കരുത്. 
അപ്പോഴാണ് വായും പൊളിച്ചു നിന്ന  ഞാന്‍  സ്ഥലകാല  ബോധം വീണ്ടെടുത്തത് ഹരിഷേ   ഇവന്മാരെ വെറുതെ വിടരുത് .പോലീസിനെ ഏല്പിക്കണം 
എന്തിനാ ..എന്നിട്ട്   വേണം അവന്മാര്‍ക് കൂടി പൈസ  വാങ്ങാന്..‍         
ഹരിഷ്‌ മാമനെ സമാധാനിപ്പിച്ചു പോലീസ് ഒന്നും വേണ്ട..
മീശല്യ വസുവുന്റെ കരിക്കട്ടക്കുള്ളിലെ വെളുത്ത വൃത്തങ്ങളില് നിന്നും 
ഒഴുകി ഇറങ്ങിയിരുന്ന കണ്ണീര്‍ പൊടുന്നനെ നിലച്ചു 
പക്ഷെ പിള്ളാര്‌ രണ്ടും നിലവിളിചോണ്ടേ ഇരിക്കുന്നു ...
നിന്നെ അല്ലേട പോലീസില്‍ എല്പിക്കില്ലന്നു പറഞ്ഞത് ..എന്നാ പിന്നെ പോക്കൂടെ..
 മാസ്റ്റര്‍ ആ ജുജു തിരിച്ചു എടുത്താലെ ഞാന്‍ പോകു ....
അങ്ങിനേം ഒരു സംഭവം ഉണ്ടോ പറയെടാ ഹരി ....
അത് പിന്നെ ബൈക്ക് ഷിപ്പില്‍ പാര്ടുകളായി ബോക്സിലാണ് വരുന്നത് 
ആവശ്യക്കാര്‍  വരുന്നത് അനുസരിച്ച് മെക്കാനിക്കുകള്‍ ഫിറ്റു ചെയ്തു കൊടുക്കുന്നു ,ഇന്നലെ സ്റ്റോര്‍‍ ചെക്ക്‌ ചെയ്തപ്പോ ഒരു എഞ്ചിന്‍ മിസ്സിംഗ്‌.
രാവിലെ വന്നപ്പോ കടയിലെ നിരത്തി വെച്ച ദൈവങ്ങള്‍ക്ക് മുന്നില്‍ ധൂപകുറ്റി കത്തിച്ചു പ്രാര്‍ത്ഥന തുടങ്ങി ...
എല്ലാവരെയും വിളിച്ചു എന്നിട്ട് പറഞ്ഞു ഒരു എഞ്ചിന്‍ കാണാതെ പോയിട്ടുണ്ട് മര്യാദക്ക് കൊണ്ട് വന്നു തന്നാല്‍ നല്ലത് .
ഇല്ലെങ്കില്‍ വൈകുന്നേരം ആവുമ്പോഴേക്കും  കട്ടവന്‍ രക്തം ചര്ധിച്ചു മരിക്കും . എന്റെ ദൈവത്തിന്റെ ശക്തിയറിയാലോ അല്ലെ .

പൊതുവില്‍ ഘാനിയന്‍സ് ഇന്ത്യക്കാരെ  ഭയക്കുന്നത്  അവരുടെ  ദൈവത്തിന്  പത്തു കൈയും മൂന്നു    തലയും   ഒക്കെ ഉണ്ടെന്നും    അത് വളരെ  ശക്തിയുള്ള ദൈവങ്ങള്‍ ആണെന്നും ,പിന്നെ അവര്‍  കണ്ടിട്ടുള്ള ഇന്ത്യന്‍ സിനിമകളില്‍ പാമ്പുകള്‍ പറക്കുന്നതും ,പകരം വീട്ടുന്നതും ഒക്കെയാണ്.    ഇവിടെ പോപ്പുലര്‍ ആയ ചിത്രങ്ങള്‍  നാഗിന്‍ , ഇച്ചാ ധാരി നാഗിന്‍ ,നഗീന ,മിസ്റ്റര്‍ ഇന്ത്യ ജാദുഗര്‍ ,തൂഫാന്‍ എന്നിങ്ങനെയുള്ള  ചിത്രങ്ങളും  പിന്നെ  ദൈവം സ്വയം  കാള്‍ ഷീറ്റ് നല്‍കി അഭിനയിച്ച ഹിന്ദി ചിത്രങ്ങളും.
പഴയ ഹിന്ദി ചിത്രങ്ങള്‍  ഇവരുടെ പ്രിയപ്പെട്ട ചിത്രങ്ങള്‍   ആണ് .


 
ഘാനയില്‍ വളരെ ഭയത്തോടെയാണ് ദുര്‍മന്ദ്രവാദം   കാണപ്പെടുന്നത്.
ഇവിടെ അതിന്റെ പല രൂപങ്ങളും ഉണ്ട്   ..പ്രത്യെകിച്ചും കിഴക്ക്  പ്രവിശ്യ ഇതിനു പേര് കേട്ടതാണ് .  ജുജു എന്നാല്‍ കൂടോത്രം ,ദുര്‍മന്ദ്രവാദം, എന്നൊക്കെ അര്‍ഥം .    ദുര്‍മന്ദ്രവാദം  കേസ്   ആവുകയും കോടതിയില്‍ തീര്‍പ്പ് ആക്കാര്‍ പോലും ഉണ്ട്   .ചില രാഷ്ട്രീയ നേതാക്കളുടെ മരണം പോലും ദുര്‍മന്ദ്രവാദം  മൂലം ആണെന്നും അതിന്റെ കേസുകള്‍ കോടതിയില്‍ നില നില്‍ക്കുന്നു .
നവജാത ശിശുവിന്റെ  കവിളുകളില്‍  കത്തികൊണ്ട് ആഴത്തില്‍ വരക്കും,
ഇനി ഏതെങ്കിലും കുഞ്ഞു ജനിക്കുമ്പോള്‍ കവിളില്‍ മാര്‍കിംഗ് ഉണ്ടെങ്കില്
അത് പുനര്‍ജ്ജന്മം ആണെന്ന് ഉറപ്പാക്കാന്‍ . 
ഇന്ത്യന്‍ടീം വേള്‍ഡ്കപ്പ്‌ കളിക്കാത്തത് തന്നെ നമ്മുടെ  ദുര്‍മന്ദ്രവാദം  
കാരണം ആണത്രേ .ആദ്യ തവണ കളിച്ചപ്പോ ഗ്രൌണ്ട് മുഴുവന്‍ പാമ്പുകള്‍ ഇഴഞ്ഞു നടന്നെന്നും ,പെനാല്‍ടി അടിച്ചപ്പോ ഗോളിയുടെ നേര്‍ക്ക്‌ പാമ്പ്പറന്നു  വന്നെന്നും ഇത് കണ്ട്     ഗോളി ജുജുക്കളെ,,, എന്ന് വിളിച്ചു ഗ്രൌണ്ട് നീളെ ഓടിയെന്നും ആ ഗ്രൗണ്ടില്‍ ഇപ്പോഴും പുല്ലു മുളചിട്ടില്ലെന്നും  ...എക്സിട്ര ...എക്സിട്ര .     


ആ അടവ് ആണ് ഹരി ഇവിടെ പ്രയോഗിച്ചത് .... .ഉച്ചയവുമ്പോഴേക്കും ഒരുത്തന്‍ വന്നു സത്യം പറഞ്ഞു  ,അവിടുന്ന് ഓടിയ ഓട്ടമാണ് ഇങ്ങനെ   കലാശിച്ചത്  .ഞാനും ഹരിയോട്  കെഞ്ചി എടാ മന്ത്രം ഒന്ന് പിന് വലിക്കു ..പാവങ്ങള്‍ .....അവന്‍ ചക്ഷ് ..ചക്ഷ് ..ഫഷ് ..ഫഷ് .ചൂ
 ..ചോഓ....എന്ന് മന്ത്രം ജപിച്ചു  ശാപം  തിരിച്ചെടുത്തു . കറുത്ത മുഖങ്ങളില്‍ വീണ്ടും തേങ്ങ പൂള് വിരിഞ്ഞു  അവര്‍ സന്തോഷത്തോടെ തിരിച്ചു പോയി.ഞാന്‍ ഹരിയുടെ മന്ത്ര    സിദ്ധിയില്‍ അത്ഭുദം കൊണ്ടു അവനു ശിഷ്യപ്പെടാന്‍ തയ്യാറായി .കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഇതേ ജോലിക്കാരെ അവന്‍ തിരിച്ചെടുത്തു .
പറഞ്ഞു വന്നത് ഘനയിലെ ഷോപ്പിംഗ്‌ മാള്ളില്‍ ‍ ഒക്കെ ചിലപ്പോള്‍ അവര്‍ നിങ്ങളെ വിഷ് ചെയ്യുന്നത് 
കിത്നെ ആദ്മി ദെ ...
നിങ്ങള്‍ തിരിച്ചു ....ദോ ദെ സര്‍കാര്‍ .....
വോ ദോ ഓര്‍ തും തീന്‍ ഫിര്‍ ഭി വാപസ് ....
അല്ലാതെ നിങ്ങള്‍ നാട്ടില്‍ അഭിനവ ബുദ്ധി ജീവി യാണെന്നും പോടോവസ്കിയുടെം വടോവസ്കിടെം  ചിത്രങ്ങളെ കാണാറുള്ളു എന്നൊക്കെ പറഞ്ഞാലുണ്ടല്ലോ 
അവന്‍ നിങ്ങളെ ഒന്ന് നോക്കും പിന്നെ  പറയും കണ്ട്രി ....ഇന്ത്യന്‍ വില്ലെജര്‍ ...
ഓ ടോ : ഇതില്‍ പലേടത്തും കറുമ്പന്‍ എന്ന വാക്ക്  ഉപയോഗിച്ചത്  എളുപ്പത്തിനു വേണ്ടിയാണു അല്ലാതെ അതില്‍ ഫ്യൂടല്‍     ചിന്താഗതിയുടെ  അന്തര്‍ലീനമായ  ഫാസ്സിസ്റ്റ്    സാമ്രാജികതയല്ല..നേരിട്ട് ഒരുത്തനെ അങ്ങിനെ വിളിച്ചെങ്കില്‍ പിന്നെ  ആഫ്രിക്കന്‍  മല്ലു    വെറും പടം മാത്രം ആയേനെ .....സര്‍കാര്‍ മേനെ ആപ്ക നമക് ഖായാ ഹൈന്‍ .        

First   pic courtesy Google                 
                  


        
     ‍
    


Monday, January 31, 2011

അടിമകള്‍ ഉടമകള്‍

കുറച്ചു ദിവസം  തകോരടിയില്‍  ജോലിയുടെ  ആവശ്യങ്ങള്‍ക്കായി  പോവേണ്ടി   വന്നു , അവിടെ നിന്നും  കേപ്പ്   കോസ്റ്റിലെക്കും   അപ്പോഴാണ്   ഡ്രൈവര് ‍   കേപ്പ്   കോസ്റ്റിലെ സ്ലേവ്  കാസില്  വളരെ പ്രശസ്തമാണെന്നും   ഇവിടെ   വരെ 
വന്ന     സ്ഥിതിക്ക്  അത്  കാണല്‍  കൂടി  ജോലിയുടെ  അജണ്ടയില്     ഉള്‍പ്പെടുത്താം  എന്ന് പറഞ്ഞത്   .UNESCO യുടെ   വേള്‍ഡ്  ഹെരിറ്റേജ്
 സൈറ്റുകളില് ‍  ഒന്നാണിത് .ഒബാമയുടെ   ഘാന  സന്ദര്‍ശന  വേളയില് ‍ അദ്ദേഹം  കുടുംബ സമേതം  ഇവിടം  സന്ദര്‍ശിക്കുകയും   അത്  വളരെ 
 വാര്‍ത്താ  പ്രാധാന്യം   നേടുകയും  ചെയ്തിരുന്നത്  ഓര്‍ക്കുമല്ലോ .
                           
  
സിമെന്റ്  ഒന്നുമില്ലാത്ത  കാലത്ത്  ചളി  കുഴച്ചു  കല്ല്‌  പാകി  അടിമകളും
കുറഞ്ഞ  കൂലി കൊടുത്തു  മേസ്തിരിമാരെ  കൊണ്ടും 1600    കാലഘട്ടത്തില്‍
പണിയിപ്പിച്ചതാണ്  ഈ  കാസില്‍ . സമുദ്രത്തിലേക്ക്  തല ഉയര്‍ത്തി  പിടിച്ചു   അല്പം  ഗര്‍വോടെ  നില്‍കുന്ന  ഈ കോട്ട   കാലത്തിനും   പ്രകൃതിക്കും   അടിമപ്പെടാതെ  കഴിഞ്ഞു  പോയ  കിരാത കാലത്തിന്റെ ഓര്‍മപ്പെടുത്തലാണ്   .വെളുത്ത  പ്രതലം  അങ്ങിങ്ങ്  പൊട്ടി   പൊളിഞ്ഞിട്ടുന്ടെങ്കിലും
  സര്‍കാര്‍ ‍  നല്ല  രീതിയില്‍  തന്നെ  ഇതിനെ   സംരക്ഷിക്കുന്നു . പ്രവേശന
  ഫീസ്‌  വിദേശിക്ക് 8 സിഡി നമ്മുടെ നാട്ടിലെ  ഏകദേശം 250 രൂപ  .എന്നാല്‍ 
 എന്റെ   ഡ്രൈവര്‍  ഘാന്യന്‍ ആയതിനാല്  വെറും  2സിഡി .അകത്തു
  മ്യുസിയവും ടൂര്‍‍ ഗയിഡും  നിങ്ങളെ  സ്വാഗതം  ചെയ്യും . ജോലിയുടെ   
ആവശ്യത്തിനു  വന്നതിനാല്‍  ക്യാമറ  കൂടെ  കരുതിയിരുന്നില്ല , മൊബൈലിലെ  ചിത്രങ്ങള്‍ക്ക്  തെളിമ  കുറവുമാണ്.
കാസില് ഇന്റെ  ആദിമ ഉടമസ്ഥരെ കുറിച്ച് ശരിയായ രേഖ   ഇല്ലെങ്കിലും 
സ്വിഡിഷ്‌     കച്ചവടക്കാരാണ് ആദ്യമായി തറകല്ലിട്ടത്    എന്ന് പറയുന്നു.
തൊട്ടടുത്തുള്ള എലിമിന ഫോര്‍ട്ട്‌  ,ഫോര്‍ട്ട്‌ വിക്ടോറിയ, ഫോര്‍ട്ട്‌ വില്ല്യം  എന്നിവ  സ്വിഡിഷ്‌,പോര്‍ച്ചുഗല്,ഡച് എന്നിവര്‍ ഏകദേശം   ഒരേ കാലഘട്ടത്തില് ‍ നിര്‍മിച്ചവയാണു . അന്ന് ഘാന "ഗോള്‍ഡ്‌ കോസ്റ്റ്" എന്നാണ് അറിയപ്പെട്ടിരുന്നത്.
ഇവര്‍ തമ്മില്‍ ഉള്ള പരസ്പര പോര്‍ വിളികളുടെ ഫലമായി ഈ കോട്ടകള്‍ കൈ
 മറിഞ്ഞു പോവുകയും ഒടുവില്‍ വന്നെത്തിയ ബ്രിട്ടിഷു കാരില്‍ എത്തപ്പെടുകയും ആയിരുന്നു .മഞ്ഞ ലോഹത്തിന്റെ തിള തിളപ്പു തന്നെയാണ് എല്ലാവരെയും ആകര്‍ഷിച്ചത് .എന്നാല്‍ ലാഭമുണ്ടാക്കാനുള്ള ത്വര അവരെ വെറും സ്വര്‍ണ്ണത്തിലും
 തടി കച്ചവടത്തിലും തളച്ചിടാനായില്ല .മുന്‍പ് തന്നെ പോര്‍ച്ചുഗീസുകാര്‍ 
 അടിമ വ്യാപാരവും അതിലുള്ള പതിന്‍ മടങ്ങ്‌ ലാഭവും തെളിയിച്ചതാണ് .
പണ്ട് മുതല്‍ക്കേ അടിമ  കച്ചവടം  വെസ്റ്റ് ആഫ്രിക്കയില്‍ നിലനിന്നിരുന്നെങ്കിലും
 അത് മിക്കവാറും അന്ഗോല ,നിഗേര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും  സഹാറ
വഴിയുള്ള മനുഷ്യ കച്ചവടമായിരുന്ന്നു.പോര്‍ച്ചുഗീസുകാര്‍  14000  അടിമകളെ
ഇറക്കുമതി ചെയ്യുകയും അവരെ മാലിയിലെ സ്വര്‍ണ്ണ   കച്ചവടക്കാര്‍ക്ക്  കാഴ്ച വയ്ക്കുകയും അതിലൂടെ സ്വര്‍ണ്ണ കയറ്റുമതി തുടങ്ങിയതുമാണ് 
ബ്രിടിഷുകാരെ   ഉത്സാഹഭരിതരാക്കിയതും  കേപ്പ്  കോസ്റ്റ്   കാസിലിനെ 
ഒരു ഭൂതത്താന്‍ കോട്ടയക്കാന്‍ തുടക്കം ഇട്ടതും.

പിന്നിട് സമുദ്ര മാര്‍ഗ്ഗം ഇറക്കുമതി ചെയ്ത പഞ്ചസാര,പരുത്തി ,പുകയില  എന്നിവയ്ക്ക് പകരമായി ഗോത്ര തലവന്‍ മാരില്‍  നിന്നും അടിമകളെ 
സ്വീകരിച്ചു  തുടങ്ങുകയും ചെയ്തു . അതായതു ഒരു കെട്ടു   പുകയിലയും, 
അല്പം തുപ്പാക്കി തിരയ്ക്കും  അല്ലെങ്കില്‍ ഒരു നേരത്തെ മദ്യത്തിനും  ഒരു പായ്കെറ്റ് സിഗരെട്ടിനും  വരെ മാത്രം വിലയുള്ളവരായി  ഓരോ 
അടിമ ജന്മങ്ങളും. ഇവരെ ഓരോ മൂന്നോ നാലോ മാസം കൂടുമ്പോള്‍  
വന്നെത്തുന്ന കപ്പലുകളില്‍ കയറ്റി അയക്കുന്നതിനു മുന്‍പുള്ള ജയിലുകള്
‍ ആണ്  കോട്ടയുടെ  കീഴെ ഉള്ള ഭൂഗര്‍ഭ അറകള്‍ .‍
ഇവരെ കയറ്റി അയച്ചിരുന്നത് ന്യു വേള്‍ഡ് ലെക്കയിരുന്നു അതായതു ഇന്ന്  
അമേരിക്കയും, കാനഡയും,  ഓസ്ട്രേലിയ എന്നിടിങ്ങളിലെ പരുത്തി കൃഷിയിടങ്ങളിലും കരിമ്പിന്‍ തോട്ടങ്ങളിലും അടിമപ്പണി ചെയ്യാന്‍. എന്നാല്‍ 
ചുരുക്കം ചില നല്ല  കഴിവുകള്‍ ഉള്ള അടിമ സ്ത്രീകളെയും പുരുഷന്മാരെയും  യൂറോപിലേക്ക് വീട്ടു ജോലികള്‍ക്കായും അയച്ചിരുന്നു .  ഇവരുടെ രോഗ
പ്രതിരോധ ശേഷിയും ശാരീരിക    ബലവും   തന്നെയാണ് ഇവരെ ഇതിനുപയോഗിക്കാന്‍    പ്രചോദനമായത് . എന്നാല്‍ സ്വന്തം കരുത്ത് തിരിച്ചറിയാന്‍ 
കഴിയാത്തത് ഇവരെ നൂറ്റാണ്ടുകളോളം അടിമകളാക്കി .ഈസ്ലേവ്  കാസില്‍ 
അതിജീവനത്തിന്റെ തുരങ്കം  ആവുന്നത്  അപ്പോളാണ് "ദി  ഡോര്‍ ഓഫ് നോ റിട്ടേണ്‍ " എന്നറിയപ്പെട്ടിരുന്ന ഈ ഇടം ഇന്ന് അന്വേഷിച്ചു പല    പാശ്ചാത്യരും വന്നു ചേരുന്നത് തന്റെ പിതാമഹന്മാരെ അന്വേഷിച്ചുള്ള യാത്രയില്‍ ഇവിടെ ഒരു പുഷ്പ ചക്രവും
ആ ഇരുണ്ട ജന്മങ്ങള്‍ക്ക് ഒരിറ്റു കണ്ണീര്‍ തൂവാനുമാണ് .  
   
       ‍       
 ഭൂമിക്കടിയില്‍ തുരങ്കത്തിലൂടെ നടന്നു പോയാല്‍ 15x15' മുറിയുടെ അത്രയുമുള്ള   കരാഗ്രഹമാണ്   പ്രധാനം മറ്റുള്ള  മുറികള്‍   അതിലും  ചെറുതാണ്   .ഇവിടെ  പുരുഷ അടിമകളെ ആണ്
  താമസിപ്പിച്ചിരുന്നത് , സ്ത്രീകളുടെത്   കോട്ടയുടെ എതിര്‍ വശത്തും ആണ് .മുകളില്‍        അതായതു 3 ആള്‍ പൊക്കത്തില്‍    വളരെ ചെറിയ വ്യാസത്തില്‍ സൂര്യ പ്രകാശം കടന്നു വരാന്‍   മാത്രമായി ഒരു പഴുതുണ്ട് .അതിനു നേരെ വിപരീത ദിശയില്‍ ഒരു ദ്വാരവും കൂടിയുണ്ട്   അത്   കോട്ടയ്ക്കു അകത്തു നിന്നാണ് .200  മുതല്‍ 250  തടവുകാരെ ഞെക്കി ഞെരുക്കി പാര്‍പ്പിക്കുന്ന   ഈ മുറി ഇരുമ്പ് വാതിലാല്‍ അടച്ചു കഴിയുമ്പോള്‍   ഉള്ളില്‍ തീ പൊള്ളല്‍ പോലെ ഉഷ്ണം ഉയരുകയു അടിമകള്‍ ഉറക്കെ കരഞ്ഞു ആര്‍ത്തു വിളിക്കുമ്പോള്‍, കുറ്റം പറയരുതല്ലോ യജമാനന്മാര്‍ വല്ലപ്പോഴുമൊക്കെ അവരെ ആശ്വസിപ്പിക്കാന്‍ മേല്‍ പറഞ്ഞ കോട്ട യില്‍ നിന്നുള്ള   ദ്വാരത്തിലൂടെ വെള്ള സ്പ്രേ ചെയ്യും .


ചുമരില്‍ അങ്ങിങ്ങ് ഇവരെ ബന്ധിച്ചിരുന്ന ചങ്ങലകളുടെയും കൈ ആമങ്ങ്ളുടെയും     അടയാളങ്ങള്‍ കാണാം . മുറിയുടെ  നടുക്ക് ഉള്ള കുഞ്ഞു ചാലിലുടെയാണ് ഇത്രയും പേരുടെ ചര്ധിലും ,മലവും, മൂത്രവും, ചോരയും ചലവും ഒഴുകി പിറകിലേക്കിറങ്ങി കുന്നു കൂടി  .മേല്‍ പറഞ്ഞ കോട്ടയില്‍ നുന്നുള്ള ദ്വാരത്തിലൂടെ തന്നെയാണ് ഭക്ഷണം ഈക്കൂട്ടരിലേക്ക് എറിഞ്ഞു  കൊടുത്തിരുന്നത്  .തങ്ങളുടെ   ശൌച്ച്യങ്ങളില്‍  ‍ വീണ ഭക്ഷണം കൈയൂക്കുളവന്‍ കയ്യടക്കുകയും   ഉപജീവനം നടത്തുകയും  തദ്വാര   ചങ്ങല ബന്ധനങ്ങള്‍   മുറിവേല്പിച്ച ശരീരം  പഴുത്തളിഞ്ഞും രോഗങ്ങള്‍ ബാധിച്ചു  ദിവസം ഒന്നും രണ്ടും പേരാണ് ജീവന്‍ വെടിഞ്ഞിരുന്നത് . ഉള്ളിലെ അന്ധകാരത്തില്‍ നിന്നും പുറത്തിറങ്ങി സൂര്യ പ്രകശം നേരിട്ട് കണ്ണില്‍ വീഴുമ്പോള്‍ പല അടിമകളും അന്ധരായി തീര്‍ന്നു .   


ഇനി അടിമകള്‍ ആണെങ്കിലും ശെരിക്കു നിവര്‍ന്നൊന്നു പൂശിയാല്‍  വെള്ളകാരന്‍  മയ്യത്താവും അതാണ് അടിമയുടെ   ശരീര ബലം ( ഈ ശരീര ബലം ചെന്നെത്തുന്ന നാട്ടില്‍ സ്ത്രീകള്‍ ആസ്വദിച്ചിരുന്നു എന്നും ഗൈഡ് കൂട്ടിച്ചേര്‍ക്കുന്നു ). അപ്പോള്‍ ഇവര്‍ കൂട്ടം ചേരുകയോ പ്രക്ഷോഭമോ പ്രത്യാക്രമണമോ പ്ലാന്‍ ചെയ്യുന്നത് അറിയാന്‍ മുറിയുടെ  നേരെ മുകളില്‍ മേസ്ഥിരികള്‍ ചില പണി  ഒപ്പിച്ചിട്ടുണ്ട്   മുകളിലെ സുഷിരത്തിലൂടെ താഴെ പറയുന്നതെല്ലാം കേള്‍ക്കാം അവിടെ ഒരു ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു .അങ്ങിനെ തിരിച്ചറിഞ്ഞവരെ    പാര്‍പ്പിക്കാന്‍    
 ഒരു  കുഞ്ഞലമാരയുടെ  അത്രയുമുള്ള  മുറികള്‍  പിറകില്‍  ഉണ്ട്  അതില്‍  15 ഉം 16ഉം  പേരെ   ഒരുമിച്ചിട്ടടച്ച്‌  ഭക്ഷണവും  വെളിച്ചവും  വായുവും  നല്‍കാതെ  അവരെ  ഉടനെ
  കാലപുരിയിലേക്ക്  അയക്കുകയും  ചെയ്തിരുന്നു.

ഇനി   മറ്റൊരു കാര്യം അടിമകളെ സ്ഥിരമായി കിട്ടണം എന്നില്ല .അപ്പോള്‍ വെള്ളക്കാരന്‍  പണ്ടു  മുതലേ  ചെയ്യുന്ന   കുടില  തന്ത്രം  പുറത്തെടുക്കും ഗോത്ര വര്‍ഗങ്ങളെ തമ്മില്‍ തല്ലിപ്പിക്കുക  എന്നാ സിമ്പിള്‍ ഫോര്‍മുല . യുദ്ധമുണ്ടാവുമ്പോള്‍ യുദ്ധ തടവുകാരും ഉണ്ടാവുമല്ലോ .ഈ തടവുകാരെ ഗോത്ര തലവന്‍  വെള്ളക്കാരന്  കൈമാറും  . പൊതുവില്‍ വലിയ വില്ലാളി വീരന്മാരാണ്   ധഗോമ്പ,  കൊണ്കൊബാസ് , വര്‍ഗത്തില്‍ പെട്ടവര്‍ .ഇവരെയൊക്കെ കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ക്കു പ്രകോപിപ്പിക്കുക എളുപ്പവും .ചില ഗോത്രങ്ങള്‍ അവരുടെ കുറ്റകൃത്യ വാസനയും,  പശ്ചാത്തലവും  ഉള്ളവരേയും    കൈമാറി അങ്ങിനെ... അങ്ങിനെ നാല് മാസം കൂടുമ്പോള്‍ വന്നെത്തുന്ന കപ്പലില്‍ 2000 ത്തോളം അടിമകളെ  ലോറീല് ചാള  അടുക്കുന്ന  പോലെ   ചവിട്ടി കയറ്റിയാണ് വിട്ടിരുന്നത് .അടിമ തുറുങ്കിനെക്കാള്‍   കഷ്ടമാണ് കപ്പല്‍ യാത്ര .ഏകദേശം 10 വര്ഷം മുന്‍പാണ് തിരുവനന്തപുരത്തെ ശ്രീ വിശാഖ് തിയറ്ററില് ‍ ഇരുന്നു വല്ലാത്ത ആത്മ നൊമ്പരത്തോടെ സ്പില്‍ബര്‍ഗിന്റെ അമിസ്ട്ടാട് (AMISTAD )    എന്ന ചലച്ചിത്രം കണ്ടത് അന്നോരിക്കലും ആഫ്രിക്കയില്‍ എത്തി പെടും എന്നും ഇത് പോലെ ഒരു അനുഭവം ഉണ്ടാവും എന്നും കരുതിയില്ല .
      
യാത്ര പുറപ്പെട്ടവരില്‍ പകുതി  പേരേ എത്തിചേരു . രോഗവും സമുദ്രവും പട്ടിണിയും അവരെ പകുതിയാക്കി .എത്തിച്ചേര്‍ന്നാല്‍ അവര്‍ക്ക് ഏതെങ്കിലും കൃഷിയിടത്തില്‍ അടിമ വേല ചെയ്യാമായിരുന്നു എന്നാല്‍ അവര്‍ ‍ മരണം സ്വാഗതം ചെയ്തതില്‍ നന്ദി ഉള്ളവര്‍ ആയിരുന്നിരിക്കണം .യുറോപ്പിലേക്ക് കയറ്റി അയക്കപ്പെട്ട അടിമകള്‍ യജമാനന്റെ വീടുകളില്‍  അടിമവേല ചെയ്തു .ഇതെല്ലം അമേരിക്കയും, ആസ്ട്രലിയയും   ക്രിമിനലുകളെ കാലാപാനി ചെയ്യാനുള്ള മാത്രം  സ്ഥലങ്ങള്‍  ആക്കാനുള്ള   യുറോപ്യന്റെ തീരുമാങ്ങള്‍ക്ക് മുന്‍പ് ആണെന്ന്  കൂടി ഓര്‍ക്കണം 
വെസ്റ്റ് ആഫ്രിക്കയില്‍ മിക്കവാറും ആധിമാഗോത്ര വര്‍ഗ്ഗങ്ങള്‍ ആയിരുന്നല്ലോ .അവരും ഇന്ത്യക്കാരെ പോലെ കല്ലും ,മണ്ണും, മരവും ,പക്ഷികളും ,മൃഗങ്ങളും ഒക്കെ യാണ് ആരാധിച്ചിരുന്നത് .എന്നാല്‍ ബ്രിട്ടിഷ് കടന്നു കയറ്റം ക്രിസ്തീയ മത പ്രചരണം കൂടി ആയിരുന്നു .ഈ കാസിലിലെ അടിമ തുറുങ്കിനു  തൊട്ടു മുകള്‍ നിലയില്‍ ആയി അവര്‍ പള്ളി പണിതു .ആര്‍ത്തു കരയുന്ന അടിമകള്‍ക്ക് മുകളില്‍ ആയി പുണ്യത്തിന്റെ മകുടമായി അത് സ്ഥിതി ചെയ്തു ,അതെ മനുഷ്യന്‍ പണി തീര്‍ത്ത നരകത്തിനു മുകളില്‍ ,സ്വര്‍ഗത്തിലെക്കൊരു വഴി കാട്ടിയായി അത് സ്ഥിതി ചെയ്തു . എന്നാല്‍ ഇപ്പോള്‍ പള്ളിയുണ്ടായിരുന്ന ഹാള്‍ പുസ്തകശാലയാണ് .
 അടിമ വ്യാപാരം (1833 )  നിര്‍ത്തല്‍ ആക്കുന്നതു  വരെ ഈ കൊടും ക്രുരത  തുടര്ന്നു. ഏകദേശം രണ്ടര കോടിയോളം അടിമകള്‍ കയറ്റി അയക്കപെട്ടതായി കരുതുന്നു .1957  ഇല്‍ ഘാനയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ കേപ്പ്   കോസ്റ്റിലെ സ്ലേവ്  കാസില്   ബ്രിട്ടീഷ്‌ തലസ്ഥാന  കാര്യാലയം ആയിരുന്നു . പിന്നിടാണ് തലസ്ഥാനം  ആക്രയിലേക്ക്  മാറ്റപ്പെട്ടത്  .
ഈ ഇരുമ്പ് ധണ്ട്   തീയില്‍ പഴുപ്പിച്ചു ശരീരത്തില്‍ ആഴത്തില്‍ ഇറക്കിയാണ്  അടിമകളെ മാര്‍ക്കു ചെയ്തിരുന്നത്
 എല്ലാം കണ്ടു കഴിയുമ്പോള്‍ മനസ്സില്‍ ഉയരുന്ന ചോദ്യങ്ങള്‍  കഴിഞ്ഞു പോയ കിരാത കാലത്തിന്റെ ,മനുഷ്യന്‍ ചെയ്തു കൂടിയ ആക്രമണത്തിന്റെ , ദയ രഹിത്യതിന്റെ...
അതെ തന്റെ പൂര്‍വികര്‍ അടിമകളായിരുന്നു എന്ന സത്യം ഇനിയും ആവര്‍ത്തിച്ചു പ്രച്ചരിപ്പിക്കണോ ,തന്റെ പിതാമഹനെ വെറും ഒരു വസ്തു  ആയി ശരീരം അടയാള പ്പെടുത്താന്‍ ഉപയോഗിച്ച ഇരുമ്പ് ധണ്ട് പ്രദര്ശിപ്പിക്കണോ ,അടിമ ലേലത്തിന്റെ പോസ്റ്ററില്‍ അടിമകളെ കൂടാതെ പഞ്ചസാര,പുകയില , ധാന്യങ്ങള്‍   കൂടി വില്ക്കപ്പെടും  എന്ന മനുഷ്യന്‍ വെറും ഒരു ഒപഭോഗ വസ്തുവിന്റെ വില  പോലും   നല്‍കാതിരുന്ന ആ കാലഘട്ടം തുറന്നു കാണിക്കണോ.
(ഗൈഡ് .).
എനിക്ക് തോന്നുന്നത് ഇതൊരു ഓര്‍മപ്പെടുത്തല്‍ ‍ ആണ് .ദുര്‍ബല്നു  മേല്‍ ശക്തന്റെ സംഘടിത രാഷ്ട്രീയ നീക്കങ്ങളാല്‍ ‍ ശരീരത്തേയും  സര്‍വോപരി മനസ്സിനെയും അടിമപെടുത്താന്‍ ഇന്നും തുനിഞ്ഞിരുങ്ങുന്ന രാഷ്ട്ര്രീയ നീക്കങ്ങള്‍ക്ക്‌ ഒരു മുന്നറിയിപ്പായി ഇത് ലോകത്തിനു മുന്നില്‍ പ്രധിഷ്ടിക്കപ്പേടട്ടെ .
ഘാനയില്‍  ഇന്നും സായിപ്പിനെ കണ്ടാല്‍ കവാത്തു  മറക്കുന്നവര്‍ ആണ്   ഭൂരിഭാഗവും വെള്ളത്തൊലി  കണ്ടാല്‍ കുനിഞ്ഞു നിന്ന് നാ....(ഗ്രീടിംഗ്) പറയാനും  അവന്റെ ചൊല്‍പ്പടിക്ക്  നില്‍ക്കാനും ഇന്നും അവന്റെ പൂര്‍വികന്റെ അപകര്ഷാബോധം  അവനെ വിട്ടു പിരിയുന്നില്ല എന്നതാണ് സത്യം .ഈ നാട് മറ്റൊരു ഭയാനക കാലത്തിലേക്കുള്ള യാത്രയിലാണോ..... .


സാക്കിച്ചി ടോയോടയും വൈ വൈയും

  സാക്കിച്ചി   ടോയോടായെ അറിയുമോ അദ്ദേഹത്തിന്റെ "വൈ" "വൈ" അനാലിസിസ് കേട്ടിട്ടുണ്ടോ.ബിസിനസ് മാനേജ്‍മെന്റ് ട്രൈനേഴ്‌സ് ഒക്ക...