Thursday, August 1, 2013

പലരും പലതും

യിടെയാണ് മലയാളം ചാനലുകൾ ഘാനയിൽ ഡിഷ്‌ വഴി ലഭിച്ചു തുടങ്ങിയത്.  അത് കൊണ്ട് തന്നെ മലയാളം വാക്കുകളുടെ പുതിയ ചില അർത്ഥസാരങ്ങൾ മനസ്സിലാക്കാൻ വൈകി.പറയുമ്പോൾ നീയാരാടാ മലയാളം മുന്ഷിയോ എന്ന്  ചോദിയ്ക്കല്ലേ.  പക്ഷെ ഈയിടെ പണിക്കു പോണോ അതോ ഉമ്മൻ ചാണ്ടി രാജി വച്ചതിനു ശേഷം മതിയോ എന്നാ അട്ടർ   അങ്കലാപ്പിൽ തോഴിലില്ലെങ്കിലും കൂലിയുണ്ടെന്ന രീതിയിലുള്ള കാത്തിരുപ്പായിരുന്നു ടി വി ക്കുമുന്നിൽ. ആ കാലത്താണ് ഒന്ന് രണ്ടു പുതിയ തരം പ്രയോഗങ്ങൾ മനസ്സില് പതിഞ്ഞത് .തെറ്റയിൽ പീഡന എം എം എസ്സ് വിവാദം ഇറങ്ങിയ അന്നും സോളാർ വിവാദത്തിനിടയ്ക്കും സ്ഥിരമായി കേട്ടിരുന്ന ഒരു വാക്കാണ്‌ "നിർഭാഗ്യകരം" എന്നത് .നികേഷൊക്കെ   പാർട്ടിയിലെ മുഖ്യ പോരാളികളെ  ഈ പ്രശ്നത്തിൽ വെള്ളം കുടിപ്പിക്കാൻ  അരയും തലയും മുറുക്കി അഭിപ്രായം ആരാഞ്ഞപ്പോൾ  സ്ഥിരം കേട്ട വാക്കാണ്‌   "അത് വളരെ നിര്ഭാഗ്യകരമായി" എന്ന് പറഞ്ഞത് .സത്യത്തിൽ അവരുദ്ദേശിച്ചത് പീഡനവും അഴിമതിയും നടത്തിയതിനു ശേഷം ഈ സംഭവം പുറത്തു  അറിഞ്ഞത് നിര്ഭാഗ്യകരമായി എന്നാണ്. ഭാഗ്യം ഉണ്ടായിരുന്നെങ്കിൽ ഈ സംഭവം ഒറ്റ കുഞ്ഞു പോലും അറിയാതെ രക്ഷപ്പെട്ടേനെ . അതെ സർ നിര്ഭാഗ്യവാൻ മാരാണ് നിങ്ങളെ ജയിപ്പിച്ചുവിട്ട ജനങ്ങൾ . അതായതു ഇന് ഫ്യുച്ചർ വേലക്കാരിയെ കയറിപ്പിടിക്കുന്നതും കണ്ടു കൊണ്ട് വരുന്ന  ഭാര്യോടു ഭര്ത്താവിനു ഒരു വിശദീകരണം മാത്രം കൊടുത്താല മതി " തീര്ത്തും  നിര്ഭാഗ്യകരമായി പോയി".

റ്റൊരു
കലക്കൻ വാക്കാണ്‌ സാങ്കേതിക തകരാറ് ഞാടെ ചെറിയ ബുദ്ധിയിൽ തോന്നണത് ഇതിന്റെ അർഥം ടെക്നിക്കൽ ഫയിലിയർ   ഹതായത്  തികച്ചും  യന്ത്ര സാമഗ്രികൾ അല്ലെങ്കിൽ മാനുഷിക കഴിവല്ലാതെ സങ്കെതികമായുള്ള പിഴവുകൾകൊണ്ട് എന്നര്ഥം വരുന്ന ഒരു വാക്ക് . ഇതിന്റെ വളരെ വ്യാപകമായ ഉപയോഗം തന്നെ പണ്ട്  ദൂരദർശൻ കാലത്ത് സ്ഥിരം വീണാനാദവും പൊഴിച്ച് കൊണ്ട് കാണിച്ചിരുന്ന ഒരു സ്ലൈഡ് ആയിരുന്നു "സാങ്കേതിക തകരാറുകൾ മൂലം തടസം നേരിട്ടതിൽ ഖേദിക്കുന്നു " എന്നാ പ്രയോഗം. ദൂരദർശൻ  എന്നാ ഒറ്റ  ചാനെൽ പാട്ടും പടി  8:30നു ഡൽഹിക്ക്  കടക്കുന്നതിനു മുൻപ്  വരെ ചിലപ്പോൾ   ഈ സ്ലൈഡ് തുടര്ന്നിരുന്നു. പക്ഷെ ഇന്നിപ്പോൾ ഇടയ്ക്കും തലക്കും പുട്ടിനു പീര കണക്കെ ഇച്ചിരി കട്ടിക്ക് കിടക്കട്ടെ എന്നാ ഉദ്ദേശത്തിൽ പ്രയോഗിക്കുന്ന -സാങ്കേതികമായി അദ്ദേഹത്തിന് മന്ത്രിയായി തുടരാം   , ചില  സാങ്കേതിക  കാരണങ്ങളാൽ എഴുത്ത് നിര്ത്തുന്നു , സാങ്കേതിക കാരണങ്ങളാൽ കുടി നിരത്തി എന്തിനധീരത സാങ്കേതിക തടസങ്ങൾ മൂലം കുഞുങ്ങൾ ഉണ്ടാകാത്ത ദമ്പതികൾ എന്ന് വരെ കേള്ക്കുന്നു ...സാങ്കേതിക തകരാറുകൾ മൂലം മൂത്രം പോകാത്തവരെ വരെ കാണേണ്ട അവസ്ഥാ വിശേഷം ഉണ്ടാകാൻ താമസം വിനാ സാധിക്കും . 

ല്പം കനമുള്ള വാക്കുകള് കൊണ്ട് അമ്മാനം ആടുന്നത് ഒരു  വിധം സംഭവം തന്നെ .പക്ഷെ വ്യക്തിപരമായി എനിക്ക് ഇതൊന്നും മനസ്സിലാവാറില്ല ഉദാഹരണത്തിനു ഡോ. എസ്‌ വേലായുധന് നായര് വിവര്ത്തനം ചെയ്ത മാർക്കേസിന്റെ ഏകാന്തതയുടെ നൂറു വർഷങ്ങൾ (100 years of solitude ) എന്നാ കൃതിയുടെ ആമുഖത്തിലെ ആഷാ മേനോന്റെ വരികളാണ് ..

"സമുദാത്തമായ  ഏതൊരു  കലാസ്രിഷ്ടിയിലും സ്വപ്നത്തിന്റെ ജലാംശം കുടി കൊള്ളുന്നുണ്ട് അനുഭവങ്ങളും  ആശയങ്ങളും പുതിയ സങ്കലനങ്ങൾക്ക്  വിധേയമാകുന്നത്  ഈ കാരണ ജലത്തിലൂടെയാണ്. ഇത് നൂതനമായ തന്മാത്ര മാതൃകകൾക്ക് ജന്മമരുളുന്നു .ഒരു ദര്ശനം  വൈസദ്യം പോകുന്നത് ഇവ്വിധം തന്മാത്രകളിലൂടെയാവും .ഇതോടു കൂടി കലയിൽ സ്പര്ശനീയമല്ലാത്ത ഒരു തലം ഊറിത്തുടങ്ങുന്നു.സാധാരണേതരമായ  യാഥാര്ത്യത്തിന്റെ തലം.അഥവാ സ്ഥല കാലങ്ങളുടെ കെട്ടുകളിൽ നിന്നും മുന്നോട്ടായുന്ന ഒരു ഉച്ച്ച്റുങ്കല  മനസ്സിന്റെ  സാന്നിദ്യം നാം  അതിലറിയുന്നു.ഒരു കലാസൃഷ്ടി കളത്തിൽ പ്രവേശിക്കുന്നത്  ഈ ജാകര സ്വപ്നങ്ങളിലൂടെയാണ്.     


ഇങ്ങനെ തുടങ്ങുന്ന ആമുഖം എട്ടു പുറത്തോളം ഒരു പിടിയും കിട്ടാതെ  തിരിച്ചിട്ടും മറിച്ചിട്ടും വായിച്ചു ക്ഷമ നശിച്ചപ്പോൾ ഓർത്ത്പോയത് ഏതോ സിനിമയിലെ ആ മാമുക്കോയൻ ഡയലോഗാണ് ..   
 "ചങ്ങായി ഒരിച്ചിരി  പാലും പഞ്ചാരയും  ചേർത്ത് ഒന്ന് ലൈറ്റ് ആക്കിതന്നെര്ന്നെങ്കി  മനസ്സിലാക്കായിരുന്നു" .
 
പിന്കുറിപ്പ് അല്ലെങ്കിലും എനിക്ക്  ഈയിടെയായി മലയാളം തീരേ മനസിലാവുന്നില്ല    ഓണാഘോഷത്തിനു മലയാളം നോട്ടീസ് എഴുതി കൊടുത്തതിൽ കാർമികത്ത്വം     എന്ന വാക്ക് കണ്ടു  ഒരു ഹൈന്ദവ ആഘോഷത്തിലാണോടൊ   ക്രിസ്തീയ വാക്യമായ ''കാർമികത്ത്വം" എന്നുര ചെയ്തു  എന്നെ അസ്തപ്രജ്ഞനാക്കി   കഥാവശേഷനാക്കാതെ വിട്ടിട്ടു  അധികം നാളായിട്ടില്ല ..   തമിഴിലൊക്കെ  വടിവേലു പറയുന്ന പോലെ മലയാളം എങ്ക് എങ്കിറിയോ പോയിട്ടേൻ  സർ .  
                 

15 comments:

 1. "ചില സാങ്കേതിക കാരണങ്ങളാല്‍ ഇന്നത്തെ പരുപടികള്‍ തുടര്‍ന്ന് നടക്കുന്നതല്ല."

  എന്നവളും കൂടി പറഞ്ഞാല്‍.. തൃപ്തിയായി.

  ReplyDelete
 2. ഈയിടെയാണ് മലയാളം ചാനലുകൾ ഘാനയിൽ ഡിഷ്‌ വഴി ലഭിച്ചു തുടങ്ങിയത്.

  മല്ലൂ, നിന്റെ സമാധാനം പോയി എന്ന് പറഞ്ഞാല്‍ മതീല്ലോ

  ReplyDelete
 3. വാക്കുകളുടെ ദുരവസ്ഥ...!
  എന്നാലും ഘാനയിലൊക്കെ
  മലയാളവാക്കുകൾക്കും മത മുണ്ടോ എന്റെ ഭായ് ('കാർമികത്ത്വം" )

  ReplyDelete
 4. ശ്രീജിത്തേ.. കൊള്ളാം എങ്കി പിന്നെ സലിം കുമാര് പറഞ്ഞത് പോലെ തിരുപ്പതിയായി...
  അജിത്‌ ഭായ് - സത്ത്യമായിട്ടും മനസ്സമാധാനം പോയി അതും ഇരുപതെണ്ണം ഉള്ളതിൽ പന്ത്രണ്ടും വാർത്ത‍ ചാനലുകൾ പോരെ പൊടിപൂരം
  മുരളീ ഭായ്.. അമ്മയാണെ സത്യം നടന്ന സംഭവമാണ് "കാര്മികത്വം" മാറ്റിയിട്ടെ കാര്യങ്ങൾ മുന്നോട്ടു പോയുള്ളൂ

  ReplyDelete
 5. കാര്യമെന്തൊക്കെ പറഞ്ഞാലും ആഷാ മേനോൻ എഴുതിയത് എനിക്കു മനസ്സിലായി. അതിവിടെ പകർത്തിയെഴുതിയപ്പോൾ സ്പെല്ലിംഗ് ബിസ്കറ്റ് വന്നോ എന്നെ സംശയമുള്ളൂ!!
  :D :D

  ReplyDelete
 6. കുഞ്ഞാ... മലയാളം ചാനലുകൾ കിട്ടിത്തുടങ്ങിയല്ലെ...? ഇനി ഉള്ള മനഃസ്സമാധാനോം, നാട്ടിനെക്കുറിച്ചുള്ള പഴയാ ആ നല്ല ചിന്തകളും എല്ലാം അസ്തമിച്ചൂ ന്റെ കുഞ്ഞാ....!!

  ReplyDelete
 7. മലയാളം ചാനൽ കിട്ടിയല്ലേ...

  വേറെ വലുത് എന്തോ വരാൻ ഇരുന്നതാണ് എന്ന് കരുതിയാൽ മതി !

  ReplyDelete
 8.  "ചങ്ങായി ഒരിച്ചിരി  പാലും പഞ്ചാരയും  ചേർത്ത് ഒന്ന് ലൈറ്റ് ആക്കിതന്നെര്ന്നെങ്കി  മനസ്സിലാക്കായിരുന്നു" .

  Ithu kalaki

  ReplyDelete
 9.  "ചങ്ങായി ഒരിച്ചിരി  പാലും പഞ്ചാരയും  ചേർത്ത് ഒന്ന് ലൈറ്റ് ആക്കിതന്നെര്ന്നെങ്കി  മനസ്സിലാക്കായിരുന്നു" .

  Ithu kalaki

  ReplyDelete
 10. അപ്പോള്‍ ഇങ്ങളെ കാര്യത്തിലും ഒരു തീരുമാനമായി. :) ആ പിന്‍ കുറി എനിക്ക് ഇഷ്ടായി ട്ടോ :)

  ReplyDelete
 11. !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

  ReplyDelete
 12. എന്തു പിഴവുവന്നാലും സാങ്കേതികത്തെയല്ലേ കൂട്ടുപിടിക്കുക
  എല്ലാവരും.....
  നന്നായി
  ആശംസകള്‍

  ReplyDelete
 13. വെറുമൊരു നാലാം ക്ലാസ്സ് മലയാളം കാരനായ എനിയ്ക്ക് ആഷാമേനോന്റെ മലയാളം മനസ്സിലാവുന്നുണ്ടല്ലോ. അപ്പോൾ നിങ്ങളാരും സ്കൂളിന്റെ പടി ചവിട്ടിയിട്ടില്ലെ?

  ReplyDelete
 14. വെറുമൊരു നാലാം ക്ലാസ്സ് മലയാളം കാരനായ എനിയ്ക്ക് ആഷാമേനോന്റെ മലയാളം മനസ്സിലാവുന്നുണ്ടല്ലോ. അപ്പോൾ നിങ്ങളാരും സ്കൂളിന്റെ പടി ചവിട്ടിയിട്ടില്ലെ?

  ReplyDelete

T. P രാജീവൻ

 T. P രാജീവൻ വിടവാങ്ങി .. 2009 ഇൽ വായിച്ച പാലേരി മാണിക്യം മുതലുള്ള ബന്ധമേ ഞങ്ങൾ തമ്മിൽ ഉള്ളു .പാലേരി മാണിക്യം വായിക്കുമ്പോൾ യൗവന യുക്തനായ എഴ...