Monday, October 31, 2011

മാസ്റ്റര്‍ബേഷന്‍

m
ജോണ്‍ എനിക്കറിയാവുന്ന ചിലരില്‍ തീര്‍ത്തും നിസ്സംഗന്‍. ജോണ്‍ എന്റെ സുഹൃത്താണോ? അല്ല! എന്റെ സുഹൃത്തിന്റെ സുഹൃത്താണ്. ജോണിനെന്താണ് ജോലി എന്നെനിക്കറിയില്ല. ഏതോ ബാങ്കിന്റെ കളക്ഷന്‍ ഏജെന്റാണെന്നാണ് അറിവ്. എന്നാല്‍ സത്യം ഏജെന്റിന്റെ ഏജെന്റാണെന്നാണ് തോന്നുന്നത്.ജോണ്‍ വിവാഹമോചനം നേടിയവനാണ്. എന്നാല്‍ അത് പറയാന്‍ ജോണിന് മുഖപടങ്ങളില്ല 'അത് ശരിയായില്ലളിയാ' എന്ന ഒറ്റ വാക്കുകൊണ്ട് തട്ടിത്തെറിപ്പിക്കും. ആ നിസ്സംഗതയാണ് ജോണിനെകുറിച്ചാലോചിക്കുമ്പോള്‍ മുന്നില്‍ വരുന്നത്.
രിക്കല്‍ ജോണിനോട്‌ ഞാന്‍ മുഖത്ത് നോക്കി പറഞ്ഞു,നിന്റെ മുഖം
കണ്ടാല്‍ നല്ല ഒന്നാന്തരം കള്ളലക്ഷണമുണ്ടെന്നു.ചിരിച്ചു കൊണ്ട് ജോണ്‍
പറഞ്ഞു"സത്യമാണളിയാ പലരും പറയാറുണ്ട് എന്നെ കണ്ടാല്‍ ഒരു ഫ്രോഡ് ലുക്കുണ്ടെന്നു.പഠിപ്പുണ്ടായിട്ടെന്താ കാര്യം മുഖം കണ്ടാല്‍ ആരും നല്ല ജോലിയൊന്നും തരില്ല".
നസ്സ് സിക്സ് പാക്കിനും എയിറ്റ് പാക്കിനും കൊതിക്കുകയും വയറു ഫാമിലി പാക്ക് പോലെ വീര്‍ക്കുകയും ചെയ്തു കൊണ്ടിരുന്ന നാളുകളില്‍ ജിമ്മില്‍ ജോയിന്‍ ചെയ്യാന്‍ തീരുമാനിച്ചു ജോണിന്റെ വീടിനടുത്തുള്ള ജിമ്മില്‍ എനിക്ക് മെമ്പര്‍ഷിപ്പെടുക്കാന്‍ ജോണ്‍ എന്നെ സഹായിച്ചു. എറണാകുളം കെ.എസ.ആര്‍.ടി.സി സ്റ്റാന്‍ടിനു സമീപമുള്ള ഗ്രൌണ്ടിനു ഇടതു വശത്തെ റോഡില്‍ ഒരു ബില്‍ഡിങ്ങിനു മുകള്‍ നിലയിലാണ് ജിം .
രു ദിവസം എന്നെ അവന്‍ വീട്ടില്‍ കൊണ്ടു പോയി. അവന്റെ അമ്മ എനിക്ക് കാപ്പിയും മറ്റും തന്നു.അവരുടെ വീട്ടില്‍‍ കുറച്ചു പേയിംഗ് ഗസ്റ്റുകളെ താമസിപ്പിച്ചിട്ടുണ്ട്.ഒരു കുഞ്ഞു ഹോട്ടലും നടത്തുന്നുണ്ട്. വൈകുന്നേരം വീടിനു മുകളില്‍ ഈ പേയിംഗ് ഗസ്റ്റുകളുമായി മദ്യപാനമാണ് ജോണിന്റെ മെയിന്‍ പരിപാടി.എന്നെ കണ്ടപ്പോള്‍ ട്രൂപ്പില്‍ പെട്ട ആരോ ആണെന്നു കരുതി അമ്മ മടിച്ചുനിന്നു.എന്നാൽ ‍എന്നെ നന്നായി പരിചയപ്പെടുത്തിയത് കൊണ്ടാണ് എനിക്ക് കാപ്പി തന്നത്.ഇല്ലെങ്കില്‍ ഗ്ലാസും ഒരു കുപ്പി വെള്ളവുമായിരിക്കും കിട്ടുമായിരുന്നത്.
ജോണ്‍ ഒരാളാണ് ആ കുടുംബം നോക്കുന്നത്.രണ്ടു പെങ്ങന്മാരെ കല്യാണം കഴിപ്പിച്ചയച്ചു.അന്ന് ജോണിന് മുപ്പത്തഞ്ചു വയസ്സ് വരും. വിവാഹ മോചനമെല്ലാം വാങ്ങി ജീവിതം അടിച്ചു പൊളിക്കുകയാണ്.പലരും പല കഥകളും പറയുന്നുണ്ടെങ്കിലും‍ ജോണ് ആര്‍ക്കും ഒരു വിശദീകരണവും നല്കാറില്ല. ഒന്ന് രണ്ടു പണമിടപാടിലും തികച്ചും മാന്യനായിരുന്നു. എന്നാല്‍ ഞാനും ജോണും സുഹൃത്തുക്കളൊന്നുമായിരുന്നില്ല.
ജോണ്‍ രാവിലെയാണ് ജിമ്മില്‍ വരുന്നത്. ഞാനാണെങ്കില്‍ വൈകിട്ടും. ഒരു ദിവസം യാദൄശ്ചികമായി ജോണിനെ ഞാൻ പോയ സമയത്ത് കണ്ടു. അവിടെ,ജിമ്മില്‍ ഒരു വലിയ ബോര്‍ഡില്‍ വ്യായാമം ചെയ്യാന്‍ വരുന്നവര്‍ ചെയ്യാന്‍ പാടില്ലാത്ത കുറെ കാര്യങ്ങള്‍ എഴുതി വച്ചിട്ടുണ്ട്. ഏറ്റവും താഴെയായി,വലിയ അക്ഷരത്തിൽ ഇങ്ങനെ:-"ജിമ്മിൽ വ്യായാമം ചെയ്യുന്നവര്‍ മുഷ്ടിമൈഥുനം തീര്‍ത്തും ഒഴിവാക്കണം" എഴുതിയിട്ടുണ്ട്.ഞാൻ ഒരു തമാശക്ക് എന്തിനാ ജോണേ ഇങ്ങനെ എഴുതിയിരിക്കുന്നത് എന്ന് ചോദിച്ചു.ജോണ്‍ അപ്പോഴാണ്‌ അത് ശ്രദ്ധിച്ചത്‌.എന്നിട്ട് എന്റെ സംശയ ദൂരീകരണത്തിനായി വിശദമാക്കി,"അത് ജിമ്മില്‍ വരുന്നവര്‍ മുഷ്ഠി അതായത് പഞ്ചപിടിക്കരുത് എന്നാണ് എഴുതിയിരിക്കുന്നത്.പഞ്ചപിടിക്കുന്നത് കയ്യിന്റെ അതായത് ബൈസപ്സ് മസ്സിലിനു നല്ലതല്ല .മനസ്സിലായോ??!!"
ജോണിന്റെ മലയാള ഭാഷ ജ്ഞാനം മനസ്സിലാക്കിയ ഞാൻ ആ വലിയ ജിം കുലുങ്ങുന്ന വണ്ണം പൊട്ടിച്ചിരിച്ചു.ചിരികണ്ടു അന്തം വിട്ടു നിന്ന ജോണിനോട്‌ ഒരു വിജയിയെ പോലെ ഞാൻ വിശദീകരിച്ചു, 'അത് സ്വയംഭോഗം ചെയ്യരുതെന്നാണ്'.കലികൊണ്ട ജോണ് അപമാനവും അതിലേറെ കോപവും പൂണ്ടു പറഞ്ഞു,"ൈ...... ഇവനൊക്കെ '............................. ക്കരുത്' എന്നങ്ങു എഴുതി വച്ചാല്‍ പോരെ? വെറുതെ മനുഷ്യനെ മിനക്കെടുത്താന്‍ അവന്റെ ഒരു മുഷ്ടിമൈഥുനം..." പിന്നെ '' വച്ചും '' വച്ചും ''വച്ചും കുറെ തെറിയും.
ശുംഭം
നന്ദി:-
പത്താം ക്ലാസ്സില്‍ പദ്യം പഠിപ്പിച്ച മലയാളം മാഷ്‌ രക്തം,രേതസ്സ്,ശുക്ലം,എന്നെല്ലാം വായിച്ച് 'ശുക്ലം അത് പിന്നെ നിങ്ങള്‍ക്കെല്ലാം അറിയാല്ലോ ല്ലെ?' എന്ന് തടിതപ്പിയപ്പോള്‍ ക്ലാസ്സില്‍ ഉയര്‍ന്ന പൊട്ടിച്ചിരി കേട്ട് അടുത്ത സുഹൃത്തിനോട്‌ എന്താടാ അതിന്റെ അര്‍ത്ഥം എന്ന് ചോദിച്ചപ്പോള്‍ അവന്റെ മുഖത്തു വിടര്‍ന്ന പുച്ഛഭാവത്തിനും വിശദീകരണത്തിനും. 

pic . courtesy google

21 comments:

 1. കുഞ്ഞാ മുഷ്ട്ടി മൈഥുനം
  ഈ വാക്ക് പഠിപ്പിച്ചു തന്നതിന് നന്ദി

  ReplyDelete
 2. കുഞ്ഞാ...ഇതൊന്നും അത്ര നല്ലേനല്ലാ ട്ടോ....

  ReplyDelete
 3. ഇനിയും ഇതൊന്നും അറിയാത്തവർക്ക് ഉപകാരമായിക്കോട്ടെ എന്നു കരുതിയായിരിക്കും അല്ലേ., കൊള്ളാം!

  ReplyDelete
 4. Kollaam kunjaaaa!!! Malayalam classil ninnu ithallathe vereyum karyangalokke padichittundallo alle??? hi hi hee :)

  Regards
  http://jenithakavisheshangal.blogspot.com/

  ReplyDelete
 5. കുഞ്ഞാ...ഇതൊന്നും അത്ര നല്ലേനല്ലാട്ടോ...

  ReplyDelete
 6. മനോഹരമായ മേശപ്പൂ,കമ്പിപൂത്തിരി,പിന്നെ ഭംഗിയുള്ള തലചക്രം,ഇമ്പമാർന്ന പടക്കങ്ങൾ എന്നിവക്ക് ശേഷം വെറുതെ ഒരു കുഞ്ഞ് വാണം വിട്ട് കളിക്കുകയാണല്ലൊ ഇവിടെ...
  അല്ലേ കുഞ്ഞാ

  ReplyDelete
 7. ഉം!
  കുഞ്ഞന്റെ തമാശ കൊള്ളാം!

  ReplyDelete
 8. സുജിത്തേ
  ഇതൊന്നും നല്ലതല്ല. പറഞ്ഞില്ലെന്നു വേണ്ട ,.
  (പിന്നെ പത്താം ക്ലാസ്സിലെ ക്ലാസുകള്‍ ഒരിക്കല്‍ കൂടി ഒര്പ്പിച്ചതിനു നന്ദി )

  സജീവ്‌

  ReplyDelete
 9. അല്ല സുഹൃത്തെ ഘാനായിലെ ഖാനാവിശേഷം കാണാൻ വന്നപ്പൊഴേക്കും നിങ്ങള് ഇങ്ങ് എറണാകുളത്ത് ജിം പഠിക്കാനെത്തിയോ...??!!
  എന്തു പറ്റി..? ഘാനാ‍ക്കാരു വളഞ്ഞിട്ട് വല്ല....??!!

  ReplyDelete
 10. ഒരു തമാശക്ക് പോസ്റ്റി എന്നെ ഉള്ളു ....വൈ സൊ സീരിയസ് .
  എന്നെ തല്ലണ്ടാ..... ഐ അം ദി റണ്ണ്‍....

  ReplyDelete
 11. ആരും വായിച്ചു പോകുന്ന തലക്കെട്ട്‌. ഇതില്‍ കാര്യമായി 'മറ്റവന്‍' ഉണ്ടാകും എന്ന് കരുതിയാ വായിച്ചു തുടങ്ങിയത്. എവിടെ! ഒന്നുമില്ല. നര്‍മത്തില്‍ ചാലിച്ച ഒരു പോസ്റ്റ്‌ മാത്രം. രസകരമായി എഴുതി. നന്ദി.

  ReplyDelete
 12. ഹഹഹ് അത് കൊള്ളാം ..ഏറ്റവും രസ്കരമായത് അവസാനത്തെ വാല്‍ക്കഷണം....!!!!!

  ReplyDelete
 13. rasakaramayi paranju.... bhavukangal........ PLS VISIT MY BLOG AND SUPPORT A SERIOUS ISSUE.........

  ReplyDelete
 14. തമാശക്കും മുഷ്ടിമൈഥുനം അല്ലെ..
  ഹ ഹ ഹ

  ReplyDelete
 15. കുഞ്ഞാ, ഒരു മാസത്തിലേറെ ആയി പോസ്റ്റിട്ടിട്ട്....?
  ‘കുഞ്ഞാ... ഇതൊന്നും... അത്ര ... നല്ലേനല്ല...’..!!

  ReplyDelete