Tuesday, May 31, 2011

ചില ഇമ്മിഗ്രേഷന്‍ കസ്സര്‍ത്തുകള്‍

നാട്ടില്‍  പോവുന്നത് ഓര്ക്കുമ്പോള്‍ അനോണി ആന്റണി യുടെ ചെക്ക് ലിസ്റ്റല്ല എന്റെ മനസ്സില്‍  ഉദിക്കുന്നത്....  എത്ര  കുപ്പികൊണ്ടുപോകാം  ??!!അത്  എവിടെയൊക്കെ   പതുക്കാം   എതെല്ലാം ബ്രാന്ഡുകള്‍  ആര്ക്കെല്ലാം  എന്നിങ്ങനെയുള്ള  നൂലാമാലകള്‍ .. മൂന്ന് കുപ്പികള്ഇവിടുന്നേ വാങ്ങി    കാല്സറായിയില്‍    കയറ്റി   അതിനു   മുകളില്‍   ഒരു  ഷര്ട്ട്‌     കൊണ്ട്   പൊതിഞ്ഞു  പുതപ്പു കൊണ്ട് കവചം തീര്ത്തു പെട്ടിയുടെ നാലില്മൂന്ന് മൂലകളില്സ്ഥാപിച്ചു.അടിയിലും മുകളിലും ബ്രേക്ക്പ്രൂഫാക്കാന്‍   കുറച്ച്   അടിവസ്ത്രങ്ങള്‍;അതിനും താഴെ ,ഏകാന്തതയുടെ   നൂറുവര്ഷങ്ങള്‍(വളരെ വിലപ്പെട്ട പുസ്തകം. ഞാന്ടൂര്കഴിഞ്ഞു വരുമ്പോള്കൊണ്ടുവരുന്ന ബില്ലുകള്‍  കമ്പനിയില്‍  റീ  ഇമ്ബെര്സ് ചെയ്യുന്നതിന് മുന്പ്   പാറിപ്പറന്നു പോവാതിരിക്കാന്വയ്ക്കുന്നത്  അമൂല്യ പുസ്തകത്തിലാണ് .കഴിഞ്ഞ അഞ്ചു വര്ഷമായി കൊണ്ട് നടക്കുന്നു ഈ കന്യകയെ) , ഇജ്ജാതി നാലഞ്ജ്ജെണ്ണം   വേറെയും എടുത്തു    എല്ലാ    കുപ്പികള്ക്കും    മേലെയും    കീഴെയും    സംരക്ഷണ   കവചം തീര്ത്തു.  പെട്ടികള്‍   ലഗേജിലാണ്     പോകുന്നത്, പന്നകള്‍ പെട്ടിയെടുത്ത് എറിയുന്നത്   നേരില്കണ്ടിട്ടുണ്ട് .എന്തൊക്കെ പൊട്ടിയാലും കുപ്പികള്പൊട്ടരുത്‌.വളരെ ശ്രദ്ധയോടെ പായ്ക്ക് ചെയ്തു.

ദുബായ് വഴിയാണ്    യാത്ര. ആക്ര   (ഘാന)  ടൂ ദുബായ് വരെ  വൈന്‍  മാത്രമാണ്   കുടിച്ചത് (സത്യം ...അമ്മയാണെ സത്യം)   .പേര്സണല്സ്ക്രീനില്രബ്നെ ബനാ ദി ജോഡി  എന്ന ചിത്രം കണ്ട്‌ എന്തോ കണ്ണുകള്ധാര   ധാരയായ്  അശ്രുക്കള്പൊഴിച്ചു
(ഉള്ളിലെ തറ ടിക്കെറിന്റെ ആഘോഷങ്ങള്‍ ) .അടുത്തിരുന്ന സായിപ്പ് എട്ടര  മണിക്കൂര്‍   യാത്രയ്ക്കിടയില്നാല് പെഗ്ഗടിച്ചു.എന്റെ കരച്ചില്കണ്ട്സായിപ്പു വിചാരിച്ചത് ഞാന്വൈന്അടിച്ചു പൂസ്സായതാണെന്നാണ്.എന്നാല്‍ അവനടിച്ച വിസ്കി ഡ്രൈ നാലെണ്ണം അടിച്ചാലും കുലുങ്ങാത്ത മല്ലന്‍ മല്ലുവാണ് ഇമ്മ്ലെന്നുണ്ടോ പാവം  സായിപ്പു അറിയുന്നു വിമാനം ഒരുസ്ഥലത്ത് സാമാന്യം നല്ല രീതിയില്തന്നെ കുലുങ്ങി .അടിച്ച് ഫിറ്റായാത്  കൊണ്ടാവാം സായിപ്പിന്റെ മുഖത്ത്  യാതൊരു ഭാവഭേതവുമില്ല.എന്നാല്വെറും  വൈന്‍ മാത്രമടിക്കാന്‍    തോന്നിച്ച  നിമിഷത്തെ  ശപിച്ചും  കൊണ്ടിരിക്കുമ്പോഴാണ്    പിന്നില്‍  നിന്നും  ഒരു തോണ്ടല്‍   - അച്ഛായനാണ് ഡാ ....താഴെ കടലാണോ ..കേറിയപ്പോ തൊട്ടു തുടങ്ങിയ വീശാണ്...എന്തിനാ അച്ചായോ.... 
അല്ല വീണാല്‍ നീന്തി  രക്ഷപെടാല്ലോ  ... ദെ  ഇതാണ് അച്ചായന്റെ ലൈന്‍ .. ആപല്ഘട്ടതിലും     മുള്ള് മുരിക്കിമ്മേ ഇരിക്കണ മാതിരി ഇരുന്നു ഞാന്‍   ചിരിച്ചു... കുറച്ചു കഴിഞ്ഞപ്പോ ഒന്ന് ശാന്തമായി ..പൈലറ്റ്     ഉറക്കം തൂങ്ങിയ മാതിരി ഒരറിയിപ്പും (ലോകത്തെ   എല്ലാ  പൈലറ്റ്മാരും എന്താണാവോ ഒറക്കം തൂങ്ങി     എണീറ്റ്വായില് വേവിച്ച ഉരുളംകിഴങ്ങിട്ട   മാതിരി അനൌണ്സ്   ചെയ്യണത് അതോ ഇനി മംഗലാപുരത്ത്    ഇറക്കിയ  മൂപ്പില്സിനെ   പോലെ   ശരിക്കും  കണ്ണുകളില്‍ ഊഞ്ഞാല് കെട്ടിക്കൊണ്ടിരിക്കയാണോ  )  വെതര്ആണത്രേ      ..വെതെര്   ... കുടിച്ച   വയിന്‍      വേസ്റ്റ്   ആക്കാന്‍....
              
ദുബായില്ഇറങ്ങിയപ്പോള്‍   അവിടുത്തെ കോട്ടയം അയ്യപ്പാസ് പോലത്തെ വൈന്ഷോപ്പ് കണ്ടപ്പോ അവിടുന്നും വാങ്ങി രണ്ടെണ്ണം നല്ല ഡ്യൂട്ടി   ഫ്രീ കവറിലൊക്കെ   ഇട്ടു സുന്ദരിയാക്കി തന്നു. അത് കൊണ്ട് പോയി  ഫ്ലൈറ്റിലെ റാക്കില്വച്ചു .. എന്ത് സുഖം സമാധാനം ദുബായ് കൊച്ചി     ഫ്ലൈറ്റു ടേക്ക്   ഓഫ്ചെയ്യുമ്പോള്‍ വിമാനത്തിന്റെ ഒരിരമ്പം പോലും കേള്ക്കുന്നില്ല ..ഹായ് കുപ്പികള്‍    കൂട്ടി മുട്ടുന്ന കിലുകിലാരവം മാത്രം ... എല്ലാവരും യഥേഷ്ടം വാങ്ങിച്ചു കൂട്ടിയതില്‍   അഭിമാനം സന്തോഷം !!! 
കൊച്ചിയിലെത്തിയപ്പോ എന്റെ മുന്നിലുണ്ടായിരുന്ന    ഫാമിലിയെ  കസ്റ്റംസ്       ചെക്കു ചെയ്യാണ്ടെ കടത്തി വിട്ടു നമ്മളെ കണ്ടാലേ ഒറ്റക്കൊരു ദരിദ്ര ലുക്കായത്   കൊണ്ട് പിടിച്ചു നിര്ത്തി ."
യെത്ര കുപ്പിയാണ് ??
രണ്ട്..
പിന്നേ...രണ്ടില്‍  കൂടുതലുണ്ടെങ്കില്‍ ഞങ്ങള്‍ എടുക്കട്ടെ..        
അല്ല  സര്‍ .....
ദെ   നോക്കിയേ ..
ഞാന്സ്കാനറില്‍     നോക്കുന്നു ...നഗ്നരായി പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന എന്റെ ഓരോ കുപ്പി കുഞ്ഞുങ്ങളെയും  അയാള്എണ്ണി..  അഞ്ചു  കുപ്പിയും വെചോണ്ടിത് യെന്ത്  ഭാവിച്ചാണ്   മോന്.. 
ഞാന്പെട്ടെന്ന് കുതിരവട്ടം പപ്പുവായി  ഖാന കഴിക്കാന്വകയില്ലാണ്ട്   ഘാനയില്പോയോനാണ് മാപ്പാക്കണം ....കുപ്പിയില്ലാതെ     ചെന്നാ പെറ്റ തന്ത പോലും വീട്ടില്കയറ്റൂല ...
ടെ അങ്ങട്ട് മാറിനില്ലു... മാറി നിരത്തല് ഞാന്മുന്പും കണ്ടിട്ടുണ്ട് ...മനസ്സ് ഫ്ലാഷ് ബാക്കിലേക്ക്‌ പോയി  .....
ഏകദേശം ഒന്നര വര്ഷം മുന്പ് ഞാന്‍  ആദ്യമായി ഘാനയിലേക്ക്     പോവുകയാണ്.   ടിക്കറ്റ് മുംബയില്നിന്നായിരുന്നു അതുകൊണ്ട്   "ഹം   മുംബൈ ജായെന്ഗെ"   എന്ന് ശാട്യത്തോടെ   പറഞ്ഞു കൊണ്ട് ഒരു ജെറ്റ് എയര്വേയ്സ്     വിമാനം  മോഹന്ലാല്‍ ഒറ്റ രാത്രി കൊണ്ട് കുടിയൊഴിപ്പിച്ച ചേരികള്ക്ക് മുകളിലൂടെ എന്നെ  പറന്നിറക്കി. നാല് മണിക്കുള്ള എമിരേറ്റ്സ് വീമാനവും കാത്തു       ഞാന്പാതിരയ്ക്ക് മുംബൈ ഇന്റര്നാഷണല്‍ എയര്പോര്ട്ടില്‍ .എമിഗ്രഷന്കൌണ്ടെരില്‍  എത്തിയപ്പോ ഓഫീസര്‍ എന്റെ വിസ നോക്കിയിട്ട് പറഞ്ഞു എവിടെ വിസ ...അപ്പൊ ഇത് വിസയല്ലേ .സ്കാന്ചെയ്തു കിട്ടിയ വിസയാണ് മറ്റു രാജ്യങ്ങളുടെ പോലെ വലിയ അലങ്കാരങ്ങള്ലോ ആര്ഭാടങ്ങള്ലോ    ഒന്നുമില്ലാത്ത ഒരു സാധാരണ ‍ വിസയാണ്  ഘാനയുടെത് .അണ്ണന്തിരിച്ചും മറിച്ചും നോക്കുന്നു  പിന്നെ എന്നെ   നോക്കി ഇത് എക്സ്പയറവാന്‍      ഇനി അഞ്ചു ദിവസമല്ലേ ഉള്ളു ..
അതെ എനിക്ക് ഇത് ലെയിട്ടായാണ്        കിട്ടിയത് അവിടെ ചെന്നാല്വിസ മുപ്പതു ദിവസത്തേക്ക് എക്സ്റ്റെണ്ട്     ചെയ്തു കിട്ടും ........എയ്യ് അതൊന്നും പറ്റൂല ഒന്നങ്ങോട്ടു മാറി നിന്നെ .

അപ്പൊ ഇനി ശരിക്കും പോവാന്‍ പറ്റില്ലേ അന്ന് പോകാന്തീരെ താല്പര്യം ഇല്ലായിരുന്നു .എന്തായാലും ഇത് അയച്ചു തന്ന നമ്മുടെ ബോസ്സിനെ   വിളിക്കാം .അയാള്ടടുത്തു   കാര്യം പറഞ്ഞപ്പോ   അയാള് ഓഫീസര്മാരെ കുറെ തെറി ഇവന്മാര്ക്കൊന്നും ഒരു വിവരവുമില്ല പന്ന ....--- മക്കള്‍ ..പിന്നെ മുംബൈകാര് പച്ച വെള്ളം പോലെ ഉപയോഗിക്കുന്ന "മാത്തര്‍ " വച്ചും  "ബഹന്‍  " വച്ചുമുള്ള   തെറികള് ... കേള്ക്കുന്നത് ഞാനെന്നെ   ഉള്ളു.നീ ഫോണ്‍ അയാള്ക്ക് കൊടുത്തെ ,എന്നാല്ഓഫീസര്ഫോണ്വാങ്ങാന്കൂട്ടാക്കുന്നില്ല .അയാള്‍    അപകടം  മണത്തു  വെന്ന്  തോന്നുന്നു  . ഓഫീസര്മറ്റാളുകളെ വിളിച്ചു തുടങ്ങി  ,ആളുകളെല്ലാം എന്നെ നോക്കുന്നുണ്ട് ഞാനേതാണ്ട് കള്ളാ വിസയൊക്കെ ഉണ്ടാക്കീട്ടു നാട് വിടാന്‍   വന്നവനാണ് എന്നൊക്കെയുള്ള നോട്ടങ്ങള്അടക്കി പറച്ചിലുകള്‍.        
        എന്തായാലും കുറച്ചു കഴിഞ്ഞു വീണ്ടും വിളിച്ചു .എന്തായി ...എന്താവാന്‍ ...അല്ല നിങ്ങടെ ബോസ്സെന്തു പറയുന്നു ...ഇത് തന്നെ വിസ ..എന്നാ ഞാനെന്റെ സുപിരിയരോട്     ഒന്ന് ചോദിക്കട്ടെ ... എന്നാ പിന്നെ ചോയിച്ചിട്ട് വരീന്‍ ...
അപ്പോഴേക്കും ബോസ്സിന്റെ വിളി വീണ്ടും ...ഞാന്കാര്യങ്ങള്ധരിപ്പിച്ചപ്പോള്‍  ബോസ്സ് പറഞ്ഞു ഇതവന്മാരുടെ  സ്ഥിരം അടവാണ് പൈസ പിടുങ്ങാന്‍ എന്തെങ്കിലും കൊടുത്താല്‍ അടങ്ങും പിന്നെ അവിടുത്തെ മിക്കവാറും എണ്ണം നിന്റെ നാട്ടുകാരാണ് .

എന്ത് മലയാളിയോ ....അണ്ണന്തിരിച്ചു വന്നു വീണ്ടും കുറെ ചോദ്യങ്ങള്‍ .നിങ്ങള്എന്ത് ജോലിക്കാന് പോവുന്നത് ..‍ ഓ ഞാന്  ജോലിക്കൊന്നും അല്ല ചുമ്മാ ...പിന്നെ പിന്നെ അറിയാം അവിടെ നല്ല ശമ്പളം ഒക്കെ കിട്ടും അതും ഡോളറില് ..പിന്നെ നിനക്ക് പൈസ തന്നിട്ട് എനിക്ക് ഒരു ഡോളറും വേണ്ട മോനെ  ( എന്ന് ആത്മഗതം )...ഒടുവില്‍ ഞാന്ഒരു നമ്പര്ഇറക്കി ...നല്ല മലയാളത്തില്ചോദിച്ചു സാറേ !!!!! ശരിക്കും എന്താ പ്രശ്നം,
 ദേ.. ഭൂതം  കുടത്തീന്നു പുറത്തു   വന്നു ...അത് പിന്നെ എത്ര ശമ്പളം കിട്ടു൦ ...നല്ല മലയാളത്തില് ...ഞാന്പറഞ്ഞു ഇവിടെ വര്ക്ക് ചെയ്യുന്ന കമ്പനി അവിടെ കുറച്ചു കാര്യങ്ങള്ചെയ്തു തീര്ക്കാനാണ് എന്നെ അയ്യക്കുന്നത് എനിക്ക് ശമ്പളം വിടെ കിട്ടൂ എന്നും അല് സ്വല്പം പ്രാരബ്ധവും സെന്റിയും ഒക്കെ കൂട്ടി കുഴച്ചു മൂപ്പരെ കുപ്പിയിലാക്കി സ്റ്റാമ്പ്ചെയ്യിച്ചു . എന്തൊക്കെയായാലും ഒരുത്തന്ഇവിടുന്നു നാട് വിട്ടാ അത്രേം കൊമ്പറ്റിഷന്‍ കുറഞ്ഞു കിട്ടുന്നതില്‍ സമാധാനിക്കണ്ടവാന്‍ ,ഏതായാലും നമ്മളെ ക്കൊണ്ട് ഇവനൊന്നും ഒന്നും ചെയ്യാന്പറ്റില്ല എന്നാല്ഇവനൊക്കെ ഏതെങ്കിലും ഉഗാണ്ടെല് പോയി ജീവിച്ചോട്ടെ എന്ന് വിചാരിക്കുന്നതിനു പകരം അവന്റെ ലങ്ഗോട്ടിക്കൂടി എങ്ങിനെ ഊരി വാങ്ങാം അതിനെന്തൊക്കെ നമ്പര് ഇറക്കാം     എന്നാണ്     ഇന്ത്യക്കാരന്റെ മനസ്സില്‍ .           
ഇനി നിങ്ങള്ഘാനയില്വന്നിറങ്ങുoമ്പോഴോ ....എന്തൊരു സ്വീകരണം . കൌണ്ടറില്‍  എത്തുമ്പോള്‍  ഗുഡ് മോര്ണിംഗ്  ...  വൈറ്റ്  മാന്‍ .... നമ്മള്‍ തിരിഞ്ഞു നോക്കുന്നു  ഏതോ സായ്യിപ്പു പുറകില്നില്പ്പുണ്ടാവും.... 
ഹൌ ആര്‍ യു ...ഹമ്മോ അപ്പൊ നമ്മളെ തന്നെ യാണ് ....14 വര്ഷം  സ്ഥിരമായി ഫെയര്‍ ആന്ഡ്‌ ലൌലി തേച്ചിട്ടും വെളുക്കാത്ത ഞാന്‍ 12 മണിക്കൂര്‍ വീമാന    യാത്ര കഴിഞ്ഞപ്പോഴേക്കും വെളുത്തു വെളുത്തു വൈറ്റ് മാനായി  .
          ഞാനും ഷാരുക്ക് ഖാനെ പോലെ പോസൊക്കെ ചെയ്തു ഒരു സായിപ്പിന്റെ പോലൊക്കെ ഇംഗ്ലീഷ്          തട്ടി മൂളിച്ചു അവശ്യ മുള്ളിടതും ഇല്ലാത്തിടത്തും ഒക്കെ  സോറി താങ്ക്സ് ഓക്കേ എല്ലാം  ആട് ചെയ്യുന്നുണ്ട് .   അയാള് വിസയെല്ലാം നോക്കി പാസ്പോര്ട്ടില്സീല് ചെയ്തു  പിന്നെ എന്നോട് വെല്ക്കം ടൂ    ഘാന  ,ഹാവ് നൈസ് സ്റ്റേ എന്നെല്ലാം   ചൊല്ലി...അവസാനം എന്നെ നോക്കി നിഷ്കളങ്കമായി ഒന്ന് ചിരിച്ചു പിന്നെ "ഗിവ് മി സം  ചോപ്പ് മണിയോ " ....   എനിക്ക് ഭക്ഷണം കഴിക്കാന്എന്തെങ്കിലും തരൂ .ഒരു വിദേശി നാട്ടില്ഇറങ്ങുന്നതോടെ സ്വതേ സാമ്പത്തിക ശേഷി കുറഞ്ഞ  രാജ്യത്തു    കൊമ്പറ്റിഷന്‍  കൂടുകയാണ് ഒരു ഘനിയന്റെ ജോലിയാണ് നഷ്ടപ്പെടുന്നത് .എന്നാലും എന്ത് ഹൃദ്യമായി പെരുമാറുന്നു .അവനു ചെയ്യാന്കഴിയുന്നതെല്ലാം ചെയ്താണ് അവന്എന്നോട് ചോദ്യം എറിഞ്ഞത് .ഞാന്കൈയിലുണ്ടായിരുന്ന 15  ഡോളര്അവന്റെ മുന്നിലെ പുസ്തകത്തില്വച്ചു . അവന്അതെടുത്തു കീശയിലാക്കി എന്നെ നോക്കി പുഞ്ചിരിക്കുകയും ,ഹസ്തദാനം തരികയും പിന്നെ മുകളിലേക്ക് നോക്കി ഗോഡ് ബ്ലെസ് യു എന്ന് രണ്ടു തവണ ചൊല്ലി പിരിഞ്ഞു . .പിന്നെ കസ്റംസ് ചെക്കില്‍ ഓഫീസര്‍ കുറെ കൂടി മാന്യനായിരുന്നു നിങ്ങളുടെ പെട്ടികള്വേണമെങ്കില്തുറന്നു കാണികാം വേണ്ടെങ്കില്ഞങ്ങള്ക്ക് അല്പം ചോപ്പ് മണി തരൂ .ഹോ എന്തൊരു മാന്യത . മാന്യതയ്ക്ക് ഞാന്‍ 10 ഡോള്ളര് കൊടുത്തു  . മാന്യ  ദേഹവും     എനിക്ക് വേണ്ടി ദൈവത്തോട് പ്രാര്ത്ഥിച്ചു .  
 നമ്മുടെ നാട്ടിലും പോലീസുകാരന്നിങ്ങളുടെ ബൈക്ക് തടഞ്ഞു  നിര്ത്തി പേപ്പറുകള്‍ എല്ലാം  ഉണ്ടെന്നു നോക്കി എല്ലാം ഉണ്ടെങ്കില്‍ ഇവിടെ എന്താ ലയിറ്റിനു     നടുവില്‍  കറുത്ത സ്പോട്ടില്ലാത്തെ      ഹെല്മറ്റില്‍   എസ്   മുദ്രയില്ലാതെ എന്നൊക്കെ വിരട്ടുന്നതിനു  പകരം സഹോദരാ എനിക്ക് വിശക്കുന്നു എനിക്ക് ഭക്ഷണം കഴിക്കാന്എന്തെങ്കിലും തരൂ എന്ന് പറഞ്ഞിരുന്നെങ്കില്‍ നിങ്ങള്സന്തോഷത്തോടെ കൊടുക്കില്ലേ .നിങ്ങളുടെ പണം വാങ്ങി പോലീസുകാരന്ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് കൂടി പറഞ്ഞിരുന്നെങ്കില്‍ നിങ്ങള്എന്ത് മാത്രം സന്തോഷം അനുഭവിക്കും .
   എനിക്ക്     തോന്നുന്നത് മൂന്നു തരത്തിലുള്ള കൈക്കൂലി വാങ്ങുന്നവരാന്നുള്ളത് 
1. നിങ്ങളെ ആദ്യം പീഡിപ്പിച്ചും   ഭയപ്പെടുത്തിയും ഒടുവില്കൈക്കൂലി ചോദിച്ചും അവസാനം കൊടുത്തു കഴിഞ്ഞാലും പിന്നേം രണ്ടു വിരട്ടും ഡയലോഗും ഒക്കെ തന്നു ഓടിക്കുന്നവര്‍ ( ഉദാ . ,ട്രാഫിക്‌ പോലീസുകാര്‍ ,പിന്നെ നമ്മടെ സാധാ പോലീസുകാര്‍ )
2. നിങ്ങളെ വിരട്ടുകയും പണം വാങ്ങുകയും ചെയ്തിട്ടും ഉദ്ദേശിച്ച കാര്യം ഭംഗിയായി സാധിച്ചു തരാത്തവര്‍( ഉദ  . കേരളത്തിലെ റയില്വെ ടി .ടി യാരന്‍  മാര്‍, സര്ക്കാര് ഉധ്യോഗസ്തര്‍ )
3. നിങ്ങളെ മാക്സിമം സുഖിപ്പിക്കുകയും എല്ലാം ശരിയാക്കി തരാം എന്നും പറഞ്ഞു സന്തോഷിപ്പിക്കുകയും    പിന്നെ പണം കിട്ടി കഴിഞ്ഞാല്‍ നിങ്ങള്ക്ക് അയാളെ ഒരിക്കലും കണ്ടു കിട്ടുവാന്‍ കഴിയാത്തവര്‍ (.ഉദാ .അല്ലറ ചില്ലറ രാഷ്ട്രീയക്കാര് , വക്കീല്‍ ഗുമസ്തന്മാര് , ബ്രോക്കെരന്മാര്).
ഈയിടെ ബുര്കിനാ ഫാസോ  വരെ പോയപ്പോള്ഘാന ഇമ്മിഗ്രഷനില്‍  മാന്യമായി ചോപ്പ് മണിയൊക്കെ കൊടുത്തു ബോര്ഡര്‍       ‍ കടന്നു ബുര്കിനാ എംബസിയിലെത്തി ബുര്കിനാ ഒരു ഫ്രഞ്ച് അധീന പ്രദേശമായതിനാല്‍ സംസാര ഭാഷ ഫ്രഞ്ചും പണം ഫ്രാങ്കും സിഫയും ഒക്കെയാണ് .ഓഫീസരെ കണ്ടു ഒരു വര്ഷത്തെ മള്ടിപ്പിള്‍    ‍     എന്ട്രി വിസ ആവശ്യപ്പെട്ടു .അയാള്‍ ‍ ഉടനെ താരീഫു കാര്ഡു തന്നു .പണം  കണ്വെര്ടു   ചെയ്യാന്ഒരു എയ്ജെന്റിനെ    ഏര്പ്പാടാക്കി തന്നു .ഫോടോയില്ലെന്നു പറഞ്ഞപ്പോള്അയാളുടെ ഓഫീസില്‍ വച്ചു തന്നെ ഫോട്ടോയെടുക്കാന്‍ ഒരു ക്യാമെറമാനേ     കൊണ്ട് വന്നു .ഫ്രെഞ്ചിലുള്ള ഫോം ഫില്ചെയ്യാന്സഹായിച്ചു താരീഫ്ഫു പ്രകാരം പണം വാങ്ങി പാസ്പോര്ട്ടില്സീല് ചെയ്തു തന്നു .ഇപ്പൊ ശീലമായതു   കൊണ്ട് മുനിലെ പോക്കറ്റില്‍ എടുക്കാന്എളുപ്പത്തില്വച്ചിരുന്ന ചോപ്പ് മണി യിലേക്ക് അയാള്ഒരു താല്പര്യവും കാട്ടുന്നില്ല. എനിക്കാണെങ്കില്‍ ആകെ വിമ്മിഷ്ടം ഇത് കൊടുക്കാതെ കൈ തരിക്കുന്നു .ഒടുവില്അയാളോട് നേരിട്ട് ചോദിച്ചു എന്തെങ്കിലും .......എയ്യ് നിങ്ങള്ഞങ്ങളുടെ അതിതിയാണ് ഞങ്ങളുടെ രാജ്യം സന്ദര്ശിക്കുന്നതില സന്തോഷിക്കുന്നു .  പോക്കെറ്റില്കിടന്നു ചോപ്പ് മണി എന്നെ ഇളിഭ്യനായി നോക്കി ചിരിച്ചു .       ഒരു വര്ഷം കഴിഞ്ഞു വിസ രിനിവ്  ചെയ്യുന്നതിനെ കുറിച്ച് ആരാഞ്ഞപ്പോള്‍ നിങ്ങള്‍ തലസ്ഥാനമായ വഗടുഗുവില്‍ ചെന്ന് ഇമമിഗ്രഷന്ഓഫീസില്പോയി കാണിച്ചാല്‍ തങ്ങളുടെ രാജ്യത്തോട് താല്പര്യം ഉള്ളവനെന്നു അറിഞ്ഞാല്‍ വേറെ പണമൊന്നും വാങ്ങാതെ തന്നെ  വിസ രണ്ടു വര്ഷത്തേക്ക് എക്സ്ടെന്ട്    ചെയ്തു തരും  .(ഇനി ഇതിനാണോ ഭഗവാനെ ശരിക്കും വാഴപ്പഴം റിപ്പബ്ലിക് എന്ന് പറയുന്നത് )        നാട്ടിലാവുമ്പോ  ഫ്രഞ്ച് അധീന പ്രദേശമായ     മാഹി വരെ പോവുമ്പോ എന്തൊരു   സന്തോഷമായിരുന്നു എന്റെ വയറു നിറയെ കള്ളും കാറിന്റെ കുംബ നിറയെ ഇന്ധനവും ചുള് വിലക്കടിച്ചു തിരിച്ചു പോവുന്ന കാലത്തേ തുടങ്ങിയ എന്റെ ഫ്രഞ്ച് അഭിനിവേശം കുറെ കൂടി ഉയരത്തിലെത്തി .ഇതിനാണ് തറവാടിത്തം തറവാടിത്തം എന്ന് പറയുന്നത് അല്ലാതെ കൊണ്ട് വന്ന കുപ്പിയില്നിന്നും കൂടുതലുണ്ടെ  അടിച്ചു മാറ്റി നിയമം പഠിപ്പിക്കുന്നതല്ല  .


pic courtesy google
                    



              

                          




  

20 comments:

  1. കുഞ്ഞാ തരെക്കേട്‌ ഇല്ല ..
    ഇനിയും പോരട്ടെ ..

    ReplyDelete
  2. പ്രിയപ്പെട്ട കുഞ്ഞേ,
    വളരെ സരസമായി കുപ്പിയും കുപ്പിയില്‍ ഇറക്കിയവരുടെ ചരിത്രവും എഴുതിയ ഈ പോസ്റ്റ്‌ മനോഹരം...ഇപ്പോള്‍ നാട്ടിലാണോ?
    എപ്പോഴും ഒന്നോര്‍ക്കുക...നന്മയുടെ ഒരു പൂമരം എവിടെയെങ്കിലും കാണും!അപ്പോള്‍ നമുക്കും നന്മയുടെ പൂമരമാകാം!
    ശുഭരാത്രി!
    സസ്നേഹം,
    അനു

    ReplyDelete
  3. ഖാന കഴിക്കാന്‍ വകയില്ലാണ്ട് ഘാനയില്‍ പോയോനാണ് മാപ്പാക്കണം

    താരതമ്യവും നാട്ടിലെ മൂന്നു തരക്കാരെ കണ്ടുപിടിച്ചതും എല്ലാം അല്പം ഹാസ്യത്ത്തോടെ അവതരിപ്പിച്ചത്‌ നന്നായി. എന്ത് പറഞ്ഞിട്ടെന്താ..കിട്ടാനുള്ളത്‌ കിട്ടാതെ ഒന്നും നടക്കില്ല.

    ReplyDelete
  4. മല്ലു എവിടെ പോയാലും ....:)
    കള്ളുകുടി ,കൈക്കൂലി കൊടുക്കല്‍ (വാങ്ങുന്നത് മാത്രമല്ല കുറ്റം )
    ...അപ്പോള്‍ നാട്ടിലേക്ക് പോവാറായോ?

    ReplyDelete
  5. എന്തിനും,ഏതിനും കൈമടക്ക് കൊടുത്ത് ശീലിച്ച എനിയ്ക്കൊക്കൊ, ഇവിടെ വന്നപ്പോൾ ഇങ്ങോട്ട് എന്തിനും ഏതിനും സഹായം , ചോദിക്കാതെ പോലും വന്ന് ചെയ്തുതരുന്ന യൂറോപ്പ്യന്മ്മരെയൊക്കെ കണ്ട് ഭയങ്കര വിമ്മിഷ്ട്ടമായിരിന്നു കേട്ടൊ കുഞ്ഞാ
    ലിങ്കുകളിൽ നിന്നും ലിങ്കുകളിലേക്കുള്ള പ്രയാണമായുള്ള ഈ യാത്രാപ്രയാണങ്ങൾ ഇഷ്ട്ടപ്പെട്ടു ..

    ReplyDelete
  6. “ഖാന കഴിക്കാന്‍ വകയില്ലാണ്ട് ഘാനയില്‍ പോയോനാണ് മാപ്പാക്കണം ...“ അതു കലക്കി.
    ഇതൊന്നും നമ്മുടെ സാറുമ്മാർക്ക് ഏൽക്കാൻ വഴിയില്ല. എരനക്കിപ്പട്ടീടെ കിറിനക്കിത്തിന്നു ശിലിച്ചോരാ..!!!

    പോക്കറ്റിൽ കരുതി വച്ചിരുന്ന കൈക്കൂലിക്കാശ് കൊടുക്കാഞ്ഞിട്ട് മനഃപ്രയാസ്സപ്പെട്ടു നിൽക്കുന്ന കുഞ്ഞന്റെ നിൽ‌പ്പ് ഞാൻ മനസ്സിൽ കാണുന്നു...!!
    നന്നായിരിക്കുന്നു..
    ചിരിക്കാൻ വകയുണ്ടായിരുന്നു...
    ആശംസകൾ....

    ഘാനാവിശേഷങ്ങൾ ഇനിയും പോരട്ടെ...

    ReplyDelete
  7. ന്റെ കുഞ്ഞാ ഒടുക്കത്തെ അലക്കാണല്ലോ അലക്കിയത്

    ReplyDelete
  8. ചിരിപ്പിച്ചു...പിന്നെ കൊച്ചിയിലെ കഥയുംകൂടി മുഴുമിപ്പിക്കാമായിരുന്നു.

    ReplyDelete
  9. നന്നായിട്ടുണ്ട്
    ആശംസകള്‍
    ബൈ എം ആര്‍ കെ
    സമയം കിട്ടുമ്പോള്‍ ഈ പോട്ടതരങ്ങളിലോട്ടു സ്വാഗതം ..

    http://apnaapnamrk.blogspot.com

    ReplyDelete
  10. വളരെ രസകരമായി എഴുതിയിരിക്കുന്നു.നന്നായി ചിരിച്ചു.ആഫ്രിക്കന്‍ മല്ലു എന്ന പേരാണ് ഞാന്‍ ഇവിടെ വരാനുള്ള കാരണം.ഞങ്ങളുടെ കൂടെ ടാന്‍സാനിയായില്‍ ജോലി ചെയ്തിരുന്ന ഒരു കൂട്ടുകാരന്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത് അക്രയിലാണ്.

    ReplyDelete
  11. എന്റെലോകം ,അനുപമ ,കിങ്ങിണികുട്ടി ,റാംജി ,രമേഷ് , ബിലാത്തി ഭായ് ,വി കെ ,കൊമ്പന്‍ ,നികു ,റഷീദ്, ജ്യോ എല്ലാവര്ക്കും ഒരുപാടു നന്ദി .മാസത്തില്‍ ഒരെണ്ണം എങ്കിലും പോസ്റിയില്ലെങ്കില്‍ ഈ ബ്ലോഗു ചത്ത്‌ പോവുമല്ലോന്നു കരുതി 31 ഇന് രാത്രി ധൃതി പിടിച്ചു എഴുതിയതാണ് .സംഭവം അത്ര ക്ലിയര്‍ ആയില്ലന്നറിയാം.എല്ലാവര്ക്കും വീണ്ടും നന്ദി

    ReplyDelete
  12. പ്രിയ മല്ലു
    ഹാസ്യവല്‍ക്കരിച്ചു എഴുതിയ പോസ്റ്റ്‌ നന്നായിട്ടുണ്ട്. ചില പ്രയോഗങ്ങള്‍ ശെരിക്കും ചിരിപ്പിച്ചു.
    തുടരുക

    സജീവ്‌

    ReplyDelete
  13. sharikku african mallu thanne, postu vayichu chirichu poyi...... aashamsakal........

    ReplyDelete
  14. >>സഹോദരാ എനിക്ക് വിശക്കുന്നു എനിക്ക് ഭക്ഷണം കഴിക്കാന്‍ എന്തെങ്കിലും തരൂ എന്ന് പറഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ സന്തോഷത്തോടെ കൊടുക്കില്ലേ .നിങ്ങളുടെ പണം വാങ്ങി പോലീസുകാരന്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് കൂടി പറഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ എന്ത് മാത്രം സന്തോഷം അനുഭവിക്കും <<

    അത് കലക്കി !

    ReplyDelete
  15. യാത്രകള്‍ ,ജയരാജ്‌ ,ഗ്രാമീണന്‍ വായിച്ചതിനും ഇഷ്ടപ്പെട്ടതിലും ഒരു പാട് നന്ദി ...
    akb: അത്ര ശരിയായില്ല അല്ലെ :-(

    ReplyDelete
  16. കുപ്പി പോലീസുകാര്‍ അടിച്ചുമാറ്റാന്‍ തുടങ്ങിയപ്പോഴാണ് പ്രതികരണ ശക്തി വന്നത്.. കൊള്ളാം...

    ReplyDelete
  17. ആഫ്രിക്കന്‍ മല്ലുവിന്--താങ്ക്സ് ലിങ്കിനു..
    ജെനറേഷന്‍ ടോ ജെനറേഷന്‍ കലക്കി..
    മ്സ്ഗ് എങ്ങനെ അയക്കണം എന്ന് അറിയില്ല..അതാണ് ഇവിടെ പോസ്ടിയ്യത്..
    താന്കള്‍ ശരിക്കും അഫിക്കയില്‍ ആണോ ജോലി ചെയുന്നെ..
    ലേഖനങ്ങള്‍ അധികം വായിക്കാന്‍ ഇപ്പൊ പറ്റില്ല..
    പരീക്ഷ സമയം ആണ്..
    ലുങ്കിമലയാളി

    ReplyDelete
  18. കണ്ണൂർ മീറ്റിന്റെ ഫോട്ടോകൾ

    http://rkdrtirur.blogspot.com/2011/09/blog-post_11.html

    http://mini-minilokam.blogspot.com/2011/09/blog-post.html

    പ്രിയപ്പെട്ട മല്ലൂ ഇതാ തൽക്കാലം ഇതു പിടി.അല്പം തിരക്കിലാ

    ReplyDelete
  19. Kannur cyber meet 2011
    ഇതാ ഇതുകൂടി

    ReplyDelete

സാക്കിച്ചി ടോയോടയും വൈ വൈയും

  സാക്കിച്ചി   ടോയോടായെ അറിയുമോ അദ്ദേഹത്തിന്റെ "വൈ" "വൈ" അനാലിസിസ് കേട്ടിട്ടുണ്ടോ.ബിസിനസ് മാനേജ്‍മെന്റ് ട്രൈനേഴ്‌സ് ഒക്ക...